കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയും ഏഷ്യാനെറ്റും പെയ്ഡാവുന്നു; നിരക്ക് കൂടും

  • By Ajith Babu
Google Oneindia Malayalam News

Kerala to experience its first Malayalam paid channels
തിരുവനന്തപുരം: പ്രമുഖ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, സൂര്യ, കിരണ്‍ തുടങ്ങിയവ പേ ചാനലുകളാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ചാനല്‍ ബഹിഷ്‌ക്കരണമടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് കേബിള്‍ ടിവി ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേ ചാനലുകളാകുന്നെന്ന വിവരം വരിക്കാരെയോ കേബിള്‍ ഓപ്പറേറ്റര്‍മാരെയോ അറിയിച്ചിട്ടില്ല. കേബിള്‍ ഓപ്പറേറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി അധിക ബാധ്യത അടിച്ചേല്‍പ്പിക്കാനാണ് ഇവരുടെ ശ്രമമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പേ ചാനലാകുന്നതോടെ ഏഷ്യാനെറ്റ് സ്റ്റാര്‍ ടിവി ഉള്‍പ്പെട്ടെ പാക്കേജിലും സൂര്യ സണ്‍ ടിവിയുടെ പാക്കേജിലൂടെയും മാത്രമേ ലഭിക്കൂ. മലയാളം ചാനലുകള്‍ ഈ പാക്കേജുകളില്‍ ഉള്‍പ്പെടുന്നതോടെ ഇവയുടെ നിരക്ക് കുത്തനെ കൂടും.സിഎഎസ് നടപ്പാക്കുന്നതു വരെ പ്രാദേശിക ചാനലുകള്‍ പേ ചാനലുകളാക്കുന്ന തീരുമാനത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X