കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഡി ചാനലില്‍ പന്നിക്കറി, മുസ്ലീങ്ങള്‍ക്ക് മുറുമുറുപ്പ്

Google Oneindia Malayalam News

DD Urudu
മുംബൈ: ഒരു ചാനലില്‍ ഇഷ്ടമല്ലാത്ത ഒരു പരിപാടി കണ്ടാല്‍ നമ്മളെന്ത് ചെയ്യും? ഉടന്‍ റിമോട്ടില്‍ വിരല്‍ അമര്‍ത്തി അടുത്ത ചാനലിലെത്തും. ഇനി വേറെ ചാനലില്ലെങ്കിലോ? ടിവി ഓഫാക്കും. എന്നാല്‍ ദൂരദര്‍ശന്റെ ഉറുദുചാനല്‍ പാചകപരിപാടിയില്‍ പന്നിക്കറിയുണ്ടാക്കിയത് വിവാദമായിരിക്കുകയാണ്.

ഏപ്രില്‍ ഒമ്പതിന് ചാനല്‍ സംപ്രേഷണം ചെയ്ത 'ടേസ്റ്റ് കി ബാത്ത് ഹേ' എന്ന പരിപാടിയില്‍ പന്നിയിറച്ചി കൊണ്ടുള്ള ഒരു വിഭവമുണ്ടാക്കുന്നതാണ് കാണിച്ചിരുന്നത്.

എന്നാല്‍ നാട്ടിലെ ചില മുസ്ലീം വിശ്വാസികള്‍ക്ക് ചാനലിന്റെ പന്നിക്കറി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡിഡി ഉറുദു ചാനല്‍ കാണുന്നതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. പന്നി മുസ്ലീങ്ങളെ സംബന്ധിച്ച് ഹറാമായ കാര്യമാണ്-ചില മുസ്ലീം പണ്ഡിതര്‍ പറയുന്നു.

ഉറുദു ചാനല്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഭൂരിഭാഗം വരുന്ന പ്രേക്ഷകരുടെ മതവികാരം വ്രണപ്പെടുത്തിയത് ശരിയല്ല-ജാമിയ മില്ലിയ ഇസ്ലാമിയ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ അക്തറുല്‍ വാസി അഭിപ്രായപ്പെട്ടു.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നുവരുന്ന ഭക്ഷണരീതികളാണ് ഈ പരിപാടിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തിലൊരു വിഭവം എങ്ങനെ കയറി വന്നുവെന്നത് പരിശോധിക്കാം-ഉറുദു വിഭാഗം പ്രോഗ്രാമിങ് എക്‌സിക്യുട്ടീവ് എം സെന്‍ഗുപ്ത അറിയിച്ചു.

പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഏതൊരു ചാനലും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ പന്നി ഇറച്ചി കൊണ്ടുള്ള വിഭവം കാണിക്കാതിരിക്കുന്നതാണ് ശരി. മത പരിഗണന വെച്ചല്ല ഏതൊരു ചാനലും ഇത്തരമൊരു തീരുമാനമെടുക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലെന്ന പരിഗണനമാത്രമാണ് ഇവിടെ സ്വീകരിക്കുന്നത്. പന്നിക്കറി സംപ്രേഷണം ചെയ്തത് ഇഷ്ടമായില്ലെങ്കില്‍ അതിനെതിരേ ആ ചാനലിനെ പ്രതിഷേധമറിയ്ക്കാം. പക്ഷേ, ഈ സംപ്രേഷണത്തോടെ മതവികാരം വ്രണപ്പെട്ടിരിക്കുന്നുവെന്നാണ് മൗലികവാദികളുടെ വാദം.

English summary
Doordarshan's popular Urdu channel has landed in the soup with many Muslim viewers by airing a cooking show featuring a pork dish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X