കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജീവനി ഫേസ്ബുക്ക് പേജിലെ പോസ്റ്റ്; ട്രോളാണെന്ന് മനസിലാക്കാതെ സംഘികളുടെ ഷെയറിങ്...

സംഘികൾക്കെതിരായ ട്രോളുകൾ പ്രത്യക്ഷപ്പെടുന്ന നിരവധി പേജുകളാണ് ഇപ്പോൾ ഫേസ്ബുക്കിലുള്ളത്.

  • By Desk
Google Oneindia Malayalam News

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത് ആരെന്ന ചോദ്യത്തിന് സംഘികൾ എന്നാവും മിക്കവരുടെയും ഉത്തരം. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സംഘപരിവാർ, ബിജെപി നേതാക്കളുടെ പല പ്രസ്താവനകളും പരാമർശങ്ങളുമാണല്ലോ സംഘി ട്രോളുകൾ ഇത്രകണ്ട് വർദ്ധിക്കാൻ കാരണം.

സംഘികൾക്കെതിരായ ട്രോളുകൾ പ്രത്യക്ഷപ്പെടുന്ന നിരവധി പേജുകളാണ് ഇപ്പോൾ ഫേസ്ബുക്കിലുള്ളത്. സംഘി ഫലിതങ്ങൾ, ട്രോൾ സംഘ് തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപ്പെടും. അത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പേജാണ് സഞ്ജീവനി. കണ്ടാൽ സംഘികളുടെ പേജാണെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ നല്ല അസ്സൽ ട്രോൾ പേജാണ് സഞ്ജീവനി.

കാര്യമായിട്ട്...

കാര്യമായിട്ട്...

എന്നാൽ ഫേസ്ബുക്കിലെ ചില സംഘികളുടെ വിചാരം സഞ്ജീവനി എന്നത് സംഘപുത്രന്മാർ നയിക്കുന്ന ഒന്നാന്തരം സംഘപേജാണെന്നതാണ്. അതിനാൽ സഞ്ജീവനിയിൽ വരുന്ന പല ആക്ഷേപഹാസ്യ പോസ്റ്റുകളും കാര്യം മനസിലാക്കാതെ സംഘപരിവാർ അനുകൂലികൾ വ്യാപകമായി ഷെയർ ചെയ്യാറുണ്ട്. ഇത്തരത്തിൽ സഞ്ജീവനിയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറാലിയിരിക്കുന്നത്.

കശ്മീർ...

കശ്മീർ...

ബിജെപിയെയും സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു കശ്മീരിലെ കത്വയിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. എന്നാൽ ആ ദാരുണമായ സംഭവത്തെപ്പോലും ന്യായീകരിക്കാനും ചിലർ ഇറങ്ങിതിരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞ വാക്കുകളെന്ന പേരിൽ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

പൊളിഞ്ഞു...

പൊളിഞ്ഞു...

എന്നാൽ സംഘപരിവാറിനെ അനുകൂലിച്ച് കത്വ പെൺകുട്ടിയുടെ പിതാവ് സംസാരിച്ചെന്ന രീതിയിലുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. തുടർന്ന് സംഘികളെ പൊളിച്ചടുക്കിയുള്ള ഒട്ടേറെ ട്രോളുകളും പോസ്റ്റുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിൽ സഞ്ജീവനി പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം മുതൽ വൈറലായിരിക്കുന്നത്.

കശ്മീരിൽ സഹായിക്കുന്നത്...

കശ്മീരിൽ സഹായിക്കുന്നത്...

കശ്മീരിലെ ഒരു മുസ്ലീം യുവാവായ യൂനുസ് ഖാൻ കശ്മീരിലെ സംഘ സഹോദരങ്ങളുടെ പ്രവർത്തനത്തെ വാനോളം പുകഴ്ത്തുന്ന രീതിയിലാണ് ആക്ഷേപഹാസ്യം നിറഞ്ഞ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരുടെയും ചിത്രം വെട്ടിയൊട്ടിച്ച് കള്ളത്തരം കാണിക്കുന്ന സംഘികളെ ഓർമ്മിപ്പിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായ ഹാഷിം അംലയുടെ ചിത്രമാണ് കശ്മീരിലെ യുവാവെന്ന പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത്.

 മടങ്ങിവരും...

മടങ്ങിവരും...

ഞങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുന്നത് സംഘ സഹോദരങ്ങളാണ്. വിശക്കുമ്പോൾ ഞങ്ങൾക്ക് ശാഖയിൽ നിന്ന് ബീഫ് ബിരിയാണി കൊണ്ട് തരും. രാവും പകലും അവർ ഉറങ്ങാതെ കാവലിരിക്കും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ജയിലിൽ പോയ സംഘ സഹോദരന്മാർ ഉടൻ മടങ്ങിവരുമെന്നാണ് ഈ മുസ്ലീം യുവാവിന്റെ പ്രതീക്ഷയെന്നും പറയുന്നു.

 അടിപൊളി...

അടിപൊളി...

എന്നാൽ സംഭവം ട്രോളാണെന്ന് മനസിലാക്കാത്ത ചില സംഘികൾ ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്തു. ചിത്രത്തിലുള്ളത് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണെന്ന് പോലും ഇവർക്ക് തിരിച്ചറിയാനായില്ല. സഞ്ജീവനി ശരിക്കും ഒരു സംഘപേജാണെന്ന് കരുതിയാണ് മിക്ക സംഘപുത്രന്മാരും ഈ പോസ്റ്റ് കാര്യമായി ഷെയർ ചെയ്തിരിക്കുന്നത്.

സുഡാപ്പികളും...

സുഡാപ്പികളും...

സംഘികളെ മാത്രം കുറ്റം പറയുരതല്ലോ, സഞ്ജീവനി ഒരു ട്രോൾ പേജാണെന്ന മനസിലാക്കുന്നതിൽ ചില സുഡാപ്പികളും അമ്പേ പരാജയമാണ്. സംഘികളുടെ പേജാണ് സഞ്ജീവനി എന്ന് തെറ്റിദ്ധരിച്ച് അവർ ചെയ്ത വൻ മണ്ടത്തരം എന്ന പേരിൽ ചില സുഡാപ്പി അനുഭാവികളും സഞ്ജീവനിയിലെ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്. ഇതിനുപുറമേ രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഞങ്ങൾക്കൊരു കോംപ്ലിമെന്റ് ഉണ്ട് സാർ! കംപ്ലയന്റ് കോംപ്ലിമെന്റായപ്പോൾ സംഘികൾക്ക് ട്രോളാഘാതം... ഞങ്ങൾക്കൊരു കോംപ്ലിമെന്റ് ഉണ്ട് സാർ! കംപ്ലയന്റ് കോംപ്ലിമെന്റായപ്പോൾ സംഘികൾക്ക് ട്രോളാഘാതം...

ആ ബലൂണിൽ പുരുഷ ബീജമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്! ദില്ലിയിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വ്യാജമോ? ആ ബലൂണിൽ പുരുഷ ബീജമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്! ദില്ലിയിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വ്യാജമോ?

English summary
a troll post from sanjeevani facebook page goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X