കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി അജിന മേനോന്റെ നഗ്നവീഡിയോ വൈറലാക്കിയത് കോഴിക്കോട് ബിരിയാണിക്ക് വേണ്ടി അടിയുണ്ടാക്കിയ സീരിയൽ നടി??

  • By Desk
Google Oneindia Malayalam News

കോഴിക്കോട്/കൊച്ചി: കോഴിക്കോട്ട് വെച്ച് മട്ടൺ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സീരിയൽ നടിയെ ഓർമയുണ്ടോ. തൃശൂർ കുന്നംകുളം സ്വദേശിയായ നടിയായിരുന്നു അന്ന് വിവാദത്തിലായത്. തന്റെ വീഡിയോ പരസ്യപ്പെടുത്തി എന്ന് നടി അജിന മേനോൻ ആരോപിക്കുന്നതും ഇതേ നടിയെ ആണെന്നാണ് റിപ്പോർട്ടുകൾ.

<strong>നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??</strong>നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

എട്ട് മിനുട്ട് നീളമുള്ള തന്റെ ലൈവ് വീഡിയോയിൽ പലവട്ടം അജിന മേനോൻ ഈ നടിയുടെ പേര് പറയുന്നുണ്ട്. വിവാഹിതയായ ഈ നടി മറ്റൊരു കൂട്ടുകാരനൊപ്പം നടക്കുന്നതിൽ ഉപദേശിച്ചതിന്റെ പ്രതികാരമായിട്ടാണത്രെ വീഡിയോ പരസ്യപ്പെടുത്തിയത്. കാണാം രണ്ട് വിവാദങ്ങളിലും ഈ നടി ചെയ്തത് എന്തൊക്കെയെന്ന്..

സീരിയൽ നടി പോലീസ് അറസ്റ്റിൽ

സീരിയൽ നടി പോലീസ് അറസ്റ്റിൽ

മട്ടൺ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സീരിയൽ നടിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ കുന്നംകുളം സ്വദേശിനിയായ സീരിയൽ നടിയെയും സുഹൃത്തുക്കളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

കോഴിക്കോടൻ ബിരിയാണിക്ക് പേരുകേട്ട റഹ്മത്ത് ഹോട്ടലിലാണ് സംഭവം ഉണ്ടായത്. റഹ്മത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സീരിയൽ നടിയും കൂട്ടുകാരും മട്ടൺ ബിരിയാണി ആവശ്യപ്പെട്ടതോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. മട്ടൺ ബിരിയാണി തീർന്നു പോയെന്ന് അറിയിച്ചെങ്കിലും സീരിയൽ നടിയും സംഘവും ഹോട്ടൽ ജീവനക്കാരനോട് തട്ടിക്കയറുകയായിരുന്നു.

കയ്യേറ്റം ചെയ്യുന്നത് വരെ എത്തി

കയ്യേറ്റം ചെയ്യുന്നത് വരെ എത്തി

മട്ടൻ ബിരിയാണി കിട്ടാത്ത ദേഷ്യത്തിന് സീരിയൽ നടിയും സുഹൃത്തുക്കളും ഹോട്ടൽ ജീവനക്കാരനോട് ക്ഷോഭിക്കുകയും ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരാൾ പ്രശ്നത്തിൽ ഇടപെടുകയും സംഘം ഇയാളെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ഉണ്ടായതായാണ് റിപ്പോർട്ട്.

അജിന മേനോൻ പറയുന്നത്

അജിന മേനോൻ പറയുന്നത്

തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനുമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നിൽ. ഈ നടിയുടെ പേരും അജിന മേനോൻ പറയുന്നുണ്ട്. നടിയുടെ കൂട്ടുകാരനായ ആൾ 19 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വഞ്ചിച്ച കേസിൽ പ്രതിയാണത്രെ. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലും കേസുണ്ട്. - നടി ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി.

പെൺവാണിഭ സംഘമാണെന്ന്

പെൺവാണിഭ സംഘമാണെന്ന്

തന്റെ കൂട്ടുകാരിയായിരുന്ന നടിയും സുഹൃത്തും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടി പറയുന്നത്. ഇവൾ ഫേസ്ബുക്ക് വഴി പല പെൺകുട്ടികളെയും പരിചയപ്പെട്ട് വഞ്ചിക്കുന്നുണ്ട്. സീരിയൽ നടിയായ താൻ അവസരങ്ങൾ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞാണ് ഇതെന്നും നടി ആരോപിക്കുന്നു.

കൂട്ടുകാരി ചതിച്ചതാണോ?

കൂട്ടുകാരി ചതിച്ചതാണോ?

