കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥളും

  • By Desk
Google Oneindia Malayalam News

മൂന്നുദശാബ്ദക്കാലത്തിനിടെ സിപ്പി പള്ളിപ്പുറം പലപ്പോഴായി എഴുതിയ ബാലകഥകളുടെ സമാഹാരമാണ് അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥകളും. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ പാകത്തില്‍ കുറുങ്കവിതകള്‍ ഇഴ ചേര്‍ത്ത് രചിച്ച കഥകളുടെ പുസ്തകം. ഇനിയുമൊരുപാടുകാലം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്ന, എല്ലാ കാലത്തും നിലനില്‍ക്കുന്ന കഥകളുടെ സമാഹാരം.

കുട്ടികള്‍ക്കുള്ള രചനകളും അത് ലക്ഷ്യംവയ്ക്കുന്ന കുട്ടികളുടെ പ്രായവും ബാലസാഹിത്യമേഖലയിലെ സങ്കീര്‍ണ്ണമായ ചര്‍ച്ചകളിലൊന്നാണ്. അതുകൊണ്ടുതന്നെ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിക്കാവുന്ന രചനകള്‍മാത്രമായിരുന്നു ബാലസാഹിത്യമായി കുടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്. അറിവിലേക്ക് പിച്ചവയ്ക്കുന്ന എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യം ഈ മേഖലയിലെ വളരെ അപൂര്‍വ്വമായിരുന്നു, ഇല്ല എന്നുതന്നെ തന്നെ പറയാം.

Appoppanthadi

കുട്ടികളുടെ വിവിധ കാലഘട്ടങ്ങളിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ രചനകള്‍ നിര്‍വ്വഹിച്ചുകൊണ്ടാണ് സിപ്പി ബാലസാഹിത്യമേഖലയില്‍ സ്വന്തം ഇടം കണ്ടെത്തുന്നത്. സിപ്പി പള്ളിപ്പുറം തന്റെ മുന്‍ഗാമികളില്‍ വേറിടുന്നതും പൂര്‍ണ്ണമായും കുട്ടികളുടെ എഴുത്തുകാരനാവുന്നതും അതുകൊണ്ടാണ്.
എട്ടുമുതല്‍ 13 വരെയുള്ള കുട്ടികളുടെ വൈകാരികവും ഭാവനാപരവുമായ ലോകത്തെ ഉള്‍ക്കൊണ്ട് എഴുതിയ കഥകളാണ് അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥളും എന്ന സമാഹാരത്തിലെ ഓരോ കഥകളും. കഥകളിലൂടെ കുട്ടികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്ക് അവരെ പ്രാപ്തമാക്കുകകൂടി ചെയ്യുന്നുണ്ട് സിപ്പി.

മലയാളത്തിലെ ശോഭനമായ ബാലസാഹിത്യത്തിന്റെ സാക്ഷ്യംകൂടിയാണ് ഈ പുസ്തകം. ഡി സി ബുക്‌സാണ് പ്രസാധകര്‍.

English summary
DC Books Book Review: Appoppanthadiyude Swarga Yathrayum, Mattu Bala kadhakalum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X