കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ക്രോര്‍പതിയുമായി ബച്ചന്‍ വീണ്ടും വരുന്നു

  • By Ajith Babu
Google Oneindia Malayalam News

Amitabh Bachchan
അമിതാഭ് ബച്ചനെ മിനി സ്‌ക്രീനിലെ മെഗാ സ്റ്റാറാക്കി മാറ്റിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ പുതിയപതിപ്പ്. കെബിസിയുടെ അഞ്ചാംപതിപ്പ് അവതരിപ്പിയ്ക്കുന്നതുമായി ബനധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹു വാണ്ട് ടു ബി എ മില്യനെയര്‍ എന്ന ബ്രട്ടീഷ് ഗെയിം റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് കോന്‍ ബനേഗാ ക്രോര്‍പതി. 2000 ത്തില്‍ ആരംഭിച്ച ഷോയുടെ ഒന്നും രണ്ടും പതിപ്പുകളുടെ അവതാരകന്‍ ബച്ചന്‍തന്നെയായിരുന്നു. ബച്ചന്റെ ആദ്യ ടിവി ഷോ സ്റ്റാര്‍ ടിവിയെ ടാംറേറ്റിങില്‍ ഒന്നാമതെത്തിച്ചു.

മൂന്നാമത്തെ ക്രോര്‍പതിയില്‍ ഷാരൂഖ് ഖാന്‍ അവതാരകനായി. സോണി ടിവി സംപ്രേക്ഷണം ചെയ്ത നാലാംപതിപ്പില്‍ സമ്മാനം അഞ്ചുകോടിരൂപയാക്കി ബച്ചന്‍ തന്നെ കെബിസിയില്‍ തിരിച്ചെത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം റിയാലിറ്റി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതി സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

English summary
Megastar Amitabh Bachchan will host the fifth season of the popular and hit reality game show Kaun Banega Crorepati.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X