• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാർജ പുസ്തകോത്സവം... വിദ്യാർത്ഥികളുമായ് സംവദിച്ച് വിക്രം സേത്ത്; കു‌ട്ടികൾക്ക് പുത്തൻ അനുഭവം

  • By Desk

ഷാർജ പുസ്തകമേളയുടെ വേദിയായ ഷാർജ എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വൽ ഹാളിൽ നവംബർ നാലിന് രാവിലെ ഒൻപതരയ്ക്കാണ് പരിപാടി ആരംഭിച്ചത്. പ്രശസ്തനോവലിസ്റ്റിന്റെ, വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം രണ്ട് മണിക്കൂർ നീണ്ടുനിന്നു. തന്റെ പ്രസംഗത്തിനുശേഷം, സദസ്സിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.

നടൻ സിദ്ദിഖ് രചിച്ച 'അഭിനയമറിയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ നടന്നു

എഴുതാനുള്ള തന്റെ പ്രചോദനം പലപ്പോഴും പലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തകോണുകളിൽ നിന്നുള്ള വ്യത്യസ്തകാര്യങ്ങൾ തന്നെ പ്രചോദിപ്പിക്കുന്നു. രണ്ട് സ്ത്രീകൾ പരസ്പരം സംസാരിക്കുന്ന കാഴ്ചയിൽ നിന്നാണ് 'എ സ്യൂട്ടബിൾ ബോയ്' ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം, പ്രചോദനത്തിന് പലപ്പോഴും വ്യത്യസ്തമായ ഉറവിടങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ഭൂരിഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവയാകാം. ആരോടെങ്കിലുമുള്ള വളരെ ഹ്രസ്വമായ സംഭാഷണത്തിൽ നിന്ന്, വളരെ നീണ്ട ഒരു കഥ എഴുതാനുള്ള പ്രചോദനം തനിക്ക് ലഭിക്കാറുണ്ട്.

മറ്റ് സംസ്കാരങ്ങളെ ക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. ഭാഗ്യവശാൽ നമുക്ക് ഭാരതത്തിൽ ഹിന്ദു സംസ്കാരം, പാശ്ചാത്യ സംസ്കാരം, ഇസ്ലാമികസംസ്കാരം, മറ്റ് സംസ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ അവസരമുണ്ട്. ഇത് സമാധാനപരമായി ചിന്തിക്കാനും സഹവർത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ വിശാലമാക്കും- സദസ്സിൽ നിന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

എഴുത്തുകാർ രാജ്യത്തെ പൗരന്മാരാണ്, അവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും എല്ലാ അവകാശവുമുണ്ട്. പുതിയ സാങ്കേതികവിദ്യകളുടെ ഉയർന്ന വേലിയേറ്റം എഴുത്തിനെ ബാധിക്കില്ല. എഴുത്ത് അപ്രത്യക്ഷമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഴുതാനുള്ള മാദ്ധ്യമം മാത്രമാണ് മാറുന്നത്. എഴുത്തിന് ശോഭനമായ ഭാവിയുണ്ട്.

താൻ പലപ്പോഴും 'റൈറ്റേഴ്‌സ് ബ്ളോക് ' നേരിടാറുണ്ടെന്ന് അദ്ദേഹം ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും എഴുതാൻ കാര്യമായി ഉണ്ടാകുമ്പോൾ നിങ്ങളുടെ മസ്തിഷ്കം പ്രവർത്തിക്കാതെ നിശ്ചലമാകുന്ന അവസ്‌ഥയാണ്‌ റൈറ്റേഴ്‌സ് ബ്ളോക്. തനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം പുസ്തകമേതെന്ന ചോദ്യത്തിന്, ഓരോ ദിവസവും താൻ തന്റെ ഓരോ പുസ്തകങ്ങളെയാണ് സ്നേഹിക്കുന്നത് എന്ന് അദ്ദേഹം മറുപടി നൽകി.

എട്ട് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളുമാണ് വിക്രം സേത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1980-ൽ അദ്ദേഹം തന്റെ ആദ്യത്തെ കവിതാസമാഹാരമായ 'മാപ്പിംഗ്സ്' എഴുതി. 'എ സ്യൂട്ടബിൾ ബോയ്' എന്ന നോവൽ വിക്രം സേത്തിനെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ 'ആൻ ഈക്വൽ മ്യൂസിക്' ഒരു വയലിനിസ്റ്റിന്റെ കലങ്ങിയ പ്രണയജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. വിക്രം സേത്തിന്റെ 'ടു ലൈവ്സ്' എന്ന കൃതി അദ്ദേഹത്തിന്റെ വലിയമ്മാവനും അമ്മായിയും തമ്മിലുള്ള വിവാഹത്തിന്റെ ഓർമ്മക്കുറിപ്പാണ്. ദി ഗോൾഡൻ ഗേറ്റ് എന്ന കവിതാസമാഹാരത്തിന് പുറമെ, മാപ്പിംഗ്സ്, ദി ഹംബിൾ അഡ്മിനിസ്ട്രേറ്റേഴ്‌സ് ഗാർഡൻ, ഓൾ യു ഹു സ്ലീപ്പ് ടുണൈറ്റ്, ത്രീ ചൈനീസ് പോയറ്റ്സ് എന്നീ കവിതാസമാഹാരങ്ങളും വിക്രം സേത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടികൾക്കായുള്ള അദ്ദേഹത്തിന്റെ പുസ്തകം, ബീസ്റ്റ്ലി ടെയിൽസ് ഫ്രം ഹിയർ ആന്റ് ദെയർ മൃഗങ്ങളെക്കുറിച്ചുള്ള പത്ത് കഥകൾ ഉൾക്കൊള്ളുന്നു. അദ്ദേഹം എഴുതിയ ഫ്രം ഹെവൻ ലേക്ക്: ട്രാവൽസ് ത്രൂ സിങ്കിയാങ് ആൻഡ് ടിബറ്റ് ടിബറ്റ്, ചൈന, നേപ്പാൾ എന്നിവിടങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. ഇംഗ്ലീഷ് നാഷണൽ ഓപ്പറയ്ക്ക് വേണ്ടി, ഗ്രീക്ക് ഇതിഹാസത്തിന്റെ ഭാഗമായ അരിയോണിന്റെയും ഡോൾഫിന്റെയും കഥകളുടെ അടിസ്ഥാനത്തിൽ ഒരു സംഗീതനാടകം വിക്രം സേത്ത് രചിച്ചിട്ടുണ്ട്. 1994 ജൂണിലാണ് ഈ ഓപ്പറയുടെ അരങ്ങേറ്റം നടന്നത്. പദ്മശ്രീ പുരസ്‌കാരത്തിന് പുറമെ, സാഹിത്യ അക്കാദമി അവാർഡ്, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം, ഡബ്ല്യുഎച്ച് സ്മിത്ത് ലിറ്റററി അവാർഡ്, ക്രോസ്സ് വേർഡ് ബുക്ക് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ വിക്രം സേത്തിന് ലഭിച്ചിട്ടുണ്ട്

English summary
Sharjah International Book Fair 2019: Writer Vikram Seth interacts with students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more