കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണോബിന് ആഷിക് അബുവിന്റെ റോസാ പുഷ്പം... എന്തിനെന്നല്ലേ

Google Oneindia Malayalam News

കൊച്ചി: ദേശീയതലത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ വാര്‍ത്ത അവതാരകനാണ് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ അര്‍ണോബ് ഗോസ്വാമി. എന്നാല്‍ ജെഎന്‍യു വിവാദത്തില്‍ അര്‍ണോബ് സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അര്‍ണോബ് ഗോസ്വാമിയെ അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ സംവിധായകന്‍ ആഷിക് അബു രംഗത്ത് വന്നിരിയ്ക്കുന്നത്. മഹാനായ അര്‍ണോബ് ഗോസ്വാമിയ്ക്ക് ഒരു ചുവന്ന റോസാ പുഷ്പം സമര്‍പ്പിയ്ക്കുന്നു എന്നാണ് ആഷിക് അബുവിന്റെ പരിഹാസം.

എന്താണ് ആഷിക് അബുവിനെ ഇത്രമാത്രം പ്രകോപിപ്പിച്ചത്?

 ടൈംസ് നൗ

ടൈംസ് നൗ

ജെഎന്‍യു വിവാദം ആളിക്കത്തിച്ചതിന് പിന്നില്‍ ടൈംസ് നൗവും സീ ന്യൂസും ആണെന്ന് ഒരു ആക്ഷേപമുണ്ട്. അര്‍ണോബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന മാധ്യമ ചര്‍ച്ചകളും അതിന് വഴിവച്ചു.

ആക്ഷന്‍ സിനിമ?

ആക്ഷന്‍ സിനിമ?

ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ പോലും തോറ്റുപോകുന്ന രീതിയില്‍ വാര്‍ത്തകള്‍ക്ക് നാടകീയ മ്യൂസിക, സ്‌ക്രീന്‍ കത്തിപ്പിടിയ്ക്കുന്നതുപോലെ, ബോംബ് സ്‌ഫോടനങ്ങള്‍ പോലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്- ആഷികിന്റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

അര്‍ണോബ് ചെയ്യുന്നത്

അര്‍ണോബ് ചെയ്യുന്നത്

ആരേയും ഒന്നും പറയാന്‍ സമ്മതിയ്ക്കാതെ, അവരെ നിഷ്‌കരണം അടിച്ചിരുത്തിക്കൊണ്ടാണ് അര്‍ണോബിന്റെ ചര്‍ച്ചകള്‍ ന്നെ് ആഷിക് അബു കുറ്റപ്പെടുത്തുന്നു.

രാജ്യസ്‌നേഹം അളക്കുന്നവന്‍

രാജ്യസ്‌നേഹം അളക്കുന്നവന്‍

രാജ്യത്തോട് നമുക്കുള്ള സ്‌നേഹവും ആദരവും അളന്നുകുറിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുക. സൈനികരേട് അവര്‍ക്ക് മാത്രമേ നന്ദിയുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുക- ഇതൊക്കെയാണ് അര്‍ണോബ് ചെയ്യുന്നത്.

കമ്യൂണിസ്റ്റുകാരെ

കമ്യൂണിസ്റ്റുകാരെ

പാവപ്പെട്ടവനും പുരോഗമനവാദിയും കമ്യൂണിസ്റ്റും ആയ ഒരു പാവം ഇന്ത്യക്കാരനെ രാജ്യദ്രോഹിയാക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിച്ച് രാജ്യം നശിപ്പിയ്ക്കുക- അര്‍ണോബിനെ കുറിച്ച് ഇങ്ങനെയാണ് ആഷിക് പറയുന്നത്.

 പേര് പറയാതെ

പേര് പറയാതെ

ഒരു കാര്യം സത്യമാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിടത്ത് പോലും ആഷിക് അബു അര്‍ണോബ് ഗോസ്വാമിയുടെ പേര് പറഞ്ഞിട്ടില്ല.

ഇതാണ് പോസ്റ്റ്

ഇതാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
JNU Row: Aashiq Abu against Arnob Goswamy on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X