കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ വെച്ചുനീട്ടി ചാനലുകള്‍ പ്രേക്ഷകസമക്ഷം

  • By Ravi Nath
Google Oneindia Malayalam News

Suresh Gopi
നമ്മുടെ സിനിമകള്‍ വിദേശ സിനിമകളെ കടം കൊള്ളുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി.കഥയിലോ അവതരണത്തിലോ എന്തെങ്കിലും പുതുമ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഇതിന്റെ ഒറിജിനലിനെ അന്വേഷിക്കും ഒട്ടും താമസം കൂടാതെ കണ്ടത്തുതയും ചെയ്യും.

എന്നാല്‍ ടെലിവിഷന്‍ ഷോകളിലെ ഈ കോപ്പിയടി പണ്ടേ ഹിന്ദിചാനലുകളില്‍ കണ്ടുവരാറുണ്ടെങ്കിലും നല്ല
സാമ്പത്തികബാദ്ധ്യത വരുത്തി വെക്കുന്നതായതു കൊണ്ട് മലയാളത്തില്‍ അത്ര പരിചിതമായിരുന്നില്ല. ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ കൂടി വന്നതോടെ ഇപ്പോള്‍ മലയാളത്തിനു വഴങ്ങാത്തതായി ഒന്നുമില്ല എന്നായിരിക്കുന്നു.

കോടികള്‍ വെച്ചു നീട്ടികൊണ്ടുള്ള പരിപാടികളിലാണിപ്പോള്‍ മലയാളത്തിലെ പ്രമുഖചാനലുകളായ ഏഷ്യാനെറ്റും, സൂര്യാ ടീവിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ കോടീശ്വരനെ നയിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയാണ്. കേരളത്തിലും ദുബയിയില്‍നിന്നുമൊക്കെയായ് തെരെഞ്ഞെടുക്കപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തി കോടീശ്വരന്‍ ഒന്നാംഘട്ടം പിന്നിട്ടു.

സൂര്യയില്‍ ഒരു കോടി ആദ്യമേ നല്‍കി ഏഴ് ചോദ്യങ്ങള്‍ ചോദിക്കുന്ന ഏര്‍പ്പാടാണ്, ഏഴിലും വിജയിച്ചാല്‍ കോടി ഉറപ്പ്. മംമ്ത മോഹന്‍ദാസാണ് ഇവിടെ കോടികള്‍ വെച്ചു നീട്ടുന്നത്. സൂര്യചാനലിന് സ്വര്‍ണ്ണവും ലക്ഷങ്ങളും നല്കിയുള്ള റിയാലിറ്റിഷോകള്‍ പുതുമയല്ല. ഇപ്പോള്‍തന്നെ മുകേഷ് നയിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ സൂര്യയില്‍ നടന്നുകൊണ്ടിരിക്കുന്നു.

അടുത്ത പേജില്‍

സിനിമപരാജയപ്പെടുമ്പോള്‍ ചാനലുകള്‍ കൊയ്യുന്നുസിനിമപരാജയപ്പെടുമ്പോള്‍ ചാനലുകള്‍ കൊയ്യുന്നു

English summary
In Kerala alone, the first call for entries on the dominant channel in the state, Asianet, drew a response of 45 lakh entries, on par with the Hindi version of the show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X