നടി ശാന്തി കൃഷ്ണയെ തിരിച്ചറിയാൻ അപർണ ഗോപിനാഥ് ചെയ്തത്... അത് അത്ര മോശം കാര്യമല്ല, പക്ഷേ?

  • Posted By: Desk
Subscribe to Oneindia Malayalam

മലയാളികൾ നെഞ്ചിലേറ്റിയ പ്രശ്ത നടി ശാന്തി കൃഷ്ണയെ തിരിച്ചറിയാൻ അപർണ ഗോപിനാഥ് എന്ന യുവനടി ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്നെ തിരിച്ചറിയാന്‍ യുവനടി അപര്‍ണ ഗോപിനാഥിന് ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നുവെന്ന് നടി ശാന്തികൃഷ്ണ തന്നെയാണ് പറഞ്ഞത്. എന്നാല്‍ അതൊരു മോശം കാര്യമായി താന്‍ കരുതുന്നില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു. സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കവെയാണ് ചേച്ചിയെക്കുറിച്ച് കൂടുതലറിയാന്‍ താന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നുവെന്ന് അപര്‍ണ ശാന്തി കൃഷ്ണയോട് പറഞ്ഞത്.

നേരത്തെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ചിത്രത്തിലെ നായകനായ നിവിന്‍ പോളി ആരാണെന്നറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ശാന്തി കൃഷ്ണയുടെ ആ വാക്കുകൾ പ്രേക്ഷകർ ഒരു അഹങ്കാരമായാണ് എടുത്ത്. അതുമായി ബന്ധപ്പെട്ട് വൻ വിവാദവും ഉടലെടുത്തിരുന്നു. ഇന്ന് അപര്‍ണ ചെയ്തത് തന്നെയാണ് അന്നും താനും ചെയ്തതെന്ന് വിശദീകരിക്കുകയായിരുന്നു ശാന്തികൃഷ്ണ. റിപ്പോട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതിലൊന്നും വലിയ കാര്യമില്ല

അതിലൊന്നും വലിയ കാര്യമില്ല

തന്നെ തിരിച്ചറിയാൻ ഗൂഗിൾ നോക്കി എന്നത് തനിക്ക് വലിയ കാര്യമായി തോന്നിയില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. വേണമെങ്കില്‍ എന്നെ അറിയില്ലെന്ന് പറഞ്ഞുവല്ലോ എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ താനത് തമാശയായേ എടുത്തുള്ളുവെന്നാണ് അവർ പ്രതികരിച്ചത്.

നിവിൻപോളി വിവാദം

നിവിൻപോളി വിവാദം

നിവിൻ പോളി വിഷയം വിവാദമാക്കിയതിനെ കുറിച്ചും ശാന്തി കൃഷ്ണ പ്രതികരിച്ചു. നേരത്തെ താന്‍ നിവിനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് വിവാദമാക്കി. നിവിനെ അറിയില്ലെന്ന് പറഞ്ഞത് മാത്രം തലക്കെട്ടുകള്‍ നല്‍കി വിഷയം വളച്ചൊടിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

നിസാര സംഭവത്തെ വളച്ചൊടിച്ചു

നിസാര സംഭവത്തെ വളച്ചൊടിച്ചു

നിവിൻ പോളിയുമായി ബന്ധപ്പെട്ട എല്ലാവരും വിവാദമുണ്ടാക്കിയെങ്കിലും, അതൊരു നിസാര സംഭവമായിരുന്നു. കുറേക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് പുതിയ താരങ്ങളെ പരിചയമില്ലെന്നും നിവിന്റെ മുഖം കാണാന്‍ വേണ്ടിയായിരുന്നു ഗൂഗിള്‍ ചെയ്തതെന്നും ശാന്തികൃഷ്ണ കൂട്ടിച്ചേര്‍ത്തു.

സിനിമയിലെത്തിയത് നീണ്ട ഇടവേളയ്ക്ക് ശേഷം

സിനിമയിലെത്തിയത് നീണ്ട ഇടവേളയ്ക്ക് ശേഷം

എന്നാൽ മറ്റുള്ളവർ സംഭവത്തെ വിവാദമാക്കിയെടുത്തിരുന്നെങ്കിലും നിവിൻ അത് തമാശയായി മാത്രമേ കണ്ടുള്ളൂവെന്നും ശാന്തി കൃഷ്ണ പരഞ്ഞതായി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ശാന്തി കൃഷ്ണ "‍ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള" എന്ന സിനിമയിൽ അബിനയിക്കാൻ എത്തിയത്. സിനിമയും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്നു തോന്നിയതുകൊണ്ടാണ് വിവാഹ ജീവിതം മാത്രം തെരഞ്ഞെടുക്കുകയായിരുന്നു ശാന്തി കൃഷ്ണ. പിന്നീട് രണ്ടാം വിവാഹവും വേർപെട്ടതോടെ വീണ്ടും സിനിമ ലോകത്തേക്ക് കടന്നു വരികയായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവ്ൻ പോളിയുടെ അമ്മയായിട്ടായിരുന്നു ശാന്തി കൃഷ്ണ അഭിനയിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Santhi Krishna's comment about Nivil Pauly issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്