ഞാനൊരു തമാശയ്ക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഇതെന്നാണ് നടി പറയുന്നത്. എന്റെ മൊബൈലിൽ നിന്നും കൂട്ടുകാരി ഇത് ഞാനറിയാതെ എടുത്തതാണ്. ഒരാളുടെ മൊബൈലിൽ അയാളുടെ പല പേഴ്സണൽ കാര്യങ്ങളും കാണും. കൊടും ക്രിമിനൽ മൈൻഡുള്ള ഒരു പെണ്ണാണ് ഇവൾ. അവൾ കാരണം പല കുടുംബങ്ങളും തകർന്നു. ഇവളുടെ ഭർത്താവ് എന്നെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു എന്നും നടി പറയുന്നു.

നടിയുടെ വീഡിയോ വൈറൽ

നടിയുടെ വീഡിയോ വൈറൽ

സീരിയൽ നടിയും മോഡലുമായ അജിന മേനോന്റെ എന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം വാട്സ് ആപ്പിലും മറ്റും പ്രചരിച്ചിരുന്നു. തന്റെ പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോയിൽ ഉള്ളത് താൻ തന്നെയാണ് എന്നതിന് സൂചനകൾ നടി ഫേസ്ബുക്ക് ലൈവില്‍ തന്നു. തന്റെ കൂട്ടുകാരി താനറിയാതെ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് നടി പറയുന്നു. തന്റെ ഫോണിൽ തന്നെയാണ് ഇത് പകർത്തിയത്. പിന്നീട് കൂട്ടുകാരിയുടെ ഫോണിലേക്ക് അയച്ചു.

നടിയെ ചതിച്ചതാണോ?

നടിയെ ചതിച്ചതാണോ?

തന്റെ മോഡൽ ഫോട്ടോസ് നോക്കാൻ വേണ്ടി എന്ന് പറഞ്ഞാണ് ഇവർ തന്നോട് ഫോൺ വാങ്ങിയത്. എന്നിട്ട് താനറിയാതെ വീഡിയോ സെൻഡ് ചെയ്ത് എടുക്കുകയായിരുന്നു. കൂട്ടുകാരിയുടെ ഫോണിൽ നിന്നും ഈ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യിച്ചതാണ് എന്ന് നടി പറയുന്നു. ഒരു തർക്കമുണ്ടായതിന് ശേഷം വീഡിയോ ഇവർ റിക്കവർ ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു ഉണ്ടായത്.

കേസ് കൊടുത്തിട്ടുണ്ട്

കേസ് കൊടുത്തിട്ടുണ്ട്

തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് വൈറലാക്കിയ രണ്ടുപേർക്കെതിരെ അനൂജ മേനോൻ കേസ് കൊടുത്തിട്ടുണ്ട്. എഫ് ഐ ആർ തൻറെ പക്കലുണ്ട്. എന്നാൽ ഇവർ രണ്ടുപേരും ഇപ്പോൾ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. ഇവർ ഇപ്പോൾ രണ്ടുപേരും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും നടി പറയുന്നു.

ആത്മഹത്യ ചെയ്യുമെന്ന് വരെ

ആത്മഹത്യ ചെയ്യുമെന്ന് വരെ

ആരും എന്റെ കൂടെയില്ല എന്നാണ് നടി അജിന മേനോൻ വിഷമത്തോടെ പറയുന്നത്. എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. എന്ത് കാര്യത്തിനാണ് ഒരു പെൺകുട്ടിയുടെ വീഡിയോ ഇവരിത്രയും വൈറലാക്കി ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാക്കിയത്. എന്നിട്ടും മുൻകൂർ ജാമ്യം എടുത്ത് ഇവരിങ്ങനെ ഇങ്ങനെ നടക്കുന്നു എന്നെനിക്കറിയില്ല - വികാരവിക്ഷുബ്ധയായി നടി പറഞ്ഞു.

നടിക്കെതിരെ ശക്തമായി രംഗത്ത്

നടിക്കെതിരെ ശക്തമായി രംഗത്ത്

താൻ ആത്മഹത്യ ചെയ്യുമെന്ന് പറയുന്ന നടി തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം ഇവർ മാത്രമാണ് എന്നും പറയുന്നുണ്ട്. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണം. മറ്റൊന്നും പറയാനില്ല. ഇവര് കാരണം മറ്റൊരു രീതിയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ആത്മഹത്യയല്ലാതെ വേറെ വഴിയില്ല. എന്ന് കരഞ്ഞുകൊണ്ടാണ് നടി ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.

English summary
Actress video goes viral in social media, but who is the culprit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X