• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ, 'ബോണ്ട' കോലിക്ക് അടപടലം

  • By Desk

മഹേന്ദ്ര സിങ് ധോണിയുടെ കാലം കഴിഞ്ഞുവെന്ന് ഇടക്കിടെ പറഞ്ഞില്ലെങ്കില്‍ പലര്‍ക്കും ഒരു ആശ്വാസം ഉണ്ടാവില്ല. അതിനുള്ള വകയൊക്കെ ധോണി സ്ഥിരമായി ഉണ്ടാക്കിക്കൊടുക്കാറും ഉണ്ട്. പക്ഷേ, അതിനിടയ്ക്ക് എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ഒരു കിടിലന്‍ പ്രകടനവും ഉണ്ടാവും.

അങ്ങനെ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ധോണി പുറത്തെടുത്തത്. മാസ്സ് ഫിനിഷര്‍ എന്ന പദവി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച ഒരു പെര്‍ഫോമന്‍സ്!

ധോണി ഫാന്‍സിന് പിന്നെ മറ്റെന്ത് വേണം! തോല്‍പിച്ചതാകട്ടെ കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനേയും. ബോണ്ട ടീം വീണ്ടും ബോണ്ടയായപ്പോള്‍ ട്രോളുകളുടെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍...

ഹേറ്റേഴ്‌സിനെ കൊണ്ട് തോറ്റു!

ഹേറ്റേഴ്‌സിനെ കൊണ്ട് തോറ്റു!

ധോണി ഫാന്‍സിനേക്കാള്‍ കൂടുതല്‍ ഉണ്ടാവുക ധോണി ഹേറ്റേഴ്‌സ് ആണെന്ന് തോന്നുന്നു. പ്രമുഖന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ ഇഴയുമെന്നും ചെന്നൈക്ക് വേണ്ടി കളിക്കുമ്പോള്‍ തകര്‍ക്കും എന്നും ആണ് ആരോപണം!

ആഹ്ലാദിക്കാന്‍ വേറെ എന്ത്...

ആഹ്ലാദിക്കാന്‍ വേറെ എന്ത്...

ഒട്ടുമിക്ക കോലി ഫാന്‍സും ധോണി ഹേറ്റേഴ്‌സ് ആയിരിക്കും എന്ന് ഉറപ്പാണ്. ധോണിക്ക് ശേഷം ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞത് കോലി ആയിരുന്നല്ലോ.. അങ്ങനെയുള്ള കോലി ഫാന്‍സിന്റെ ഇടയില്‍ ഇരുന്ന് കഴിഞ്ഞ ദിവസത്തെ ധോണിയുടെ കളി കണ്ട ഫാനിന്റെ ഭാവം!

എവിടെ ചോദിച്ചാലും

എവിടെ ചോദിച്ചാലും

റണ്‍സ് വാരിക്കൂട്ടുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ലെന്നാണ് ബാംഗ്ലൂര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ പറയുന്നത്. അതിപ്പോള്‍ ബൗളര്‍മാരുടെ കാര്യത്തിലും വ്യത്യാസമൊന്നും ഇല്ല... റണ്‍സ് വാരിക്കോരി കൊടുക്കും!

പ്രഷറോ... അതെന്ത് സാധനം

പ്രഷറോ... അതെന്ത് സാധനം

സാധാരണ കളിക്കാര്‍ക്കൊക്കെ ചേയ്‌സ് ചെയ്യുമ്പോള്‍ അവസാന ഓവറില്‍ കളിക്കുന്നത് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കും. പക്ഷേഷ ധോണിക്കാണെങ്കില്‍ എന്താണ് സമ്മര്‍ദ്ദം എന്ന് പോലും അറിയില്ലെന്ന്!

കളി മാറി!

കളി മാറി!

ധോണിയുടെ പ്രകടനം കണ്ട് വിരാട് കോലി പോലും ആഹ്ലാദിച്ചു എന്നാണ് കഥ. ഇന്ത്യക്ക് വേണ്ടി കളിക്കുകയാണെന്നാണത്രെ ആദ്യം വിചാരിച്ചത്. പിന്നെയല്ലേ ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ താന്‍ ആണെന്ന് ഓര്‍മ വന്നത്!

തുഴച്ചില്‍ ധോണി

തുഴച്ചില്‍ ധോണി

ചെന്നൈ ജയിച്ചാല്‍ മീശവടിക്കും എന്ന് വരെ ബെറ്റ് വച്ചവരുണ്ട്. 9-ാം ഓവറില്‍ ധോണി ഇറങ്ങിയപ്പോള്‍ തുഴഞ്ഞ് തുഴഞ്ഞ് ഒരു വഴിക്കാകും എന്നല്ലേ വിചാരിച്ചത്. ഇതിപ്പോ ഏഴ് സിക്‌സ് ഒക്കെ അടിച്ച് കളി ജയിപ്പിക്കും എന്ന് ആരെങ്കിലും വിചാരിച്ചോ!

