കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വൈബ് സൈറ്റുമായി പ്ലെബോയ്

Google Oneindia Malayalam News

Playboy Logo
പ്ലെബോയ് മാസിക ലാഭം കൂട്ടാനുള്ള തന്ത്രങ്ങള്‍ തുടങ്ങി. ഇന്റര്‍നെറ്റിലും മൊബൈലിലും ഉപയോഗിയ്ക്കാവുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കാനാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ജോലിസ്ഥലത്ത് വച്ച് സര്‍ഫ് ചെയ്യാവുന്ന പുതിയ വെബ് സൈറ്റ് തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ദ് സ്മോക്കിംഗ് ജാക്കറ്റ് ഡോട്ട് കോം എന്നായിരിയ്ക്കും ഇതിന്റെ പേര്. സൈറ്റ് സൗജന്യമായിരിയ്ക്കുമെന്നാണ് പറയുന്നതെങ്കിലും ഇതിന്റെ അവസാന തീരുമാനം ആയിട്ടില്ല. സൗജന്യത്തോടൊപ്പം പണം നല്‍കേണ്ട വിഭാഗവും ഒരുപക്ഷേ സൈറ്റിലുണ്ടാവും. പക്ഷേ സൈറ്റില്‍ നഗ്നത ഉണ്ടാവില്ല.

നഗ്നത വില്‍ക്കുന്ന പുത്തന്‍ കമ്പനികള്‍ വന്നതോടെ പ്ലെബോയ് മാസികയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. മാക്സിം എന്ന മാസികയാണ് ഇതില്‍ മുമ്പന്‍. ഇവരുമായുള്ള മത്സരത്തില്‍ മേല്‍കൈ നേടാനാണ് ഈ തീരുമാനം.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാസിക 100 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ഇപ്പോള്‍ 573 പേരാണ് മാസികയില്‍ ജോലി ചെയ്യുന്നത്. പക്ഷേ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിയ്ക്കാനായി കുറച്ച് പേരെക്കൂടി നിയമിച്ചേയ്ക്കും.

ഇതൊക്കെയാണെങ്കിലും എന്നായിരിയ്ക്കും പുതിയ സൈറ്റ് തുടങ്ങുക എന്നകാര്യം വെളിപ്പെടുത്താന്‍ മാസികയുടെ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. പ്ലെബോയ് ടിവി, ചാറ്റ് റൂം എന്നിവ നവീകരിയ്ക്കാനും പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X