കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം തകര്‍ന്ന് സിനിമയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന നടി: കലവൂരിന്റെ നോവല്‍ ആരെക്കുറിച്ച്...?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: കഥാകൃത്തും സംവിധായകനും ആയ കലവൂര്‍ രവികുമാറിന്റെ പുതിയ നോവല്‍ ആണ് ഇപ്പോള്‍ സിനിമ ലോകത്തെ പ്രധാന ചര്‍ച്ച. സിനിമയെ കുറിച്ചുള്ള സിനിമാക്കാരന്റെ നോവല്‍ എന്നതിനപ്പുറം സമകാലികമായി മറ്റ് പല സംഭവങ്ങളോടും ചേര്‍ത്തുവയ്ക്കുകയാണ് പലരും ഈ നോവലിന്റെ പ്രമേയത്തെ.

നക്ഷത്രങ്ങളുടെ ആല്‍ബം- സിനിമയ്ക്കുള്ളിലെ ജീവിതം' എന്നാണ് നോവലിന്റെ പേര്. ഗ്രീന്‍ ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഒരു നടനെ വിവാഹം കഴിച്ച നടി, അവര്‍ പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇത് ചര്‍ച്ചയായതോടെ ആരാണ് ആ നടിയും നടനും എന്ന രീതിയിലാണ് അന്വേഷണങ്ങള്‍ നീളുന്നത്.

നക്ഷത്രങ്ങളുടെ ആല്‍ബം

നക്ഷത്രങ്ങളുടെ ആല്‍ബം

കലവൂര്‍ രവികുമാറിന്റെ ആദ്യ നോവല്‍ ആണ് നക്ഷത്രങ്ങളും ആല്‍ബം. സിനിമയ്ക്കുള്ളിലെ ജീവിതം എന്ന ടാഗ് ലൈനോടുകൂടിയാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.

പ്രമേയം വിവാദമാകുമോ?

പ്രമേയം വിവാദമാകുമോ?

നോവലിന്റെ പ്രമേയം ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ലോകത്തും സിനിമ ലോകത്തും ചര്‍ച്ചയായിക്കഴിഞ്ഞു. അടുത്ത കാലത്തായി മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളുമായി നോവലിന്റെ പ്രമേയത്തിന് സാമ്യമുണ്ട് എന്നാണ് പറയപ്പെടുന്നത്.

തിരിച്ചുവരാന്‍ ശ്രമിക്കുന്ന നടി

തിരിച്ചുവരാന്‍ ശ്രമിക്കുന്ന നടി

അഭിനയ ലോകത്തേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഒരു നടിയുടെ കഥയാണ് നോവലിന്റെ പ്രമേയം. അത് മാത്രമല്ല ആ കഥാപാത്രത്തിന്റെ പ്രത്യേകത.

വിവാഹം കഴിച്ചത് നടനെ

വിവാഹം കഴിച്ചത് നടനെ

ഒരു നടനെ തന്നെ ആയിരുന്നു അവള്‍ വിവാഹം കഴിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ആ ദാമ്പത്യം തകരുന്നു. തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍... ഇതെല്ലാം നോവലില്‍ കടന്നുവരുന്നു.

സംവിധായകന്‍, സ്ത്രീ പക്ഷം

സംവിധായകന്‍, സ്ത്രീ പക്ഷം

നടി നേരിടുന്ന പ്രതിസന്ധികള്‍ക്കൊപ്പം അവര്‍ക്കൊപ്പം നിന്ന് പോരാടുന്ന യുവ സംവിധായകനും നോവലിലെ പ്രധാന കഥാപാത്രം ആകുന്നുണ്ട്. അയാള്‍ക്കും പല വെല്ലുവിളികളേയും നേരിടേണ്ടിയും വരുന്നു.

ആരുമായും സാമ്യമില്ല

ആരുമായും സാമ്യമില്ല

ഒരാളുടേയും വ്യക്തി ജീവിതം ഈ നോവലിന് തന്റെ വിഷയമായി വന്നിട്ടില്ല എന്നാണ് കലവൂര്‍ രവികുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ഒരു കഥാപാത്രവും ജീവിച്ചിരിക്കുന്ന ആരുടേയും പകര്‍പ്പല്ലെന്നും രവികുമാര്‍ പറയുന്നുണ്ട്.

ഒരു കഥാപാത്രത്തെ കണ്ടെടുത്തിട്ടുണ്ടാവാം

ഒരു കഥാപാത്രത്തെ കണ്ടെടുത്തിട്ടുണ്ടാവാം

പല മനുഷ്യരുടേയും ജീവിതത്തില്‍ നിന്ന് താന്‍ ഒരു കഥാപാത്രത്തെ കണ്ടെടുത്തിട്ടുണ്ടാകാം എന്നും പറയുന്നുണ്ട് രവികുമാര്‍. ആരേയും ബോധപൂര്‍വ്വം പിന്തുടര്‍ന്നിട്ടില്ലെന്നും പറയുന്നു.

ചില തീരാസങ്കടങ്ങള്‍

ചില തീരാസങ്കടങ്ങള്‍

സിനിമ തനിക്ക് അടുത്ത കാലത്ത് ചില തീരാ സങ്കടങ്ങള്‍ തന്നിട്ടുണ്ട് എന്നും അതിനെ കുറിച്ച് ആമുഖത്തില്‍ പറയേണ്ടി വന്നത് ആരേയും വേദനിപ്പിക്കാന്‍ അല്ലെന്നും രവികുമാര്‍ പറയുന്നു.

ദിലീപിന്റെ സിനിമകള്‍

ദിലീപിന്റെ സിനിമകള്‍

ദിലീപിന് ഏറെ ജനപ്രീതി സമ്മാനിച്ച ഇഷ്ടം, സ്വലേ എന്ന ചിത്രങ്ങളുടെ രചയിതാവ് കൂടിയാണ് കലവൂര്‍ രവികുമാര്‍. മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയും വിരിഞ്ഞത് രവികുമാറിന്റെ തൂലികയില്‍ തന്നെ.

ഫേസ്ബുക്ക് പോസ്റ്റ്

നിലവിലെ സാഹചര്യത്തില്‍ നോവലിന്റെ പ്രമേയം മറ്റ് പല ചര്‍ച്ചകളിലേക്കും നീളാനുള്ള സാധ്യത മനസ്സിലാക്കിയാണെന്ന് തോന്നുന്നു അത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് വായിക്കാം...

English summary
Kalavoor Ravikumar's novel makes discussions in Cinema filed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X