കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് മുഴുനേര സിനിമാ ചാനല്‍ തുടങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് മുഴുനേര സിനിമാ ചാനല്‍ തുടങ്ങുന്നു. ഇതിന്റെ ടെസ്റ്റ് ബീമിംഗ് തുടങ്ങികഴിഞ്ഞു. ജൂലൈ 15 നായിരിയ്ക്കും ഔദ്യോഗിക തുടക്കം. ഇതോടെ സ്റ്റാര്‍ ടിവിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന് മൂന്ന് ചാനലുകളാവും, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയായിരിയ്ക്കും ഇവ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥത സ്റ്റാര്‍ ന്യൂസിനല്ല.

Asianet Movies

നേരത്തേ ഏഷ്യാനെറ്റ് മുഴുനേര കോമഡി ചാനല്‍ തുടങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് പിന്നിട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് വീണ്ടും പൊടി തട്ടി എടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയണ്ട.

ഏറ്റവും ലാഭകരമാവാന്‍ ഇടയുള്ളതുകൊണ്ടാണ് സിനിമാ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ചാനലിന്റെ കൈയില്‍ ഒട്ടേറെ ചലച്ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം ഉണ്ട്. മാത്രമല്ല ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ മറുഭാഷാ ചിത്രങ്ങളും ഈ ചാനലില്‍ കാണിയ്ക്കാനാവും. മാതൃസ്ഥാപനമായ സ്റ്റാറിന്റെ ഈ ഭാഷകളിലുള്ള ചിത്രങ്ങളുടെ വന്‍ ശേഖരം ഉണ്ട്. ഇതും പുതിയ ചാനലിന് ഗുണകരമാവും. ചാനല്‍ നടത്താനായി ട്രാന്‍സ്പോണ്ടറും വളരെ കുറച്ച് ജീവനക്കാരും മാത്രമേ ആവശ്യമുള്ളു. പരസ്യ സാദ്ധ്യത ഒട്ടും കുറവുമല്ല. അതുകൊണ്ട് തന്നെ ലാഭം നേടാനുള്ള സാദ്ധ്യത വളരെ ഏറെയാണ്. സ്വന്തമായി സാറ്റലൈറ്റ് അവകാശമുള്ള ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിയ്ക്കാന്‍ ചെലവ് ഒന്നും തന്നെയില്ല.

English summary
Asianet is starting movies television channel in Malayalam. Malayalam Channel Asianet is owned by Star group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X