കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിളക്കിന് ഹിന്ദുവും മുസ്ലിമും ഇല്ല: നടന്‍ ജയസൂര്യ പറയുന്നത്...

  • By കിഷോർ
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ വെറുതെ പോസ്റ്റും ഇട്ട് ലൈക്കും വാങ്ങി പോകുന്ന ഒരു സെലിബ്രിറ്റിയല്ല നടന്‍ ജയസൂര്യ. കാലികമായ പല വിഷയങ്ങളിലും ജയസൂര്യ ഇടപെടാറുണ്ട്. ആരാധകരോട് സംസാരിക്കാനായി മാത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ ചെലവഴിക്കുക കൂടി ചെയ്തതോടെ ജയസൂര്യയെ ഇഷ്ടപ്പെടുന്ന ആളുകളുടെ എണ്ണവും കൂടി.

സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി വിവാദനായകനായി കത്തി നില്‍ക്കുന്ന നിലവിളക്ക് ആണ് ജയസൂര്യ ഇത്തവണ പോസ്റ്റിന് വിഷയമാക്കിയത്. നിലവിളക്ക് കത്തിക്കാമെന്ന് ഹിന്ദുക്കളും പാടില്ലെന്ന് ഒരു വിഭാഗം മുസ്ലിങ്ങളും അടിപിടി നടത്തുമ്പോള്‍ ജയസൂര്യയ്ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത് എന്താണെന്ന് നോക്കൂ...

 കഥയിലൂടെ അല്‍പം കാര്യം

കഥയിലൂടെ അല്‍പം കാര്യം

ഒരു കുഞ്ഞു കഥയായിട്ടാണ് ജയസൂര്യ, നിലവിളക്ക് വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കഥ ഇങ്ങനെ.

 പുള്ളിയൊരു ചോദ്യം

പുള്ളിയൊരു ചോദ്യം

ഇന്ന് രാവിലെ നിലവിളക്ക് കത്തിയ്ക്കാന്‍ പോയപ്പോ, വിളക്കിന്റെ മുന്നിലെ 'പുള്ളി' എന്നോട് ഒരു ചോദ്യം...നിനക്ക് ഈ വിളക്ക് കത്തിയ്ക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..? - ഇങ്ങനെയാണ് ജയസൂര്യ എഴുതിത്തുടങ്ങുന്നത്.

 ഹെന്ത് ബുദ്ധിമുട്ട് ഹേയ്

ഹെന്ത് ബുദ്ധിമുട്ട് ഹേയ്

ഞാന്‍ പറഞ്ഞു, ഏയ്..ഇല്ല.., എന്താ അങ്ങിനെ ചോദിയ്ക്കാന്‍..? അല്ലാ.... ഈ നിലവിളക്ക് ഉണ്ടാക്കിയത് ഒരു മുസ്‌ലീം പയ്യനാ...സമീറ് ..., അതുകൊണ്ടു ചോദിച്ചതാ..

 എന്നിട്ട് വിളക്ക് തെളിയിച്ചോ

എന്നിട്ട് വിളക്ക് തെളിയിച്ചോ

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല, പകരം സന്തോഷത്തോടെ ആ ഈശ്വരന്റെ മുന്നിലെ നിലവിളക്ക് ഞാന്‍ തെളിയിച്ചു. എന്റെ ആ വിളക്കിലെ കൈയ്യാപ്പ്, സമീറിന്റെതായിട്ടും, അതിലെ വെളിച്ചം ആ മുറിയാകെ പരന്നു.

ഇത്രേയുള്ളൂ കാര്യം

ഇത്രേയുള്ളൂ കാര്യം

അവിടെയിരുന്ന രാമായണ പുസ്തകം എന്നെ നോക്കി, അപ്പോഴും ആ പഴയ സ്‌നേഹത്തോടെ ചിരിക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞ് ജയസൂര്യ പോസ്റ്റ് അവസാനിപ്പിച്ചു.

 പറഞ്ഞത് മനസിലായി

പറഞ്ഞത് മനസിലായി

ഏതാണ്ട് പതിനയ്യായിരത്തോളം പേരാണ് ജയസൂര്യയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. കമന്റും ഷെയറും വേറെ. പോസ്റ്റിന് താഴെ നടന്ന ചര്‍ച്ചയില്‍ ജയസൂര്യയെ അഭിനന്ദിക്കുന്നവരാണ് കൂടുതല്‍

 വിമര്‍ശിക്കാനും ആളുണ്ട്

വിമര്‍ശിക്കാനും ആളുണ്ട്

അതിപ്പോള്‍ അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട് എന്നാണ്. ജയസൂര്യയോട് ഉണ്ടായിരുന്ന ബഹുമാനവും പോയി എന്ന തരത്തിലാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ആ കമന്റുകളെ ലൈക്കാനും ആളുകളുണ്ട് എന്നതാണ് രസം.

ജയസൂര്യയെ സംഘിയാക്കുമോ

ജയസൂര്യയെ സംഘിയാക്കുമോ

ഈ കേരളത്തിലെ മന്ദബുദ്ധികളുടെ മുന്‍പില്‍ എന്ത് നല്ല കാര്യം പറഞ്ഞാലും അപ്പോ വര്‍ഗ്ഗീയതയും കൊണ്ട് ചില മലരുകള്‍ വരും. ഇനി നാളെ മുതല്‍ നിങ്ങളുടെ പേരിലായിരിക്കും പലരും പൊങ്കാല ഇടുന്നത്.. കേരളം ഒരു ഭ്രാന്താലയമായി കഴിഞ്ഞു, അവിടെ വേദം ഓതീട്ട് കാര്യമില്ല ജയേട്ടാ... എന്നാണ് ഒരു ആരാധകന്‍ ജയസൂര്യയെ ഉപദേശിക്കുന്നത്.

English summary
Actor Jayasurya Facebook post about Nilavilakku invites criticism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X