ഇങ്ങനെയൊക്കെ ചെയ്യാമോ...

ഇങ്ങനെയൊക്കെ ചെയ്യാമോ...

എന്നാലും ധോണി, കോലിയുടെ ടീമിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ... എന്തായാലും ടീമിന്റെ ക്യാപ്റ്റന്‍ അല്ലേ കോലി. ഇനീം ദേശീയ ടീമില്‍ കളിക്കുമ്പോള്‍ കാണാനുള്ളതാണ് എന്ന വല്ല ഓര്‍മയും ഉണ്ടായിരുന്നോ!

ഒരു രക്ഷയും ഇല്ല

ഒരു രക്ഷയും ഇല്ല

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പോസ്റ്റില്‍ കയറാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. നമ്മുടെ സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, കാര്‍ത്തിക്, ഇഷാന്‍ കിഷന്‍... പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം, ധോണി ഒന്ന് റിട്ടയര്‍ ചെയ്യണ്ടേ! അടുത്ത കാലത്തൊന്നും അതുണ്ടാകും എന്ന് തോന്നുന്നും ഇല്ല

സിവയുടെ കഥ!

സിവയുടെ കഥ!

ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകള്‍ കഥ പറയുന്നത് പോലെ ആയിരിക്കും ധോണിയുടെ മകള്‍ സിവ കഥ പറയുന്നത്. യുവരാജ് സിങും ഗൗതം ഗംഭീറും എല്ലാം സ്ട്രഗിള്‍ ചെയ്യുമ്പോഴല്ലേ, ചെറുപ്പം പയ്യന്‍മാരെ വെല്ലുന്ന ധോണിയുടെ പ്രകടനം!

205 റണ്‍സ്

205 റണ്‍സ്

205 റണ്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അടിച്ചെടുത്തപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചു, ചെന്നൈ തോറ്റുപോകുമെന്ന്... പക്ഷേ, ധോണി എന്നാ, സുമ്മാവാ... 34 പന്തില്‍ ഏഴ് സിക്‌സ് അടക്കം 70 റണ്‍സ് അടിച്ചല്ലേ കളി ജയിപ്പിച്ചത്!

 മുംബൈക്കാര്‍

മുംബൈക്കാര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും ധോണിയുടേയും ഏറ്റവും വലിയ എതിരികള്‍ മുംബൈ ഇന്ത്യന്‍സ് ആണെന്ന് തോന്നുന്നു. ഇത്രയും നാള്‍ ധോണി തുഴച്ചില്‍ കാരനാണ് എന്നായിരുന്നു പരിഹാസം. ഇപ്പോള്‍ കളം മാറ്റി പിടിച്ചിട്ടുണ്ട്.

നല്ല പരിക്ക് കാണും

നല്ല പരിക്ക് കാണും

ധോണി മാത്രം ആയിരുന്നില്ല ചെന്നൈ ടീമില്‍ തിളങ്ങിയത്, അമ്പാട്ടി റായ്ഡുവും തിളങ്ങി. ഓരോ ബൗളര്‍മാരേയും തിരഞ്ഞ് ആരുടെ കൈയ്യില്‍ നിന്നാണ് കൂടുതല്‍ കിട്ടിയത് എന്ന കണക്കെടുക്കുകയാണത്രെ കോലി!

എന്റര്‍ടെയ്ന്‍മെന്റ്

എന്റര്‍ടെയ്ന്‍മെന്റ്

ഐപിഎല്‍ എന്ന് പറഞ്ഞാല്‍ തന്നെ ഒരു എന്റര്‍ടെയ്ന്‍മെന്റ് ആണ്. ബാറ്റിങ്ങിലൂടെ എന്റര്‍ടെയ്ന്‍മെന്റ് തരുന്നത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആണ്. ബൗളിങ്ങിലാണെങ്കില്‍ ഹൈദരാബാദും. ഹേറ്റേഴ്‌സിന് എന്റര്‍ടെയ്ന്‍മെന്റ് നല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് ഉണ്ട്. എന്നാല്‍ എല്ലാ വിധത്തിലും എന്റര്‍ടെയ്ന്‍മെന്റ് നല്‍കാന്‍ പറ്റുന്ന ഒരു ടീമേ ഉള്ളൂ... അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണത്രെ!

വയസ്സായി എന്ന്...

വയസ്സായി എന്ന്...

ധോണിക്ക് വയസ്സായി എന്നൊക്കെ വെറുതേ പറയുന്നതാണെന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായി. അത് ഏറ്റവും അധികം മനസ്സിലായത് ആന്‍ഡേഴ്‌സണ് ആണെന്ന് തോന്നുന്നു. അത്രക്കും ഭീകര വെട്ടിക്കെട്ട് അല്ലേ നടത്തിയത്.

