കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോവിന്‍ പെരുമഴക്കാലം... 2016 ല്‍ മാത്രം മലയാളിക്ക് നഷ്ടമായ സിനിമാ താരങ്ങള്‍!

  • By Desk
Google Oneindia Malayalam News

ടി എ റസാഖ് തന്നെ തിരക്കഥയെഴുതിയ പെരുമഴക്കാലം എന്ന സിനിമയിലെ പാട്ടിന്റെ വരികളില്‍ ആവര്‍ത്തിക്കുന്ന ഒരു വാക്ക്.. നോവിന്‍ പെരുമഴക്കാലം. അതെ, മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഇത് ഒരു നോവിന്റെ പെരുമഴക്കാലമാണ്. പ്രിയപ്പെട്ട ഒരുപാട് സിനിമാക്കാര്‍ വിട്ടുപിരിഞ്ഞ ഒരു നോവിന്റെ കാലം.

<strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?</strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

പകുതിയായിട്ടേ ഉള്ളൂ ഈ കറുത്ത വര്‍ഷം. അപ്പോഴേക്കും ആരെയെല്ലാമാണ് 2016 കൊണ്ടുപോയത്. നടീനടന്മാര്‍ മാത്രമല്ല, എഴുക്കാരും സംവിധായകനും പാട്ടഴുത്തുകാരും എല്ലാം വിടപറഞ്ഞവരില്‍ പെടുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട കല്‍പന മുതല്‍ ടി എ റസാഖ് വരെ ഈ വര്‍ഷം മലയാളിക്ക് നഷ്ടമായ സിനിമാക്കാര്‍ ആരൊക്കെയെന്ന് നോക്കൂ...

 കല്‍പന

കല്‍പന

ദേശീയ അവാര്‍ഡ് ജേതാവും മലയാളം കണ്ട എണ്ണപ്പെട്ട നടിമാരില്‍ ഒരാളുമായ കല്‍പ്പന നമ്മെ വിട്ടുപിരിഞ്ഞത് ഈ വര്‍ഷം ജനുവരി 25ന്. 50 കാരിയായ കല്‍പ്പന ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ചാണ് മരണപ്പെട്ടത്.

ഷാന്‍ ജോണ്‍സണ്‍

ഷാന്‍ ജോണ്‍സണ്‍


സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍. ചെന്നൈയിലെ വസതിയില്‍ വെച്ച് ജനുവരി മാസത്തിലാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് 29കാരിയായ ഷാനിന്റെ ജീവനെടുത്തത്.

 ഒ എന്‍ വി കുറുപ്പ്

ഒ എന്‍ വി കുറുപ്പ്

ഫെബ്രുവരി 13 നായിരുന്നു ഒ എന്‍ വി കുറുപ്പിന്റെ മരണം. 84 വയസ്സായിരുന്നു. ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ഒ എന്‍ വി എഴുതിയത് 900ലധികം സിനിമാഗാനങ്ങള്‍.

 രാജാമണി

രാജാമണി

ഫെബ്രുവരി 14നായിരുന്നു രാജാമണിയുടെ മരണം. ചെന്നൈയിലെ ഒരു സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദി കിംഗ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളുടെ പശ്ചാത്തല സംഗീതം രാജാമണിയുടെ വകയായിരുന്നു.

 രാജേഷ് പിള്ള

രാജേഷ് പിള്ള

മലയാള സിനിമയുടെ തലവര മാറ്റിയ ട്രാഫിക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ള മരിച്ചത് ഫെബ്രുവരി 27ന്. പുതിയ ചിത്രമായ വേട്ടയുടെ റിലീസ് ദിവസമായിരുന്നു ഈ ദരന്തം. 41 വയസ്സേ രാജേഷ് പിള്ളയ്ക്ക് ഉണ്ടായിരുന്നുള്ളൂ

 കലാഭവന്‍ മണി

കലാഭവന്‍ മണി

മാര്‍ച്ച് മാസത്തിലായിരുന്നു കലാഭവന്‍ മണിയുടെ വിയോഗം. ആത്മഹത്യയാണോ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. നാല്‍പ്പത്തിയഞ്ചാം വയസ്സിലാണ് മണി നമ്മെ വിട്ടുപോയത്.

ടി എ റസാഖ്

ടി എ റസാഖ്

പെരുമഴക്കാലം, കാണാക്കിനാവ്, വേഷം, രാപ്പകല്‍ തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ടി എ റസാഖും നമ്മെ വിട്ടുപോയി. കരള്‍രോഗത്തെക്കുടര്‍ന്നാണ് അന്ത്യം. എറണാകുളത്തെ അമൃത ആശുപത്രിയില്‍ വെച്ച്.

English summary
Kalpana to TA Rassaq: Malayalam movie industry lost many great artists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X