• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇവള്‍ക്ക് ഇപ്പൊ സിനിമയും സീരിയലും ഒന്നുമില്ലേ, യുവാവിന് ചുട്ടമറുപടിയുമായി സാധിക വേണുഗോപാല്‍

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍ അഭിനയ മികവിലൂടെയും അവതാരക മികവിലൂടെയും പ്രേക്ഷക പ്രീതി നേടാന്‍ സാധികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സാമൂഹിക വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം തുറന്നുപറയുന്ന ആളുകൂടിയാണ് സാധിക. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റിട്ട വ്യക്തിക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സാധിക.

കാമുകി ഇല്ലായിരുന്നെങ്കിൽ റിതു മന്ത്രയെ വിവാഹം കഴിക്കുമോ, അനൂപിന്റെ ഞെട്ടിക്കുന്ന മറുപടി; ചോദ്യങ്ങൾ വൈറൽകാമുകി ഇല്ലായിരുന്നെങ്കിൽ റിതു മന്ത്രയെ വിവാഹം കഴിക്കുമോ, അനൂപിന്റെ ഞെട്ടിക്കുന്ന മറുപടി; ചോദ്യങ്ങൾ വൈറൽ

നിലപാടുകള്‍

നിലപാടുകള്‍

തന്റെ നിലപാടുകള്‍ തുറന്നുപറയുന്നതിലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലുമെല്ലാം സാധിക യാതൊരു മടിയും കാണിക്കാറില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ദിവസം തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഡേറ്റിംഗ് ആപ്പിനെതിരെ സാധിക രംഗത്ത് എത്തിയിരുന്നു. കൂടാതെ പൃഥിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും താരം പ്രതികരിച്ചിരുന്നു.

 അധിക്ഷേപ കമന്റ്

അധിക്ഷേപ കമന്റ്

സാധിക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ചിത്രത്തിന് നേരെയായിരുന്നു യുവാവിന്റെ അധിക്ഷേപ കമന്റ്. ഇവള്‍ക്ക് ഇപ്പോ സീരിയലും സിനിമയും ഒന്നുമില്ലേ ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടല്‍ ആണല്ലോ പണിയെന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ചേട്ടന്‍ കേരളത്തില്‍ ഒന്നുമല്ലേ എന്നായിരുന്നു സാധിക യുവാവിന് നല്‍കിയ മറുപടി. താരം യുവാവിന് ചുട്ടമറുപടി നല്‍കിയതോടെ സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടികളാണ് നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ സാധികയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

ആരാധകരുടെ കമന്റുകള്‍

ആരാധകരുടെ കമന്റുകള്‍

യുവാവിന്റെ കമന്റിന് താഴെ മറ്റുള്ളവരും മറുപടിയുമായി രംഗത്തെത്തി. നിനക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ ഇവിടെ വന്ന് കമന്റിടുന്നത്. കുറച്ച് മര്യാദയൊക്കെ ആകാം, നിനക്കും ഇല്ലേ സഹോദരി എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. ഇത്തരക്കാര്‍ക്ക് ഇതുപോലെ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും ചിലര്‍ പറയുന്നു.

ചര്‍ച്ചയായി

ചര്‍ച്ചയായി

മറ്റുള്ളവരും യുവാവിന് മറുപടി നല്‍കിയതോടെ സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വൈറലായിരിക്കുകയാണ്. അതേസമയം, പാപ്പാന്‍, അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്നിവയാണ് സാധികയുടെ പുതിയ സിനിമകള്‍. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്.

'വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ 2 ഇറക്കാൻ റെഫറൻസ് ആക്കും'; കിടിലം ഫിറോസിനെ ട്രോളി കുറിപ്പ്'വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ 2 ഇറക്കാൻ റെഫറൻസ് ആക്കും'; കിടിലം ഫിറോസിനെ ട്രോളി കുറിപ്പ്

'ഈ മനുഷ്യനെ അപ്പോൾ മുതൽ ഞാൻ ഹൃദയം കൊണ്ടറിഞ്ഞു തുടങ്ങി', മണിക്കുട്ടനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് വൈറൽ'ഈ മനുഷ്യനെ അപ്പോൾ മുതൽ ഞാൻ ഹൃദയം കൊണ്ടറിഞ്ഞു തുടങ്ങി', മണിക്കുട്ടനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് വൈറൽ

cmsvideo
    Fraud happening through fake accounts in my name says actress Sadhika Venugopal | Oneindia Malayalam

    മുല്ലപ്പള്ളിയെ ഭയപ്പെടുത്തിയത് സിപിഎമ്മോ ബിജെപിയോ അല്ല... കോണ്‍ഗ്രസ് തന്നെ; ഒരു പ്രസിഡന്റ് അങ്ങനെ പറയുമ്പോള്‍മുല്ലപ്പള്ളിയെ ഭയപ്പെടുത്തിയത് സിപിഎമ്മോ ബിജെപിയോ അല്ല... കോണ്‍ഗ്രസ് തന്നെ; ഒരു പ്രസിഡന്റ് അങ്ങനെ പറയുമ്പോള്‍

    English summary
    Actress Sadhika Venugopal has responded to the abusive comment against her Facebook Post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X