യുവരാജ് കാണുന്നുണ്ടോ

യുവരാജ് കാണുന്നുണ്ടോ

ധോണിയുടെ കളി കണ്ട് പഞ്ചാബ് കിങ്‌സ് ഇലവന്‍ ആരാധകര്‍ ഒക്കെ യുവരാജിനോട് അതിനെ കുറിച്ച് പറയുകയാണത്രെ... പക്ഷേ, യുവരാജിന് മാത്രം കാര്യം പിടികിട്ടിയില്ല. ഇത്തവണ അല്‍ ദുരന്തം ആണല്ലോ കാര്യങ്ങള്‍!

ഏഴ് സിക്‌സോ

ഏഴ് സിക്‌സോ

കുറേ കാലം ആയി ധോണി ഇങ്ങനെ ഒരു തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചിട്ട്. അതുകൊണ്ട് തന്നെ പലര്‍ക്കും അതങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഏഴ് സിക്‌സ് ഒക്കെ ധോണി അടിക്കുമോ എന്ന്!

തുഴയനല്ല, ഫിനിഷര്‍

തുഴയനല്ല, ഫിനിഷര്‍

ചെന്നൈ ടീമിന് വേണ്ടി അടുത്തതായി ഇറങ്ങുന്നത് ധോണി ആണെന്ന് പറഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ ടീമും കോലിയും ആശ്വസിച്ചു. തുഴച്ചില്‍ ആയിരിക്കുമല്ലോ... പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി, തുഴച്ചില്‍ അല്ല, ഫിനിഷര്‍ ആണെന്ന്!

ലാസ്റ്റ് ബോള്‍

ലാസ്റ്റ് ബോള്‍

അവസാന ബോള്‍ വരെ ചെന്നൈ ടീമിനെ ബാറ്റ് ചെയ്യിക്കണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു കോലി. ധോണിയെ ഔട്ട് ആക്കാതിരുന്നാല്‍ സംഗതി എളുപ്പമാകും എന്ന് കരുതി. പക്ഷേ, അവസാനം കളിയും തീര്‍ന്ന് രണ്ട് ബോള്‍ ബാക്കിയും ആയി!

 വയസ്സായാലും

വയസ്സായാലും

എല്ലാ ധോണി ഫാന്‍സും ഒരുപക്ഷേ, ഇങ്ങനെ ഒരു ഡയലോഗ് ഉള്ളില്‍ ഓര്‍ത്തുകാണും... വയസ്സായാലും ധോണിയുടെ കളിയൊന്നും പൊയ്‌പ്പോവൂല്ല!

ആരാ അങ്ങനെ പറഞ്ഞത്

ആരാ അങ്ങനെ പറഞ്ഞത്

ധോണിയെ ഔട്ടാക്കാതെ നിര്‍ത്തിയാല്‍ എളുപ്പത്തില്‍ ജയിക്കാമെന്ന് ആരോ കോലിയോട് പറഞ്ഞിരുന്നത്രെ... അങ്ങനെ പറഞ്ഞത് ആരാണെന്നാണ് കളി കഴിഞ്ഞ ഉടന്‍ കോലി അന്വേഷിച്ചതെന്ന്!

ആള് മാറിയതാകും!

ആള് മാറിയതാകും!

കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നത്തില്‍ ആണല്ലോ... അതിന്റെ പേരിലാണ് ഇങ്ങനെ തല്ലിത്തകര്‍ത്ത് എന്നൊന്നും പറഞ്ഞേക്കരുത്... വെള്ളം വേണമെങ്കില്‍ എത്രയും കൊടുക്കാന്‍ മല്യാജി തയ്യാറല്ലേ!

ചോദിച്ചാല്‍

ചോദിച്ചാല്‍

നല്ല സ്‌കോര്‍ ഉണ്ടായിട്ടും എങ്ങനെയാണ് ബാംഗ്ലീര്‍ തോറ്റത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ സിംപിള്‍ ആയി ഈ ഉത്തരം പറഞ്ഞാല്‍ മതിയാകും- ഒരാള് വന്നിട്ട് തുഴഞ്ഞിട്ട് പോയി എന്ന് പറഞ്ഞാല്‍ മതിയെന്ന്!

ദൈവത്തിനിട്ട് ഇമ്മാതിരി പണി പോരാളികൾ തന്നെ കൊടുക്കണം! ഹിറ്റ്മാൻ ചീറ്റിപ്പോയി, പാണ്ഡ്യ പണ്ടാറമടങ്ങും!

പെട്രോൾ, ഡീസല്‍ വിലയ്ക്ക് കക്കൂസ് ട്രോളുകൾ; ഐസക്കിനെ തോണ്ടിയ രമേശിനും... മോദിയുടെ കാര്യം പറയണോ!!!

ദൈവത്തിന്റെ പോരാളികൾക്ക് ഓടാൻ കണ്ടം റെഡി! സഞ്ജുവിന് പിന്നേം യോഗമില്ല; ഹിറ്റ്മാന് കിടുക്കാച്ചി ട്രോൾ

English summary
IPL 2018: Social Media trolls mocking RCB and Kohli, but praises MS Dhoni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more