കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമേല ബിഗ് ബോസിലെത്തി, വൈകാതെ ഉറങ്ങാന്‍ പോയി

Google Oneindia Malayalam News

Pamela Anderson in Big boss House
അങ്ങനെ പമേല ബിഗ് ബോസ് 4ന്റെ കൊട്ടാരത്തില്‍ ബേ വാച്ച് സെക്സ് ബോംബ് പമേല ആന്‍ഡേഴ്സന്‍ എത്തി. നവംബര്‍ 17 ബുധനാഴ്ച രാത്രിയുള്ള എപ്പിസോഡിലായിരുന്നു പമേല ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പമേലയുടെ പ്രശസ്തിയുടെ പ്രധാന കാരണം തന്റെ നിറഞ്ഞ മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ബേ വാച്ച് എന്ന സീരിയലിലെ അഭിനയമായിരുന്നു.

സ്വന്തം ബ്രാന്റ് കളയാതെ മാറിടം പകുതിയും പ്രദര്‍ശിപ്പിയ്ക്കുന്ന ചന്ദന നിറത്തിലുള്ള ബ്ലൗസും ചന്ദന നിറത്തിലുള്ള സാരിയും ധരിച്ചായിരുന്നു പമേല എത്തിയത്. കൊട്ടാരത്തിലെ അന്തേവാസികളെ പരിചയപ്പെടുകയായിരുന്നു ആദ്യ ജോലി. ഗുസ്തിക്കാരനായ ഗ്രേറ്റ ഖാലിയും കൊട്ടാരത്തിലുണ്ട്.

എല്ലാ പേരെയും പരിചയപ്പെട്ട പമേല വൈകാതെ സ്വന്തം മുറിയേലേയ്ക്ക് പോയി. വ്യാഴാഴ്ച മുതലായിരിയ്ക്കും പമേലയുള്ള കൂടുതല്‍ സീനുകള്‍ സംപ്രേക്ഷണം ചെയ്യുക.

രാത്രി ഒമ്പത് മണിയ്ക്ക് കളേഴ് ചാനലില്‍ വന്നിരുന്ന പരിപാടി സര്‍കാര്‍ നിര്‍ദ്ദേശം അനുസരിച്ച് രാത്രി 11 മണിയ്ക്ക് മാറ്റി. പരിപാടിയില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന തരത്തിലുള്ള ഒട്ടേറെ രംഗങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഈ മാറ്റം നിര്‍ദ്ദേശിച്ചത്.

പരിപാടി രാത്രിയിലേയ്ക്ക് മാറ്റിയത് ഇതിന് പരസ്യം നല്‍കിയിരുന്നവരുടെ വിശ്വാസം കുറച്ചിട്ടുണ്ട്. പ്രധാന സമയത്ത് (പ്രൈം ടൈം) നല്‍കുന്ന പരസ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന്റെ നിരക്കും കൂടുതലാണ്. പരിപാടി 11 മണിയ്ക്ക് ആക്കിയതുകൊണ്ട് പരസ്യ നിരക്ക് കുറച്ച് നല്‍കണമെന്ന നിലപാടിലാണ് ബിഗ് ബോസ് പരിപാടിയ്ക്ക് ഇടയില്‍ പരസ്യം നല്‍കിയ കമ്പനികള്‍.

ഈ സമയം മാറ്റം ചാനലുകള്‍ക്ക് ഉണ്ടാക്കുന്ന പരസ്യ നഷ്ടം കുറവായിരിയ്ക്കില്ല. രാത്രി ഒമ്പത് മണിയ്ക്ക് വന്‍ തുകയ്ക്ക് പരസ്യം വില്‍ക്കാമെന്ന കണക്ക് കൂട്ടിയാണ് ചെറിയ ഒരു കാലത്തേയ്ക്ക് രണ്ടര കോടി രൂപ നല്‍കി പമേലയെ പരിപാടിയിലേയ്ക്ക് കൊണ്ടുവന്നത്. വരും ദിവസങ്ങളില്‍ ഇതുപോലെ വന്‍ തുക നല്‍കി ലോക പ്രശസ്തിയുള്ള കിടിലന്‍ താരങ്ങളെ കൊണ്ടുവരാന്‍ ചാനല്‍ അധികൃതര്‍ മടിച്ചേയ്ക്കും.

പത്ത് സെക്കന്റിന് ഒന്നര ലക്ഷം രൂപയാണ് ബിഗ് ബോസിലെ പരസ്യങ്ങള്‍ക്ക് കളേഴ്സ് ചാനല്‍ ഈടാക്കിയിരുന്നത്. ഇനി ഇത് ഒരു ലക്ഷമോ അതിന് താഴെയോ എത്തിയേയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X