കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ചാനല്‍ പിറക്കും മുമ്പേ പ്രതിസന്ധിയില്‍

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് തുടങ്ങാനിരിക്കുന്ന ചാനല്‍ യഥാര്‍ത്ഥ്യമാകും മുമ്പേ പ്രതിസന്ധിയില്‍. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഐപിസി ടിവി ചാനലാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി ശംബളം മുടങ്ങിയതിനെത്തുടര്‍ന്ന് മാനേജ്‌മെന്റിനോടുള്ള രോഷം തീര്‍ക്കാന്‍ എഡിറ്റര്‍ ഗോപീകൃഷ്ണനെ ജീവനക്കാര്‍ തടഞ്ഞുവച്ചു.

ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രത്യേക താല്‍പര്യമെടുത്താണ് ഇന്ത്യാവിഷനില്‍ വാര്‍ത്താ അവതാരകനായിരുന്ന ഗോപീകൃഷ്ണനെ രാജിവെപ്പിച്ച് ഐബിസി എഡിറ്ററാക്കിയത്.
എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌ന പരിഹാരത്തിനു ലീഗ് നേതൃത്വം കാര്യമായി ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.

ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം കേസ് അട്ടിമറി വിവാദത്തിന്റെ ശക്തി കുറഞ്ഞതോടെ ലീഗിന് ചാനലിലുള്ള താല്‍പര്യം നഷ്ടപ്പെട്ടതാണ് ഒരു കാരണമെന്നാണ് അണിയറയിലെ സംസാരം.

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു ജീവനക്കാരോടു പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ചാനല്‍ നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്ന മുന്‍ െ്രെപവറ്റ് സെക്രട്ടറിയും ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എ.അബ്ബാസ് സേഠ് കലഹിച്ചു നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതാണു ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.

കേന്ദ്ര മന്ത്രി ഇ.അഹമ്മദ് ശ്രമിച്ചിട്ടുപോലും ചാനലിനു സംപ്രേഷണാനുമതി ലഭിച്ചിട്ടില്ലെന്നതും മാനേജ്‌മെന്റിന്റെ അലസതയ്ക്ക് ഒരു കാരണമായി കരുതപ്പെടുന്നു.കോഴിക്കോട് ആസ്ഥാനമായി ചാനല്‍ ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സില്‍ (ചാനല്‍ ഐബിസി) ആരംഭിക്കുന്ന കാര്യം2010 ഓഗസ്റ്റില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു.

എന്നാല്‍ ഇന്ത്യാവിഷന് ലഭിച്ചപോലെ പ്രവാസികളായ ലീഗ് അനുഭാവികളില്‍ നിന്നും എബിസിയ്ക്ക് വേണ്ടത്ര സാമ്പത്തിക പിന്തുണ ലഭിച്ചില്ല. സംസ്ഥാന വ്യാപകമായി ഒട്ടേറെ ജീവനക്കാരെ ചാനലിനായി നിയമിച്ചിരുന്നു. ഇവര്‍ക്കെല്ലാം ഇപ്പോള്‍ ശംബളമില്ലാത്ത അവസ്ഥയാണ്.

മെച്ചപ്പെട്ട ശമ്പള സ്‌കെയിലും വാഗ്ദാനം ചെയ്താണ് സബ്എഡിറ്റര്‍മാര്‍, വിവിധ ജില്ലാ റിപ്പോര്‍ട്ടര്‍മാര്‍, വാര്‍ത്താ അവതാരകര്‍ തുടങ്ങിയവരെയാണ് നിയമിച്ചത്. എന്നാല്‍ ഫെബ്രുവരി മുതല്‍ ഇവരുടെ ശംബളം മുടങ്ങിയിരിക്കുകയാണ്.

മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇതിനോട് നിഷേധാത്മക നിലപാടു കൂടി സ്വീകരിച്ചതോടെയാണ് ഗോപീകൃഷ്ണനെ സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്. വൈകാതെ പരിഹാരമുണ്ടാക്കാമെന്നു ഉറപ്പു നല്കി തല്ക്കാലം പ്രശ്‌നം പരിഹരിച്ചെങ്കിലും ശമ്പളം മുഴുവന്‍ നല്‍കിയിട്ടില്ല.

English summary
Muslim League channel Channel IBC (Independent Broadcasting Council)is in crisis. League eyed to start a 24-hour Malayalam news channel . League leader PK Kunjalikutty announced the channel by August 2010, and appointed journalists and other staffs for run the channel. But now the journalists and other employees did not get their salary and they were begins their agitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X