കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറില്‍ 12 മിനിറ്റ് പരസ്യം മതി

  • By Ajith Babu
Google Oneindia Malayalam News

TRAI issues notice to channels restricting ad time ‎
ദില്ലി: രസംകൊല്ലികളാവുന്ന പരസ്യപ്രളയത്തിന് കുരുക്കിടാന്‍ ട്രായി ഒരുങ്ങുന്നു. ടിവി ചാനലുകള്‍ മണിക്കൂറില്‍ 12 മിനിറ്റ് മാത്രമേ പരസ്യം കാണിക്കാവൂ എന്ന് ട്രായിയുടെ നിര്‍ദേശം. സേവനത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളിലാണു ട്രായിയുടെ പുതിയ തീരുമാനം.

ഏതെങ്കിലും മണിക്കൂറില്‍ പരസ്യത്തിന്റെ സമയം കുറയുന്നപക്ഷം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ സമയം കൂട്ടാന്‍ അനുവാദമില്ല. പരസ്യങ്ങളുടെ ഇടവേള 15 മിനിറ്റില്‍ കുറയാന്‍ പാടില്ലെന്നും ട്രായി നിര്‍ദേശിച്ചു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പരസ്യങ്ങള്‍ 30 മിനിറ്റ് ഇടവിട്ടു മാത്രമേ കാണിക്കാവൂ. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോഴുണ്ടാവുന്ന പരസ്യപ്രളയത്തിന് ഇതോടെ വിരാമമാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തില്‍ ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. കളിയുടെ ഇടവേളകളില്‍ പരസ്യം കാണിക്കാം. മുഴുസ്‌ക്രീനില്‍ മാത്രമേ പരസ്യം കാണിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ക്രിക്കറ്റ് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് ഈ നിര്‍ദ്ദേശം തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയുടെ ശബ്ദത്തേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പരസ്യം സംപ്രേഷണം ചെയ്യരുതെന്നും ട്രായി നിര്‍ദേശത്തില്‍ പറയുന്നു.

ട്രായിയുടെ നിയന്ത്രണം വാര്‍ത്താ ചാനലുകളുടെ വരുമാനത്തെ ബാധിയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിര്‍ദ്ദേശങ്ങളനുസരിച്ച് വാര്‍ത്താ ചാനലുകള്‍ നടത്തിക്കൊണ്ടു പോകുന്നത് ലാഭകരമാവില്ലെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

English summary
The Telecom Regulatory Authority of India (TRAI) issued a notification on Monday limiting the advertisement time on TV channelsl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X