കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേര്‍ട്ടി പിക്ചര്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്

Google Oneindia Malayalam News

Vidya Balan
ദില്ലി: നടി വിദ്യാ ബാലന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ഡേര്‍ട്ടി പിക്ചര്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സോണി ടെലിവിഷനെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വിലക്കി. ഞായറാഴ്ച 12നും എട്ടിനും സംപ്രേഷണം ചെയ്യുമെന്ന് ചാനല്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ പരസ്യം തുടങ്ങിയിരുന്നു.

ഞായറാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിലും പരസ്യം നല്‍കിയതിനാല്‍ തുടര്‍ച്ചായി ഖേദപ്രകടനം നടത്തേണ്ട ഗതികേടിലാണ് സോണി. ഏറെ തിരക്കുള്ള പ്രൈംടൈമില്‍ സിനിമ കാണിക്കുന്നതിനെ ബോംബെ ഹൈക്കോടതി ഒരു പൊതുതാല്‍പ്പര്യ ഹരജിക്കാരന്‍ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത ഉള്ളടക്കം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. 56 ഓളം സീനുകള്‍ കട്ട് ചെയ്തതിനുശേഷമാണ് സോണി ഇതു സംപ്രേഷണം ചെയ്യാന്‍ തയ്യാറാക്കിവെച്ചത്.

എന്നാല്‍ ഈ സിനിമയ്ക്കു പകരം സോണി കാണിക്കുന്ന ക്രൈംസീരിയലിനേക്കാള്‍ എത്രയോ നല്ലതാണ് സിനിമയെന്ന നിലപാടാണ് ചിലര്‍ക്കുള്ളത്.

English summary
The Dirty Picture may have earned its lead actor Vidya Balan a National Award but the telecast of the film during prime time was blocked by the Information and Broadcasting ministry and viewers who tuned into the channel had to make do with a crime-based serial instead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X