ബിഗ് ബോസില്‍ ശ്രീശാന്തും പൂനം പാണ്ഡെയും
പൂനെ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും. ക്രിക്കറ്റ് താരമായ യുവരാജ് സിങും ബോളിവുഡ് ഹോട്ട് താരമായ പൂനം പാണ്ഡെയും ബിഗ് ബോസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2013 സെപ്റ്റംബര്‍ 15 നാണ് റിയാലിറ്റി ഷോയുടെ ഏഴാം സീസണ് പ്രക്ഷേപണം തുടങ്ങുന്നത്. ആരൊക്കെയായിരിക്കും ഇത്തവണത്തെ സെലിബ്രിറ്റികള്‍ എന്ന കാര്യം ഇതുവരെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
കളേഴ്സ് ചാനലില്‍ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നത്. ബോളിവുഡിലെ മസില് ഖാന് സല്മാന് ഖാന് ആണ് അവതാരകന്. ഇത്തവണ അഞ്ച് കോടിരൂപയാണ് സല്മാന് ഖാന്റെ പ്രതിഫലം.
ഐപിഎല്‍ വാത് വപ്പ് കേസില്‍ കുടുങ്ങി ശോഭ നഷ്ടപ്പെട്ട ശ്രീശാന്തിന് ബിഗ് ബോസിലെ അവസരം നല്ലൊരു തിരിച്ചുവരവിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാത് വപ്പില്‍ പിടിയിലായതോടെ മുഖ്യ ധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീക്ക് ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ഒരു അവസരം കൂടി ആയിരിക്കും ബിഗ് ബോസിലൂടെ ലഭിക്കുക.
ഗുര്‍ദീപ് കോഹ്ലി, പ്രത്യൂഷ ബാനര്‍ജി തുടങ്ങിയവരുടെ പേരുകളും ബിഗ് ബോസുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്. നഷാ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മേനിപ്രദര്‍ശനം കൊണ്ട് പ്രശ്സ്തയായ പൂനം പാണ്ഡെ ഇത്തവണത്തെ ബിഗ് ബോസിന്റെ തുറുപ്പ് ചീട്ട് തന്നെയായിരിക്കും. അര്‍ബുദത്തെ അതിജീവിച്ച കരുത്തുമായാണ് യുവരാജ് സിങ് ബിഗോ ബോസില്‍ പ്രത്യക്ഷപ്പെടുക.