• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയ്, അല്ല ജോസഫ് വിജയ്.. ചാണകം, അല്ല തലച്ചോറ്.. സംഘികളുടെ തലയ്ക്കിട്ട് കൊട്ടി ആഷിഖ് അബു

cmsvideo
  ചാണകമല്ല തലച്ചോറ്, പരിഹാസവുമായി ആഷിഖ് അബു | Oneindia Malayalam

  കൊച്ചി: ഭരണകൂടത്തേയും അധികാരവര്‍ഗത്തേയും വിമര്‍ശിക്കുന്ന സിനിമകളടക്കമുള്ള പല കലാസൃഷ്ടികളും രാജ്യത്ത് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാലവയൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ആക്രമണമാണ് വിജയ് ചിത്രമായ മെര്‍സലിന് നേരിടേണ്ടി വന്നിരിക്കുന്നത്. മെര്‍സലിന്റെ പേരില്‍ ബിജെപി ഒരു വശത്തും സിനിമാ ലോകം മറുവശത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ സംഘപരിവാറിനെ പരിഹസിച്ച് ആഷിഖ് അബുവും രംഗത്ത് വന്നിരിക്കുന്നു.

  സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!

  ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!

  മെർസൽ വിവാദം കത്തുന്നു

  മെർസൽ വിവാദം കത്തുന്നു

  ഏറെ പ്രതീക്ഷകളോടെ പുറത്ത് വന്ന വിജയ് ചിത്രമാണ് മെര്‍സല്‍. സിനിമ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് വിവാദങ്ങള്‍ പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ചിത്രത്തില്‍ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും ബിജെപി നേതാക്കള്‍ക്ക് പിടിച്ചില്ല.

  രംഗങ്ങൾ നീക്കണമെന്ന്

  രംഗങ്ങൾ നീക്കണമെന്ന്

  ഇതോടെ അവര്‍ മെര്‍സലിന് നേര്‍ക്ക് വാളുമായി ഇറങ്ങി. കേന്ദ്രം നടപ്പിലാക്കിയ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്നായി ആവശ്യം.

  വർഗീയമായും ആക്രമണം

  വർഗീയമായും ആക്രമണം

  സിനിമ മാത്രമല്ല ആക്രമിക്കപ്പെട്ടത്. നായകന്‍ വിജയും വര്‍ഗീയമായി ആക്രമിക്കപ്പെട്ടു. വിജയ് ക്രിസ്ത്യാനി ആയത് കൊണ്ടാണ് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ക്രിസ്ത്യാനി ആണോയെന്ന് പരിശോധിക്കുമെന്നും ആയി നിലപാട്.

  ആഷിഖ് അബു രംഗത്ത്

  ആഷിഖ് അബു രംഗത്ത്

  മെര്‍സല്‍ വിവാദത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അടക്കം സിനിമയെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വര്‍ഗീയമായി ആക്രമിക്കുന്ന സംഘപരിവാര്‍ നിലപാടിനെ പരിഹസിച്ച് നടന്‍ ആഷിഖ് അബുവും രംഗത്ത് വന്നിട്ടുണ്ട്.

  ചാണകം, അല്ല തലച്ചോറ്..

  ചാണകം, അല്ല തലച്ചോറ്..

  നടന്‍ വിജയിന്റെ മതം ഉപയോഗിച്ച് നടത്തുന്ന വിദ്വേഷ പ്രചാരണത്തിന് എതിരെയാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമല്‍, അല്ല കമാലുദ്ധീന്‍.. വിജയ്, അല്ല ജോസഫ് വിജയ്.. ചാണകം, അല്ല തലച്ചോറ്.. എന്നാണ് ആഷിഖിന്റെ പരിഹാസം.

  കമലിനെ ആക്രമിച്ചത്

  കമലിനെ ആക്രമിച്ചത്

  ദേശീയ ഗാനം സിനിമാ തീയറ്ററില്‍ നിര്‍ബന്ധമാക്കിയ വിവാദത്തില്‍ ഇതേ തരത്തിലാണ് സംവിധായകന്‍ കമലിനെ സംഘപരിവാര്‍ ആക്രമിച്ചത്. കമല്‍ മുസ്ലീമായ കമാലുദ്ധീനാണെന്ന തരത്തിലായി വി്‌ദ്വേഷ പ്രചാരണം.

  ഇത് ജനാധിപത്യ രാജ്യമോ

  ഇത് ജനാധിപത്യ രാജ്യമോ

  നടന്‍ വിജയ് സേതുപതി, കമലഹാസന്‍ അടക്കമുള്ളവര്‍ മേര്‍സലിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ് എന്ന് പറയരുത് എന്നായിരുന്നു വിജയ് സേതുപതിയുടെ വിമര്‍ശനം.

  ഇനി സെൻസർ ചെയ്യേണ്ട

  ഇനി സെൻസർ ചെയ്യേണ്ട

  സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നാണ് കമലഹാസന്‍ പ്രതികരിച്ചത്. ചിത്രം പറയുന്നത് സത്യസന്ധമായ കാര്യമാണ് എന്നാണ് സംവിധായകന്‍ പാ രജ്ഞിത്ത പ്രതികരിച്ചത്.

  മെർസൽ മനോഹരം

  മെർസൽ മനോഹരം

  തമിഴകത്തിന്റെ ദളപതി രജനീകാന്തും മെര്‍സലിന് പിന്തുണയുമായി രംഗത്തുണ്ട്്. പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അത് മനോഹരമായി അവതരിപ്പിച്ചുവെന്നുമാണ് രജനീകാന്തിന്റെ ട്വീറ്റ്.

  ഫേസ്ബുക്ക് പോസ്റ്റ്

  ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Aashiq Abu mocks Sanghparivar for their attack against Mersal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more