• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാല്‍നക്ഷത്രങ്ങളുടെ ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം...? അറിയണമെങ്കില്‍ വരൂ....

  • By Desk

അതിരുകളില്ലാത്ത വിജ്ഞാനവിശാലത നൽകുന്ന വ്യോമപഥത്തിൽ വല്ലപ്പോഴുമൊരിക്കൽ വിരുന്നുവരുന്ന വിശിഷ്ടാതിഥിയാണ് വാൽനക്ഷത്രം. വാൽനക്ഷത്രങ്ങളുടെ സ്വന്തസ്ഥലം സൗരയൂഥത്തിന്റെ വെളിമ്പറമ്പാണ്. സൗരയൂഥത്തിനു പുറത്ത് ക്യുയിപ്പർ ബെൽറ്റ് ഊർട്ട് മേഘം എന്നൊക്കെ വിളിക്കുന്ന പ്രദേശങ്ങളിൽനിന്നും വരുന്നു എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അനുമാനം. സാധാരണ വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കൾ ഏതാനും ദിവസത്തേക്കു മാത്രമാണ് ആകാശത്തുണ്ടാവുക. ചിലത് ആഴ്ചകളോളം കണ്ടിട്ടുമുണ്ട്. അവയുടെ കാന്തി സാധാരണ നക്ഷത്രങ്ങളെക്കാൾ തീവ്രമാണ്. വാൽ പോലെ നീണ്ടുപോകുന്ന ഒരു ഭാഗവുമുണ്ട്.

ഗ്രഹങ്ങളെപ്പോലെ വാൽനക്ഷത്രങ്ങളും സൂര്യനെ ചുറ്റിക്കറങ്ങുകയാണ്. പക്ഷെ അവ വിദൂരതയിൽ നിന്ന് സൂര്യദർശനം നടത്തി പോവുകയാണ് പതിവ്. അതുകൊണ്ടാണ് നീണ്ടകാലം അവയെ കാണാൻ കഴിയാതെ പോകുന്നത്. ദശലക്ഷം വർഷങ്ങൾ പിന്നിട്ടാകും ചിലതു മടങ്ങി എ്ത്തുക. അവയെ ഒക്കെ ഒരിക്കൽ കണ്ടശേഷം മറക്കുക, പിന്നെ കാണുക അസാധ്യമാണ്. എന്നാൽ ചിലത് അങ്ങനെയല്ല, നൂറോ ഇരുനൂറോ വർഷങ്ങൾ കൂടുമ്പോൾ ഒരിക്കലെങ്കിലും വിരുന്നു വരുന്നവയാണ് അവ. അതിലും കുറഞ്ഞ കാലയളവിൽ പ്രത്യക്ഷപ്പെടുന്നവയും അപൂർവ്വമായുണ്ട്. ജലവും പല രാസവസ്തുക്കളും വാൽനക്ഷത്രങ്ങളുടെ ഘടകങ്ങളാണ് എന്ന കണ്ടെത്തൽ മുതൽ ഭൂമിയിൽ ജീവന്റെ ഉത്ഭവം ധൂമേകതുക്കൾവഴിയാേണാ എന്നു സംശയിച്ചുതുടങ്ങിയിരിക്കുന്നു ശാസ്ത്രലോകം. അതിനാൽ ഇന്ന് ബഹിരാകാശശാസ്ത്രത്തോടൊപ്പം രസതന്ത്രവും ജീവശാസ്ത്രവും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് വാൽനക്ഷത്രങ്ങളെ പഠിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

ഡോ ജോർജ്ജ് വർഗീസ് രചിച്ച വാൽനക്ഷത്രങ്ങൾ എന്ന കൃതിയിൽ വാൽനക്ഷത്രങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും അവയുടെ പ്രയാണത്തെപ്പറ്റിയും ഭൗതിക-രാസ ഘടകങ്ങളെപ്പറ്റിയും ഉള്ള ശാസ്ത്രീയ വിലയിരുത്തലുകൾ സമഗ്രമായി പ്രതിപാദിക്കുന്നു. ഒപ്പം വിവിധ ലോകരാഷ്ട്രങ്ങളുടെ ഇതഃപര്യന്തമുള്ള വാൽനക്ഷത്രപര്യവേക്ഷണങ്ങളെയും അവയുടെ നാൾവഴികളെയും പരിചയപ്പെടുത്തുന്നു. സർവ്വോപരി പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലെ ഇത്തരം കുഞ്ഞുകഷ്ണങ്ങളെ പഠിക്കുന്നതിലൂടെ ശാസ്ത്രം എന്താണ് ലക്ഷ്യമിടുന്നതെന്നും അക്കമിട്ടുനിരത്തുന്നു.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഡയറക്ടറായ ഡോ ജോർജ്ജ് വർഗീസ് തയ്യാറാക്കിയ വാൽനക്ഷത്രങ്ങൾ എന്ന പോപ്പുലർ സയൻസ് കൃതിയുടെ പ്രസക്തിയും ഇതാണ്. ജനങ്ങൾക്ക് ശാസ്ത്രത്തിന്റെ പുരോഗമനവികാസങ്ങളെപ്പറ്റി വ്യക്തവും ലക്ഷ്യോന്മുഖവുമായ വിവരം നൽകുകയും ശാസ്ത്രാഭിരുചി വളർത്തി എടുക്കുന്നവയുമാകണം നല്ല പോപ്പുലർസയൻസ് കൃതികൾ. അത്തരത്തിൽ വിജ്ഞാനചക്രവാളത്തിന്റെ അതിരു വികസിപ്പിക്കുന്നതും നാം ഈ ലോകത്ത് എവിടെ നിൽക്കുന്നു എന്ന് വ്യക്തമായ ധാരണ വായനക്കാരനു നൽകുന്നതുമാ്ണ് ഈ ഗ്രന്ഥം. വിദ്യാർത്ഥികളിൽ പ്രപഞ്ചകൗതുകങ്ങളുടെയും ശാസ്ത്രാന്വേഷണത്വരയുടെയും ശരിയായ പന്ഥാവുകൾ തുറന്നുകൊണ്ട് അവരെ ശാസ്ത്രബോധമുള്ളവരാക്കി വളർത്താൻ വാൽനക്ഷത്രങ്ങൾ സഹായിക്കുന്നു.

കൃതി - വാൽനക്ഷത്രങ്ങൾ

ഗ്രന്ഥകാരൻ - ഡോ. ജോർജ്ജ് വർഗീസ്

വിഭാഗം - ശാസ്ത്രം, പോപ്പുലർ സയൻസ്

ഐ എസ് ബി എൻ - 978-81-264-6445-6

പേജ് - 160

വില - 150.00 രൂപ

പ്രസാധകർ - ഡി സി ബുക്സ്., കോട്ടയം

English summary
Book Review: Valnakshathrangal- written by Dr George Varghese and published by DC Books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more