കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് നിര്‍ഭയരായി ജീവിയ്ക്കണോ... 'നിര്‍ഭയം' മുന്നിലുണ്ട്

Google Oneindia Malayalam News

സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരാണ് ഇന്ന് ഏറ്റവും അധികം അക്രമങ്ങള്‍ക്ക് വിധേയകരാകുന്നത് . ഈ വിഭാഗത്തില്‍ പെട്ടവരെ കീഴടക്കാന്‍ താരതമ്യേന എളുപ്പമാണ് എന്നതാണ് ഇതിനുകാരണം. ദുര്‍ബലത മുതലാക്കുന്ന കുറ്റവാളികളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ സ്വായത്തമാക്കിയാല്‍ മാത്രമേ നമുക്ക് നിര്‍ഭയം സഞ്ചരിക്കാനാവൂ.

എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം പേരും ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. അവരെ ബോധവത്കരിച്ച് അക്രമങ്ങള്‍ക്കെതിരെ സ്വയം സജ്ജരാക്കുന്ന പുസ്തകമാണ് നിര്‍ഭയം. വിവിധ ആയോധനകലകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ജോസ് ആന്റണിയാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ക്കുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

Nirbhayam

സ്വയം പ്രതിരോധത്തില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇതിനുള്ള അടിസ്ഥാനപരമായ തത്ത്വങ്ങളും അറിവുകളും സ്ഥായിയാണ്. ഈ അറിവുകളിലൂടെ കഴിവുകള്‍ ആര്‍ജ്ജിച്ചും പരിശീലിച്ചും യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിച്ചും സ്വയം രക്ഷ നേടാന്‍ പ്രാപ്തരാക്കുകയാണ് നിര്‍ഭയം ചെയ്യുന്നത്. പുസ്തകത്തില്‍ പറയുന്ന മാര്‍ഗ്ഗങ്ങളും പ്രയോഗങ്ങളും അവ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് പ്രയോഗക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതാണ് എന്ന ഗ്രന്ഥകാരന്റെ സാക്ഷ്യം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍, പ്രാഥമിക ചികിത്സ, ആരോഗ്യ സംരക്ഷണം, ആയോധനകലകള്‍ അഭ്യസിക്കേണ്ട ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തില്‍ അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ രക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുന്നു. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധപ്പെടേണ്ട പ്രധാന സ്ഥാപനങ്ങളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും നിര്‍ഭയം എന്ന പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം എല്ലാ വീടുകളിലും സൂക്ഷിക്കേണ്ട ഒന്നാണെന്ന് നിസ്സംശയം പറയാം.

അധ്യാപകനായ ജോസ് ആന്റണി കളരിപ്പയറ്റില്‍ പത്തുവര്‍ഷത്തോളം പരിശീലനം നേടിയിട്ടുണ്ട്. യു.കെ.യില്‍ വെച്ച് എം.എം.എ (മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്), മാവ് തായ്, ബോക്‌സിങ്, കിക്ക് ബോക്‌സിങ്, എസ്‌ക്രിമ എന്നീ അയോധനകലകളിലും അദ്ദേഹം പരിശീലനം നേടി. ഈ അറിവുകളെല്ലാം സമൂഹത്തിനു പ്രയോജനപ്രദമാകണമെന്ന ഉദ്ദേശത്തില്‍ രചിച്ച പുസ്തകമാണ് നിര്‍ഭയം.

Book : NIRBHAYAM
Author : JOSE ANTONY
Category : SELF HELP
ISBN : 9788126464388
Publisher : DC LIFE : An imprint of DC Books
Price: 250
Number of pages : 318

English summary
DC Books book Review: Nirbhayam, a self help guidance book.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X