കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമപരാജയപ്പെടുമ്പോള്‍ ചാനലുകള്‍ കൊയ്യുന്നു

  • By Ravi Nath
Google Oneindia Malayalam News

Mamtha
ശരാശരി പ്രേക്ഷകനെ ഏതുവിധേനയും ആകര്‍ഷിക്കുന്ന പരിപാടികള്‍ ഒരുക്കുന്നതില്‍ ചാനലുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പലതും ഒന്നിന്റെ തന്നെ ആവര്‍ത്തനസ്വഭാമുള്ളതോ തനിപകര്‍പ്പോ ആയിരിക്കും.

അമൃതയും ഏഷ്യാനെറ്റും ഡാന്‍സ് റിയാലിറ്റി ഷോകളും സംഗീത ഷോകളും കൊണ്ട് അരങ്ങു തകര്‍ക്കുമ്പോള്‍ ആ രംഗത്ത് ശോഭിക്കാന്‍ സൂര്യയ്ക്കത്ര സാധിച്ചിരുന്നില്ല. അവര്‍ പുത്തന്‍ സിനിമകളും തങ്കവേട്ടകളുമൊക്കെയായാണ് ഇവയെ നേരിട്ടത്. മഴവില്‍ മനോരമ പുതുമയുള്ള പരിപാടികളുമായ് വെല്ലുവിളി ഉയര്‍ത്തി തുടങ്ങിയിരിക്കുന്നു.

അവതരണത്തിലെ പുതുമകൊണ്ട് മഴവില്‍ മനോരമയിലെ ഇന്‍ഡ്യന്‍ വോയ്‌സ് വേറിട്ട് നില്ക്കുന്നുണ്ട്. ഇനി ഈ വഴിയിലേക്ക് മറ്റ് തല്‍സമയ സംഗീതപരിപാടികള്‍ കടന്നുവരാന്‍ താമസമുണ്ടാവില്ല. തിയറ്ററുകളും സിനിമയും നിരന്തരമായ പരാജയങ്ങളിലേക്ക് ഒതുങ്ങികൊണ്ടിരിക്കുമ്പോള്‍ കുടുംബസമേതം മിനി സ്‌ക്രീനിന് മുന്‍പില്‍ തളച്ചിടപ്പെടുന്ന അവസ്ഥയിലേക്കാണ് നമ്മുടെ കാഴ്ചപുറങ്ങള്‍ വികസിക്കുന്നത്.

ശാരീരികവുംമാനസികവുമായ അലസതയുടെ പ്രമോട്ടര്‍മാരായ മലയാളിയുടെ ചഞ്ചല മനസ്സിനെ അടക്കിവാണുകൊണ്ട് ചാനലുകള്‍ ഇനിയുള്ളകാലം വാഴും...തിരിച്ചറിയപ്പെടാനാവാത്ത വിധം നമ്മുടെ കാഴ്ചയും ജീവിതം തന്നെയും മാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു.

ആദ്യപേജില്‍

കോടികള്‍ വെച്ചുനീട്ടുന്ന ചാനലുകള്‍കോടികള്‍ വെച്ചുനീട്ടുന്ന ചാനലുകള്‍

English summary
In Kerala alone, the first call for entries on the dominant channel in the state, Asianet, drew a response of 45 lakh entries, on par with the Hindi version of the show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X