• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചില വ്യക്തികള്‍ ഇങ്ങനാണ്..ആനവണ്ടിയിലെ സന്തോഷ് പണ്ഡിറ്റിന്റെ യാത്ര..';ചിത്രം പങ്കിട്ട് സുബി

Google Oneindia Malayalam News

കൊച്ചി; 'സിനിമാക്കൊരൊക്കെ പൊതുവേ ജാഡക്കാരാണ്. എസി കാറൊന്നും ഇല്ലാതെ അവർ റോഡിലേക്ക് ഇറങ്ങുമോ?', ഇതാണ് താരങ്ങളെ കുറിച്ചുള്ള പൊതുവേയുള്ളൊരു കാഴ്ചപ്പാട്. എന്നാൽ അങ്ങനെയല്ലാത്ത ചിലരും ഉണ്ടെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. താരജാഡകളൊന്നുമില്ലാതെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി സാമൂഹിക സേവനങ്ങളിൽ സജീവമായി ഇടപെടുന്ന സന്തോഷ് പണ്ഡിറ്റ് അത്തരമൊരു ആവശ്യത്തിന് വെഞ്ഞാറമൂട്ടിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ഉള്ളതാണ് ചിത്രം. ബസിന്റെ കണ്ടക്ടറായ ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ചിത്രം പങ്കുവെച്ചത്.

ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

1

എറണാകുളത്ത് നിന്നാണ് സന്തോഷ് ബസിൽ കയറിയത്. മാസ്ക് വെച്ചതിനാൽ ആരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അമ്പലപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് അദ്ദേഹവുമായി സംസാരിച്ചു.

2

പിന്നാലെയാണ് ‘ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്..ആരവങ്ങള്‍ ഇല്ലാതെ...നമ്മളുടെ സ്വന്തം ആനവണ്ടിയില്‍..ആരാണെന്ന് പറയാമോ...' എന്ന കുറിപ്പോടെ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഷഫീഖ് കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലും എല്ലാം പങ്കുവെച്ചത്.
നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി നടി സുബി സുരേഷ് ഉൾപ്പെടെയുള്ളവർ ചിത്രം പങ്കുവെച്ചിരുന്നു.ഇതോടെ സന്തോഷിന്റെ ലാളിത്യവും സാമൂഹ്യ സേവനത്തെയുമെല്ലാം പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ചില കമന്റുകൾ ഇങ്ങനെ

3

'സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്... നല്ലൊരു മനുഷ്യ സ്നേഹി.. പച്ചയായ മനുഷ്യൻ... കിട്ടുന്നതിൽ നിന്നും പകുതിയിൽ കൂടുതൽ ഇല്ലാത്തവന് പങ്കു വെക്കാൻ ഒരു മടിയും ഇല്ലാത്തവൻ.....സ്വന്തം ബുദ്ധി കൊണ്ടും കഴിവ് കൊണ്ടും നല്ല മനസ്സുകൊണ്ടും കേരളത്തിലെ പൊതു ജനത്തിന്റെ സ്നേഹം പിടിച്ചു പറ്റിയവൻ.... സൂപ്പർ സ്റ്റാർ എന്ന വിളിക്ക് അർഹൻ' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

4

'ഒന്നും പറയാനില്ല..... കേരള ഒറ്റകെട്ടായി നിന്ന് തന്തക്കും... തള്ളക്കും... പ്രാന്തൻ എന്ന് വിളിച്ചിട്ടും..... താൻ വെട്ടിയ വഴി തെളിച്ചുകൊണ്ട്.... പിന്നീട് കുറ്റംപറഞ്ഞവരെക്കൊണ്ട് തന്നെ.... സന്തോഷ്‌ ജി എന്ന് വിളിപ്പിച്ച.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തൊലിക്കട്ടിയുള്ള മനുഷ്യൻ....', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

