കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ കൊല്ലപ്പെട്ടില്ല...? അമേരിക്കയില്‍ ഒളിവുജീവിതത്തില്‍! എന്താണ് സത്യം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മലയാള സിനിമയിലെ ആദ്യത്തെ റിയല്‍ ആക്ഷന്‍ ഹീറോ ആരെന്ന് ചോദിച്ചാല്‍ ഉത്തരം 'ജയന്‍' എന്ന് മാത്രം ആയിരിക്കും. അതുവരെ കണ്ട് ശീലിച്ച പതിവ് അഴകൊഴമ്പന്‍ നായകന്‍മാരെ കവച്ചുവച്ചുകൊണ്ടായിരുന്ന ബലിഷ്ഠനായ ജയന്റെ വരവ്.

അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു ജയന്റെ മരണവും. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്.

ഈ അപകട മരണത്തെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ പരന്നിരുന്നു. ജയനെതിരെ മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നു ആ അപകടം എന്ന് വരെ പലരും പറഞ്ഞു. ആ അപകടത്തില്‍ ജയന്‍ ശരിക്കും കൊല്ലപ്പെട്ടിരുന്നോ... ഞെട്ടിപ്പിക്കു ആ സംഭവങ്ങളെ കുറിച്ചാണ് സോമന്‍ അമ്പാട്ടിന്റെ വെളിപ്പെടുത്തല്‍.

സോമന്‍ അമ്പാട്ട്

സോമന്‍ അമ്പാട്ട്

ജയന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമായിരുന്നു കോളിളക്കം. അതിന്റെ സഹസംവിധായകനായിരുന്നു സോമന്‍ അമ്പാട്ട്. ആ സംഭവങ്ങളെ കുറിച്ച് ഒരു മാധ്യമത്തോടാണ് സോമന്‍ അമ്പാട്ട് വിവരിച്ചത്.

36 വര്‍ഷം മുമ്പ്

36 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കോളിളക്കം പുറത്തിറങ്ങിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ജയന്റെ ആകസ്മിക മരണം. പിഎന്‍ സുന്ദരം ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

കൃഷ്ണന്‍ നായര്‍ എന്ന ജയന്‍

കൃഷ്ണന്‍ നായര്‍ എന്ന ജയന്‍

കൃഷ്ണന്‍ നായര്‍ എന്നായിരുന്നു ജയന്റെ യഥാര്‍ത്ഥ പേര്. ഇന്ത്യന്‍ നാവിക സേനയില്‍ പെറ്റി ഓഫീസറായിരിക്കെ ആണ് ജോലി രാജിവച്ച് സിനിമയുടെ മായിക ലോകത്തേക്ക് ജയന്‍ എത്തുന്നത്.

അന്നത്തെ ആ അപകടം

അന്നത്തെ ആ അപകടം

കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ജയന്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സ്വാഭാവികതയ്ക്ക് വേണ്ടി ജയന്‍ തന്നെ ആയിരുന്നു ഹെലികോപ്റ്ററില്‍ ചാടിപ്പിടിച്ച് കയറുന്ന രംഗത്തില്‍ അഭിനയിച്ചത്. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആണ് ജയന്‍ മരിച്ചത്.

ജയന്‍ ശരിക്കും മരിച്ചിരുന്നില്ല?

ജയന്‍ ശരിക്കും മരിച്ചിരുന്നില്ല?

അന്നത്തെ ആ അപകടത്തില്‍ ജയന്‍ ശരിക്കും മരിച്ചിരുന്നില്ല എന്ന രീതിയില്‍ പല പ്രചാരണങ്ങളും ഉണ്ടായിരുന്നു. ജയന്‍ അമ്മയ്ക്ക് കത്തുകള്‍ അയക്കാറുണ്ടെന്ന് പോലും പലരും പ്രചരിപ്പിച്ചു.

അമേരിക്കയില്‍ ഒളിവുജീവിതത്തില്‍

അമേരിക്കയില്‍ ഒളിവുജീവിതത്തില്‍

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജയന്‍ അമേരിക്കയിലേക്ക് കടന്നു എന്നും അവിടെ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്ന് പോലും പലരും പ്രചരിപ്പിച്ചു. പലരും അത് വിശ്വസിക്കുകയും ചെയ്തു.

ജീവനുണ്ടായിരുന്നു

ജീവനുണ്ടായിരുന്നു

അപകട സ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്പോള്‍ ജയന് ജീവനുണ്ടായിരുന്നു എന്നാണ് സോമന്‍ അമ്പാട്ടും പറയുന്നത്. പക്ഷേ ഒന്നും സംസാരിച്ചിരുന്നില്ല എന്നും അമ്പാട്ട് പറയുന്നു.

ദൃക്‌സാക്ഷിയാണ് അമ്പാട്ട്

ദൃക്‌സാക്ഷിയാണ് അമ്പാട്ട്

കോളിളക്കത്തിന്റെ സഹസംവിധായകനായിരുന്ന സോമന്‍ അമ്പാട്ട് ജയന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായിരുന്നു. കനത്ത മഴകാരണം അന്ന് ജയനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നു എന്ന സത്യവും അമ്പാട്ട് വെളിപ്പെടുത്തുന്നുണ്ട്.

അപ്പോള്‍ അമേരിക്കന്‍ കഥ

അപ്പോള്‍ അമേരിക്കന്‍ കഥ

അപകടത്തില്‍ ജയന്‍ മരിച്ചിരുന്നില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്നതും വെറും കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുണ്ട് സോമന്‍ അമ്പാട്ട്. പക്ഷേ അക്കാലത്ത് പലരും അത് വിശ്വസിച്ചിരുന്നു എന്നതാണ് സത്യം.

ജയന്‍ എന്ന നടന്‍

ജയന്‍ എന്ന നടന്‍

ജയന്റെ മരണം ഉള്‍ക്കൊള്ളാന്‍ അന്നത്തെ മലയാള സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ചെറിയ കാലത്തിനുള്ളില്‍ അത്രയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു ജയന്‍. അപകടത്തില്‍ മരിക്കുമ്പോള്‍ 41 വയസ്സ് മാത്രമായിരുന്നു ജയന്റെ പ്രായം.

English summary
Actor Jayan's helicopter Accident: Soman Ambat reveals about the real story.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X