കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തച്ഛന്‍ പുരസ്‌കാരം എംടിയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

MT Vasudevan
കോഴിക്കോട്: 2011ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്. ഒരുലക്ഷംരൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി ജോസഫാണ് കോഴിക്കോട് വച്ച് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യത്തിലെ സമഗ്രസംഭാവനകള്‍ക്ക് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

എം.ടിയുടെ വീടായ സിതാരയിലെത്തി കെ.സി ജോസഫ് എംടിയെ അവാര്‍ഡ് വിവരം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരത്തുക തുഞ്ചന്‍ പറമ്പില്‍ തുടങ്ങാനിരിക്കുന്ന കുട്ടികളുടെ ഗ്രന്ഥശാലയ്ക്ക് വേണ്ടി നീക്കിവെക്കുമെന്നും എംടി അറിയിച്ചു.

വള്ളുവനാടന്‍ ജീവതിത്തിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കിയ എംടി എന്നും മലയാളികളുടെ പ്രിയകഥാകാരനാണ്. നാലുകെട്ട്, മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി മുഹമ്മദുമായി ചേര്‍ന്നെഴുതിയത്), രണ്ടാമൂഴം, വാരാണസി എന്നിവയാണ് എംടിയുടെ നോവലുകള്‍.

ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ഓളവും തീരവും, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ തരികള്‍, വെയിലും നിലാവും, കളിവീട്, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക്, വേദനയുടെ പൂക്കള്‍ എന്നിവയാണ് കഥാസമാഹാരങ്ങള്‍.

ഒപ്പം തിരക്കഥാരചനയിലും ചലച്ചിത്രസംവിധാനത്തിലും തന്റെതായ മുദ്രപതിപ്പിച്ച എം.ടി 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. മൂന്ന് തവണ കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള എംടിക്ക് 1995ല്‍ പരമോന്നതസാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചു. 2005ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ അധ്യക്ഷനാണ്.

English summary
Eminent writer M.T. Vasudevan Nair, popularly known as MT, has been chosen for the Ezhuthachan Award, the highest literary prize instituted by the Kerala government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X