• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്റ്റാര്‍സിംഗറിനെതിരേ കേസ്

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിനെതിരേ കേസ്. സീസണ്‍ അഞ്ചിലെ ഫലപ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ആനയറ സ്വദേശി എസ് ആര്‍ ഹരിയും തിരുമല സ്വദേശി എം അരവിന്ദും പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു.

ഫല പ്രഖ്യാപനത്തില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അന്യായമായ ഇടപെടല്‍ നടത്തിയെന്നാണ് ഹരജിക്കാരുടെ പരാതി. പരാതിക്കാര്‍ക്കുവേണ്ടി പുഞ്ചക്കരി ജി രവീന്ദ്രന്‍ നായരാണ് ഹാജരാവുന്നത്.

39 പേര്‍ പങ്കെടുത്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ 14 ഘട്ടങ്ങളിലാലായാണ് പൂര്‍ത്തിയായത്. കല്‍പ്പ രാഘവേന്ദ്ര റാവു ജേതാവായപ്പോള്‍ മൃദുല വാര്യര്‍ ഫസ്റ്റ് റണ്ണറപ്പും ഇമ്മാനുവല്‍ ഹെന്റി സെക്കന്റ് റണ്ണറപ്പും ആന്റണി ജോണ്‍ തേര്‍ഡ് റണ്ണറപ്പുമായി.

ഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ കല്‍പ്പന മികച്ച പാട്ടുകാരിയാണെന്ന് യേശുദാസ് വ്യക്തിപരമായി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത് എസ്എംഎസ് വോട്ടെടുപ്പ് പൂര്‍ത്തിയായതിനുശേഷമായിരുന്നു.

English summary
Case against famous Malayalam reality show idea star singer season 5. As per petitioners KJ Yesudas's speech just before the judgement influenced the verdict,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more