5

ഒരു വലിയ സിനിമാക്കാരനാകാൻ പണ്ഡിറ്റിന് കഴിയില്ല ,പക്ഷെ വലിയ മനസ്സിനുടമയാകാൻ സാധിച്ചുവെന്നായിരുന്നു മറ്റൊരു ആരാധകരന്റെ കമന്റ്. വലിയ സിനിമക്കാരിൽ എത്ര പേർ നന്മ ചെയ്യുന്നു ... പണ്ഡിറ്റിനെ വിമർശിക്കുന്ന നമ്മളിൽ എത്ര പേർ അദ്ദേഹത്തെപ്പോലെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നു .കായംകുളം കൊച്ചുണ്ണി കള്ളനായിരുന്നു ,അതോടൊപ്പം സാധാരണക്കാരുടെ അത്താണിയുമായിരുന്നു .സേവന പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വിമർശിക്കാതിരുന്നാൽ നന്നെന്നും ഇയാൾ പറഞ്ഞു.

6

'മോട്ടിവേഷൻ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഒരു പാട് പരിഹാസങ്ങൾക്കും ചവിട്ടിതാഴ്ത്തലുകൾക്കും ഇടയിലും എങ്ങനെ ഒരാൾക്ക് പിടിച്ചു നിൽക്കാമെന്ന് ഇദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

7

അതേസമയം വിമർശിക്കുന്നവരും കുറവല്ല. ചാണക സംഘിയാണെന്നും പച്ചയ്ക്ക് വർഗീയത പറയുന്ന ആളാണെന്നും ചിലർ വിമർശിക്കുന്നുണ്ട്. അതിനിടെ മുൻപൊരിക്കൽ സന്തോഷിന്റെ ചിത്രം പങ്കുവെച്ച സുബിയ്ക്കെതിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് സന്തോഷിനെ പരിഹസിച്ച സുബിയ്ക്ക് ഇപ്പോൾ എങ്ങനെയാണ് സന്തോഷ് നല്ലവനായതെന്നായിരന്നു ഒരാൾ ചോദിച്ചത്.

cmsvideo
  Actress subi suresh trolls feminists
  8

  'അല്ല സുബി.... വർഷങ്ങൾക്കു മുൻപ്,ഒരു ചാനലിന്റെ ഷോയിൽ സന്തോഷ്‌ പണ്ഡിറ്റിനെ സുബി അടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. സന്തോഷ് പണ്ഡിറ്റ്‌ന്റെ സീറ്റ്‌ സുബിയുടെ സീറ്റിന്റെ അടുത്തായിരുന്നു. അപ്പോളുള്ള സുബിയുടെ പെരുമാറ്റം, ഏതോ നികൃഷ്ട്ട ജീവി അടുത്തിരിക്കുമ്പോളുള്ള രീതിയിൽ ആയിരുന്നു. ഇപ്പോൾ എങ്ങനെ സുബി അദ്ദേഹത്തിന്റെ ഫാൻ ആയി', എന്നായിരുന്നു ചോദ്യം.

  പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദും..യുപി പിടിക്കാൻ പതിനെട്ടടവും പയറ്റി കോൺഗ്രസ്..പുതിയ കമ്മിറ്റിപ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദും..യുപി പിടിക്കാൻ പതിനെട്ടടവും പയറ്റി കോൺഗ്രസ്..പുതിയ കമ്മിറ്റി

  സുധാകരന്റെ നീക്കത്തിന് തടയിടാൻ ഒറ്റക്കെട്ടായി ഗ്രൂപ്പുകൾ; നിർദ്ദേശിച്ചത് ഒറ്റപേര്..കടുംവെട്ട് നൽകാൻ മുരളീധരനുംസുധാകരന്റെ നീക്കത്തിന് തടയിടാൻ ഒറ്റക്കെട്ടായി ഗ്രൂപ്പുകൾ; നിർദ്ദേശിച്ചത് ഒറ്റപേര്..കടുംവെട്ട് നൽകാൻ മുരളീധരനും

  ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റാണ്....അവന്റെ നാശം വന്‍ താരങ്ങള്‍ വരെ ആഗ്രഹിച്ചെന്ന് മഹേഷ്ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റാണ്....അവന്റെ നാശം വന്‍ താരങ്ങള്‍ വരെ ആഗ്രഹിച്ചെന്ന് മഹേഷ്

  English summary
  Actress subhi suresh shares santhosh pandits photo in KSRTC goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X