കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേവാച്ച് സെക്സ് ബോംബ് മുംബൈയിലെത്തി

Google Oneindia Malayalam News

Pamela Anderson
കളേഴ്സ് ചാനലിലെ ബിഗ് ബോസ് 4 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ബേ വാച്ച് എന്ന ഇംഗ്ലീഷ് സീരിയലില്‍ നിറഞ്ഞ് നിന്ന സെക്സ് ബോംബായ പമേല ആന്‍ഡേഴ്സന്‍ ഇന്ത്യയില്‍. നവംബര്‍ 16 ചൊവ്വാഴ്ച പമേല മുംബൈയിലെത്തി.

കളേഴ്സ് സ്വന്തം റിയാലിറ്റി പരിപാടിയില്‍ പങ്കെടുക്കാനായി പമേലയ്ക്ക് നല്‍കിയത് രണ്ടര കോടി രൂപയാണത്രെ. ലോസ് ഏഞ്ജലസില്‍ നിന്ന് നേരെയാണ് പമേല മുംബൈയില്‍ എത്തിയത്. മഴയത്തും പമേലയെ കാത്ത് ക്യാമറയും തൂക്കി മാധ്യമ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. 43 കാരിയായ ഈ സെക്സ് ബോംബിനെ കാണാനായി നാട്ടാരും വിമാനത്താവളത്തില്‍ തടിച്ച് കൂടിയിട്ടുണ്ടായിരുന്നു.

ജീന്‍സും ടോപ്പും അണിഞ്ഞെത്തിയ പമേലയെ കാണാനും പറ്റിയാല്‍ ഒന്നു് തൊടാനുമായി ഉന്തും തള്ളലുമായിരുന്നു വിമാനത്താവള ലോബിയില്‍. ലോബിയില്‍ തിങ്ങി കൂടിയ മാധ്യമ പ്രവര്‍ത്തകരും കാണികളും പമേലയെ തള്ളി പിന്നിലേയ്ക്ക് ആക്കുക പോലും ചെയ്തു. സ്വകാര്യ സുരക്ഷാ സേവകര്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല. പുറത്തിറങ്ങാനാവാതെ പമേല വിമാനത്താവളത്തിനുള്ളിലേയ്ക്ക് പോയി. പീന്നീട് മറ്റൊരു വാതിലില്‍ കൂടി പുറത്തിറങ്ങിയാണ് കാറില്‍ കയറി സ്ഥലംവിട്ടത്.

ബിഗ് ബോസ് 4ന്റെ ലോണവാലയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തന്നെ പമേല പ്രവേശിച്ചു. അവിടത്ത് അംഗങ്ങളുമായി മൂന്ന് ദിവസം അതേ വീട്ടില്‍ പമേല ഉണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X