കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ഭജന്‍ സിങ് റെസ്‌ലിങ് ഷോയില്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ടെലിവിഷന്‍ അവതാരകനാവുന്നു. കളേഴ്‌സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന റിങ് കാ കിങ് എന്ന പുതിയ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പിനുവേണ്ടിയാണ് ഹര്‍ഭജന്റെ പുതിയ ഇന്നിങ്‌സ്.

ലോകത്തെ പ്രശസ്തരായ 30 റെസ്‌ലിങ് താരങ്ങള്‍ ഇന്ത്യയിലെ ഗുസ്തിതാരങ്ങളുമായി ഏറ്റുമുട്ടുന്നതാണ് ഷോ. അവരും നമ്മളും തമ്മിലുള്ള പോരാട്ടമാണിത്. റിങിനു പുറത്ത് നര്‍മസല്ലാപവും ആവേശവുമായി ഹര്‍ഭജന്‍ സിങ് ഉണ്ടാവുമെന്ന് ചാനല്‍ വക്താവ് അറിയിച്ചു.

എല്ലാ മല്‍സരവും 3000ഓളം വരുന്ന കാണികള്‍ക്കു മുന്നിലാണ് സംഘടിപ്പിക്കുക. കൂടാതെ ഒരു അന്താരാഷ്ട്ര റെസ്‌ലിങ് താരവുമായി ഭാജി ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലറിയില്‍ ആവേശം വിതറാന്‍ സിങിന്റെ കാമുകി ഗീതാ ബസ്രയും റിങിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന നിലപാടാണ് ചാനലിനുള്ളത്.

English summary
Spinner Harbhajan Singh do on a new wrestling show on television? Bhajji will appear on “Ring Ka King”, a new wrestling championship show on ColorS,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X