കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അവസാനിപ്പിക്കുന്നു?

  • By Lakshmi
Google Oneindia Malayalam News

2011 ഫെബ്രുവരി മാസത്തോടെ സീസണ്‍ 5 അവസാനിക്കും.ഏഷ്യാനെറ്റും പരിപാടിയുടെ പ്രധാന പ്രായോജകരായ ഐഡിയ മൊബൈലും ഒന്നിച്ചാണത്രേ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പരിപാടിയുടെ റേറ്റിങ് ഇടിഞ്ഞതാണ് ഇതിന് ചാനലിനെ പ്രേരിപ്പിച്ചത്.

2006ല്‍ തുടങ്ങിയ പരിപാടി തുടക്കം മുതല്‍ വന്‍തോതില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മൂന്നുവര്‍ഷത്തോളം ഇത് തുടര്‍ന്നു. എന്നാല്‍ ആവര്‍ത്തന വിരസത ആളുകളെ പരിപാടിയില്‍ നിന്നും അകറ്റുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനം ലഭിച്ചുകൊണ്ടിരുന്ന പരിപാടിയാണിത്. ഇപ്പോഴും ഇക്കാര്യത്തില്‍ മാറ്റമില്ലെങ്കിലും പ്രേക്ഷകശ്രദ്ധ കുറഞ്ഞത് റേറ്റിങ് താഴാന്‍ ഇടയാക്കി.

ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ പരസ്യ വരുമാനത്തിലും ഇടിവുണ്ടാകുമെന്നാണ് ഏഷ്യാനെറ്റും ഐഡിയയും വിലയിരുത്തുന്നത്. അതുകൊണ്ട് ശബ്ദം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുന്നതാണ് നല്ലതെന്ന് ചാനലും പ്രായോജകരും ചേര്‍ന്ന് തീരുമാനിച്ചു.

പ്രേക്ഷകശ്രദ്ധ ക്ഷണിക്കാനായി പുതിയ സീസണില്‍ പലതരം ടെക്‌നിക്കുകള്‍ അണിയറക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇതിനിടെ പുതിയ സിനിമകളുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി മുന്‍ നിര താരങ്ങളും ഷോയില്‍ വരുന്നുണ്ട്.

ഇപ്പോള്‍ ചില പാരമ്പര്യ സംഗീതയിനത്തില്‍പ്പെട്ട പരിപാടികള്‍ അതാതുരംഗത്തെ പ്രഗല്‍ഭരെക്കൊണ്ട് അവതരിപ്പിക്കുന്ന പുതിയൊരു രീതിയും തുടങ്ങിയിട്ടുണ്ട്. നാടന്‍ സംഗീതത്തിനാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്.

ഒപ്പം സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളെ ഇറക്കി മത്സര ഇനങ്ങള്‍ക്ക് കൂടുതല്‍ കൊഴുപ്പേകാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ഒന്നും ഒരുപരിധിയ്ക്കപ്പുറം വിലപ്പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരില്‍ പലരും ദിവസവും ഇരുന്ന് പരിപാടി കാണുന്ന രീതി ഉപേക്ഷിച്ച് പ്രിയ മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കാണുന്ന രീതിയിലേയ്ക്ക് മാറിയിരിക്കുകയാണ്.

സ്റ്റാര്‍ സിങറിന്റെ പ്രസ്റ്റീജായ അവതരക രഞ്ജിനി ഹരിദാസിന്റെ ജനപ്രീതിയും കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് വൈസ് പ്രസിഡനന്റായിരിക്കെ രാജിവെച്ച ആര്‍. ശ്രീകണ്ഠന്‍ നായരാണ് സ്റ്റാര്‍ സിംഗര്‍ തുടങ്ങിയത്. ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡലിനെ അനുകരിച്ചുകൊണ്ടാണ് ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിങ്ങര്‍ പരിപാടി തുടങ്ങിയത്. ശ്രീകണ്ഠന്‍ നായര്‍ പോയ ശേഷം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ടീം തന്നെയാണ് സ്റ്റാര്‍ സിംഗറിനെ നയിക്കുന്നത്.

English summary
Malayalam Entertainment channel Asianet may stop the prestigious music reality show Idea Star Singer by 5th season. viewers lost interest on this show because of the repeating style and segments,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X