കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ്മീന്‍ ഖാന്‍ ബിഗ് ബോസിലേയ്ക്ക്?

  • By Lakshmi
Google Oneindia Malayalam News

പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം സീസണ്‍ സംഭവബഹുലമായത് കനേഡിയന്‍ നീലച്ചിത്രതാരമായ സണ്ണി ലിയോണിന്റെ വരവോടുകൂടിയായിരുന്നു. ബിഗ് ബോസില്‍ അഭിനയിക്കാനായി ഇന്ത്യയിലെത്തിയ സണ്ണി തുടര്‍ന്ന് ബോളിവുഡിന്റെ ഭാഗമാവുകയും ചെയ്തു. ഇപ്പോഴിതാ ഷോയുടെ ഏഴാം സീസണിലും പുതിയൊരു താരസാന്നിധ്യമുണ്ടാകുമെന്ന സൂചനയാണ് ലഭിയ്ക്കുന്നത്.

ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്റെ സുഹൃത്തും മോഡലുമായ ഇന്തോ-അമേരിക്കന്‍ താരം യെസ്മീന്‍ ഖാന്‍ ബിഗ് ബോസിലെത്തുന്നുണ്ടത്രേ. ന്യൂയോര്‍ക്കില്‍ നിന്നും ഇടക്കിടെ മോഡലിങ്ങിനും മറ്റുമായി യെസ്മീന്‍ മുംബൈയിലും ദില്ലിയിലും എത്താറുണ്ട്. ഇങ്ങനെയുള്ള യാത്രക്കിടെ താമസിക്കാനായി മുംബൈ നഗരത്തിന് പുറത്ത് യസ്മീന്‍ ഒരു ഫഌറ്റും വാങ്ങിയിട്ടുണ്ടത്രേ.

Yesmeen Khan

ഇരുപത്തിരണ്ടുകാരിയായ യെസ്മീന് അഭിനയത്തിലും താല്‍പര്യമുണ്ട്. സല്‍മാനുമായുള്ള ബന്ധത്തിലൂടെ ബോളിവുഡില്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണത്രേ യെസ്മീന്‍. സല്‍മാന്‍ തന്നെയാണ് ബിഗ് ബോസിലൂടെ യെസ്മീനെ അവതരിപ്പിക്കാന്‍ മുന്‍കയ്യെടുക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

ഫോണിലൂടെയും മെയിലൂടെയും മറ്റും യെസ്മീനും സല്‍മാനും നിരന്തരം സൗഹൃദം പങ്കുവെയ്ക്കുന്നവരാണ്. എന്നാല്‍ യെസ്മീന്‍ ബിഗ് ബോസിലുണ്ടാകുമോയെന്നത് സംബന്ധിച്ച് ഇതുവരെ ചാനല്‍ അധികൃതര്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ യെസ്മീനോ സല്‍മാനോ തയ്യാറായിട്ടുമില്ല. എങ്കിലും ബിഗ് ബോസിന്റെ ഏഴാം സീസണില്‍ യെസ്മീന്‍ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

English summary
If the Bigg Boss 7 grapevine is to be believed, Salman Khan's Bigg BOss will have Indo-American model Yasmeen Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X