കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് സീരിയലിലേയ്ക്ക്; വേണ്ടന്ന് താരങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

PC George
രാഷ്ട്രീയക്കാരില്‍ പലര്‍ക്കും മുമ്പേതന്നെ വെറുക്കപ്പെട്ടവനായി മാറിയയാളാണ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഇപ്പോഴിതാ ജോര്‍ജ്ജിനെതിരെ സീരിയല്‍ താരങ്ങളും രംഗത്തെത്തിയിരിക്കുന്നു. പിസി ജോര്‍ജ്ജും സീരിയല്‍ താരങ്ങളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍, അങ്ങനെ ബന്ധമൊന്നും വേണ്ടെന്നാണ് സീരിയല്‍ താരങ്ങള്‍ പറയുന്നത്.

കാര്യം മറ്റൊന്നുമല്ല പിസി ജോര്‍ജ്ജിന്റെ സീരിയല്‍ അരങ്ങേറ്റത്തിനെതിരെ ടിവി താരസംഘടനയായ ആത്മരംഗത്തെത്തിയിരിക്കുകയാണ്. സുജിത് സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലാണ് ജോര്‍ജ്ജ് അഭിനയിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജ് അഭിനയിക്കുന്ന സീരിയലുമായി സഹകരിക്കില്ലെന്നാണ് മറ്റ് സീരിയല്‍ താരങ്ങള്‍ പറയുന്നത്.

മുന്‍ മന്ത്രിയും നടനുമായ ഗണേഷ് കുമാറിനെതിരെയും ചലച്ചിത്ര-സീരിയല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞദിവസം ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകള്‍ തന്നെയാണ് അദ്ദേഹത്തിന് പാരയായി മാറിയിരിക്കുന്നത്. ജോര്‍ജ്ജ് ഉണ്ടെങ്കില്‍ തങ്ങള്‍ സീരിയലിലേയ്ക്കില്ലെന്ന നിലപാടിലാണ് മറ്റ് താരങ്ങള്‍.

താരങ്ങളുടെ നിലപാടറിഞ്ഞ ജോര്‍ജ്ജ് പതിവ് ശൈലി വിട്ടില്ല, അവരെയും നല്ല കടുത്ത രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. താരങ്ങള്‍ തന്നെ ബഹിഷ്‌കരിച്ചാല്‍ തന്റെ കഞ്ഞികുടി മുട്ടുമല്ലോയെന്നാണ് ജോര്‍ജ്ജിന്റെ പരിഹാസം. താന്‍ രാഷ്ട്രീയക്കാരനാണെന്നും ആരുടെയും ചെലവിലല്ല കഴിയുന്നതെന്നും കൂടി ബഹുമാന്യ ചീഫ് വിപ്പ് തുറന്നടിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി താരങ്ങള്‍ക്ക് മറുടപടി നല്‍കാനിരിക്കുകയാണ് ഇദ്ദേഹം.

English summary
TV serial stars organization ATMA cleared that they would not co-operate with the serial which will be introducing PC George as an actor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X