കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീനതാപം; സുധീഷ് പല്ലിശ്ശേരിയുടെ ചിത്രപ്രദർശനത്തിന് ചിത്രകലാ പരിഷത്ത് ആർട് ഗ്യാലറിയില്‍ തുടക്കമായി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: വയനാട് സ്വദേശിയായ ചിത്രകാരൻ സുധീഷ് പല്ലിശ്ശേരിയുടെ 'ലീനതാപം'(LATENT HEAT) എന്ന ചിത്രപ്രദർശനത്തിന് ബാംഗ്ലൂർ ചിത്രകലാ പരിഷത്ത് ആർട് ഗ്യാലറി 1 ൽ തുടക്കമായി. ബാംഗ്ലൂർ സ്റ്റാർട്അപ് വില്ലേജ് കലക്ടീവ് സി ഇ ഒ സഞ്ജയ് വിജയകുമാർ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചാർക്കോൾ, ഗ്രാഫൈറ്റ് എന്നിവയില്‍ രചിച്ച 25 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രൂപങ്ങളുടെ അവസ്ഥാന്തര സാദ്ധ്യതകളെ കുറിച്ചുള്ള അവസാനമില്ലാത്ത അന്വേഷണങ്ങളുടെയും യാത്രയുടെയും ഒരു ലോകമാണ് ഈ ചിത്രങ്ങൾ തുറന്നിടുന്നത്.

 art

കേരളത്തിനകത്തും പുറത്തും നിരവധി ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്ത കലാകാരനാണ് സുധീഷ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലം പരമ്പരാഗത ചിത്രകലാ രീതികളായ ജലച്ചായം, എണ്ണച്ചായം, അക്റിലിക് തുടങ്ങി ഡിജിറ്റൽ നവമാധ്യമമായ വി ആർ വരെയുള്ള നിരവധി മേഖലകളിൽ തന്‍റെ ദൃശ്യകലാ പരമായ സംഭാവനകൾ നൽകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

വയനാട് സ്വദേശിയായ സുധീഷ് പല്ലിശ്ശേരി ബെംഗളൂരുവിലെ സ്റ്റാർട്അപ് വില്ലേജ് കലക്ടീവിൽ വിഷ്വൽ ഡിസൈനറാണ്.

ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതിജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി

 സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ

English summary
Exhibition of recent works of Sudheesh Pallissery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X