കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെവന്‍ അപ്പ് പരസ്യത്തില്‍ കഥകളിയെ തരംതാഴ്ത്തി?

  • By Lakshmi
Google Oneindia Malayalam News

തൃശൂര്‍: പ്രമുഖ ലഘുപാനീയമായ സെവന്‍ അപ്പിന്റെ പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള കലാമണ്ഡലം രംഗത്ത്. ടെലിവിഷനില്‍ നല്‍കുന്ന പരസ്യത്തില്‍ കഥകളിയെ അവഹേളിച്ചുവെന്ന് കാണിച്ച് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ പെപ്‌സി കോ ഇന്ത്യയ്ക്ക് കത്തയച്ചിരിക്കുകയാണ്.

പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പു പറയണമന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡരികില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ സമീപത്തേയ്ക്ക് കഥകളിവേഷമിട്ട ആളെത്തി സെവന്‍ അപ്പ് സമ്മാനിയ്ക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. കഥകളി കലാകാരന്‍ പിന്നീട് തെരുവ് നൃത്തം നടത്തുകയാണ്. കഥകളിയെ വെറും തെരുവുനൃത്തമാക്കി തരംതാഴ്ത്തി അവഹേളിക്കുകയാണ് പരസ്യത്തില്‍ ചെയ്തിരിക്കുന്നത് എന്നാണ് കലാമണ്ഡലം ആരോപിക്കുന്നത്.

7 up advertisement

പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് കലാമണ്ഡലം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ പിന്‍ സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം കലാമണ്ഡലം സര്‍വ്വകലാശാല രജിസ്ട്രാര്‍ കകെ സുന്ദരേശനാണ് കത്ത് അയച്ചിരിക്കുന്നത്.

പരസ്യം പിന്‍വലിയ്ക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ടെന്ന് കലാമണ്ഡലം അധികൃതര്‍ പറഞ്ഞു. ഇതിനായി സാസ്‌കാരാകി വകുപ്പിനെ സമീപിയ്ക്കുമെന്നും കെ കെ സുന്ദരേശന്‍ വ്യക്തമാക്കി.

English summary
The Kerala Kalamandalam Deemed University for Arts and Culture in Thrissur has come up with a call to ban the TV advertisement on Seven Up that portrays Kathakali in a derogatory manner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X