കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...

  • By Sandra
Google Oneindia Malayalam News

ടോക്യോ: പ്രമുഖ ജാപ്പനീസ് റിയാലിറ്റി ഗെയിം സിരീസായ പോക്കെമോന്‍ ഗോയിലെ പോക്കെമോനെ മൃഗങ്ങള്‍ക്കും കാണാന്‍ കഴിയും. കഴിഞ്ഞ വെള്ളിയാഴ്ച പോക്കെമോന്‍ ഗോ ജപ്പാനില്‍ ആരംഭിച്ചതിന് പിന്നാലെയാണ് വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് റിയല്‍ ലൈഫിലെ പോക്കെമോനെ കാണാനാവുമെന്ന് ഖ്യാതി പരന്നത്.

 റിയോ ഒളിംപിക്‌സ്: എന്താണ് ലക്ഷ്വറി സെക്‌സ് സ്യൂട്ട്, പരീക്ഷിക്കൂ... റിയോ ഒളിംപിക്‌സ്: എന്താണ് ലക്ഷ്വറി സെക്‌സ് സ്യൂട്ട്, പരീക്ഷിക്കൂ...

ജൂലൈ ആറിന് ആദ്യം പുറത്തിറക്കിയ പോക്കെമോന്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലാണ് ആദ്യമെത്തിയത്. മറ്റ് ഗെയിമുകളെ അപേക്ഷിച്ച് റിയല്‍ ടൈം ക്യാരക്ടറാണ് പോക്കെമോന്‍ ഗോയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചത്.

പോക്കെമോന്‍ ഗോ

പോക്കെമോന്‍ ഗോ

പ്രശസ്ത ജാപ്പനീസ് കമ്പനി നിന്റെഡോ പുറത്തിറക്കിയ റിയാലിറ്റി ഗെയിം സിരീസ് ലോകത്ത് വൈറലായിരുന്നു. റിയാലിറ്റി ഗെയിം സിരീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പോലും ഉപേക്ഷിച്ച് യുവാക്കള്‍ പോക്കെമോന് പിറകെ പോയിരുന്നു.

പോക്കെമോന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും

പോക്കെമോന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും

പോക്കെമോന്‍ ഗോ കളിക്കുന്നവരാണ് റിയല്‍ടൈമില്‍ പോക്കെമോന്‍ ഗോയില്‍ പ്രത്യക്ഷപ്പെടുന്ന പോക്കെമോനെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയത്.

തെളിവ് ട്വീറ്റുകളില്‍

തെളിവ് ട്വീറ്റുകളില്‍

പോക്കെമോന്‍ ഗോയെക്കുറിച്ചുള്ള ഈ വാര്‍ത്ത പരന്നതോടെ വളര്‍ത്തുമൃഗങ്ങള്‍ പോക്കെമോനെ കാണുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ജപ്പാനിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വാദത്തിന് അംഗീകാരം നല്‍കിയത്.

പൂച്ചകളും പട്ടികളും

പൂച്ചകളും പട്ടികളും

പോക്കെമോന്‍ ഗോയിലെ പോക്കെമോനെ നേരില്‍ കണ്ട് ഞെട്ടിയത് വീടുകളിലെ വളര്‍ത്തുനായ്ക്കളും പൂച്ചകളുമാണ്.

തര്‍ക്കം

തര്‍ക്കം

പോക്കെമോന്‍ ഗോയിലെ പോക്കെമോനെ കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല.

ജപ്പാനില്‍ പോക്കെമോന് സംഭവിച്ചതെന്ത്

ജപ്പാനില്‍ പോക്കെമോന് സംഭവിച്ചതെന്ത്

പോക്കെമോന്‍ ഗോ പുറത്തിറങ്ങിയിട്ട് രണ്ട് ആഴ്ച പിന്നിട്ടെങ്കിലും ജപ്പാനില്‍ പുറത്തിറങ്ങിയ പോക്കെമോന് എന്ത് സംഭവിച്ചു എന്നാണ് റിയാലിറ്റി ഗെയിം ആരാധകരുടെ ചര്‍ച്ചകള്‍.

ജപ്പാനില്‍ പോക്കെമോന്‍

ജപ്പാനില്‍ പോക്കെമോന്‍

നിന്റഡോ പുറത്തിറക്കിയ പോക്കെമോന്‍ ഗോ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജപ്പാനില്‍ ആരംഭിക്കുന്നത്.
ജൂലൈ 19ന് ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നെങ്കിലും ഇമെയിലില്‍ പോക്കെമോന്‍ ഗോ ചോര്‍ന്നതിനാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു.

പോക്കെമോന്‍ കുറ്റക്കാരനോ!!!

പോക്കെമോന്‍ കുറ്റക്കാരനോ!!!

സുരക്ഷാ പ്രശ്‌നങ്ങളും ട്രാഫിക് ബ്ലോക്കും അപകടങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും പോക്കെമോന്‍ കാരണാകുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വിവാദം പോക്കെമോനെ തേടിയെത്തുന്നത്.

ജപ്പാനിലും സുരക്ഷാ നിര്‍ദ്ദേശം

ജപ്പാനിലും സുരക്ഷാ നിര്‍ദ്ദേശം

പോക്കെമോന്‍ ഗോ മൊബൈല്‍ ആപ്പ് ആരംഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കനത്ത നിരീക്ഷണത്തിലാണുള്ളത്.

ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍.

ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍.

ജപ്പാനില്‍ ഗെയിം സിരീസ് ആരംഭിച്ചതോടെ അശ്രദ്ധരായി ഗെയിം കളിച്ച് നടക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.

English summary
A rumour spreading around Japan on pets can see Pokemon after launching on friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X