കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവനയെ മലയാളത്തില്‍ നിന്ന് തുടച്ചുനീക്കാനോ നീക്കം? ഗുണ്ടായിസത്തിന് പിന്നില്‍ ആരുടെ അഡ്വഞ്ചേഴ്‌സ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

പണ്ട് ബോളിവുഡിനെ കുറിച്ച് പ്രചരിച്ചിരുന്ന കുറേയേറെ കഥകളുണ്ട്. മുംബൈയിലെ അധോലോക നായകന്‍മാരായിരുന്നത്രെ അവിടെ ഏത് സിനിമയില്‍ ആര് അഭിനയിക്കണം എന്നെല്ലാം നിശ്ചയിച്ചിരുന്നത്. തങ്ങള്‍ക്ക് വഴിപ്പെടാത്ത താരങ്ങളെ നിഷ്‌കാസനം ചെയ്ത കഥകളും ബോളിവുഡില്‍ ഉണ്ട്.

ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!

മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!

ഏതാണ് അതുപോലെ ഒരു അധോലോകത്തിന്റെ കൈപ്പിടിയിലാണോ മലയാള സിനിമയും എന്ന് സംശയിക്കേണ്ട സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവിലുള്ള്. ഭാവന എന്ന നടിയെ മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായും ഇല്ലാക്കാനുള്ള നീക്കങ്ങളാണോ 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' നേരിടുന്നത് എന്നാണ് ചര്‍ച്ചകള്‍.

മികച്ച പ്രേക്ഷകാഭിപ്രായം നേടിയിട്ടും സിനിമയെ തീയേറ്ററുകളില്‍ നിന്ന് ഓടിക്കാന്‍ ആരാണ് ശ്രമിക്കുന്നത്? ചില കുടിപ്പകകളുടെ കഥകളും അണിയറില്‍ പ്രചരിക്കുന്നുണ്ട്.

ഭാവന എന്ന താരം

മലയാള സിനിമയില്‍ അടുത്ത കാലത്ത് ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടേണ്ടി വന്ന നടിയാണ് ഭാവന. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവര്‍ തിരിച്ചെത്തുകയായിരുന്നു.

മലയാള സിനിമയില്‍ നിന്ന്

ഭാവന എന്ന നടിയെ മലയാള സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി നേരത്തേയും ചില ചരടുവലികള്‍ നടന്നിരുന്നു എന്ന് ആക്ഷേപമുണ്ട്. ഭാവന തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടും ഉണ്ട്.

പ്രമുഖ നടന്‍

ഭാവനയ്ക്ക് മലയാളത്തില്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു പ്രമുഖ നടന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നു എന്നായിരുന്നു അന്ന് ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ അതിന് ശേഷം ഭാവന മലയാളത്തിലേക്ക് സജീവമായി തിരിച്ചുവരികയും ചെയ്തു.

എന്തുകൊണ്ട് ഭാവന?

എന്തുകൊണ്ടാണ് ഭാവന ഇത്തരത്തില്‍ 'ആക്രമിക്കപ്പെടുന്നത്' എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. എന്നാല്‍ ഇതിനുള്ള ഉത്തരം ഭാവനയോ, ആരോപണ വിധേയനായ താരമോ ഇതുവവരെ തന്നിട്ടും ഇല്ല.

ഓമനക്കുട്ടന് എന്ത് പറ്റി

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ഭാവന ചിത്രത്തിന് ആദ്യം ആവശ്യത്തിന് തീയേറ്ററുകള്‍ ലഭിച്ചിരുന്നില്ല. നാല്‍പതോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

തീയേറ്റര്‍ കിട്ടാത്തതിന് പിന്നില്‍?

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് തീയേറ്ററുകള്‍ ലഭിക്കാത്തതിന് പിന്നില്‍ ആരാണ്? പുതിയ തീയേറ്റര്‍ സംഘടനയാണെന്ന ആരോപണവുമായി ഇപ്പോള്‍ തന്നെ ഒരു വിഭാഗം രംഗത്തിറിങ്ങിയിട്ടുണ്ട്.

എല്ലാവരും ഒന്നിച്ചായി

തീയേറ്റര്‍ രംഗത്തുണ്ടായിരുന്നു പടലപ്പിണക്കങ്ങള്‍ എല്ലാം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. സിനിമ സമരം പൊളിഞ്ഞതോടെ പുത്തന്‍ സംഘടനയും നിലവില്‍ വന്നു. സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീര്‍ ഒഴികെയുളളവരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്തു.

തീയേറ്റര്‍ കിട്ടാത്തത് മാത്രമാണോ?

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തീയേറ്റര്‍ കിട്ടാത്തത് മാത്രമല്ല പ്രശ്‌നം. മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്ത് ഇപ്പോഴുള്ള തീയേറ്ററുകളില്‍ നിന്ന് സിനിമ മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആരോപണം. അത് ഒരുപരിധിവരെ സാധ്യവും ആണ് എന്നതാണ് വസ്തുത.

ആളില്ലെങ്കില്‍ സിനിമ മാറ്റാം

തീയേറ്ററില്‍ ആവശ്യത്തിന് പ്രേക്ഷകരില്ലെങ്കില്‍ തീയേറ്റര്‍ ഉടമകള്‍ക്ക് സിനിമ മാറ്റാനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ അവകാശം ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

വിനീതും, ആസിഫ് അലിയും, സണ്ണി വെയ്‌നും

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ നായക വേഷം ആസിഫ് അലിയാണ് ചെയ്തിട്ടുള്ളത്. സിനിമയ്‌ക്കെതിരെ നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെ ആസിഫ് രംഗത്തെത്തിക്കഴിഞ്ഞു. നടനും സംവിധായകനും ഗായകനും എല്ലാം ആയ വിനീത് ശ്രീനിവാസനും നടന്‍ സണ്ണി വെയ്‌നും എല്ലാം സിനിമ. െപിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു.

മലയാള സിനിമ ഗുണ്ടായിസത്തിന്റെ കീഴില്‍?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആണ് മലയാള സിനിമയിലെ ഗുണ്ടാവാഴ്ചകളെ കുറിച്ചുളള ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതിലും വലിയ ഗുണ്ടായിസമാണെന്നും ആക്ഷേപമുണ്ട്.

മാറ്റി നിര്‍ത്തപ്പെടുന്നവര്‍

ചിലര്‍ക്ക് താത്പര്യമില്ലാത്ത അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരേയും പൂര്‍ണമായും മാറ്റി നിര്‍ത്തുന്ന ലോബിയിങ് കുറച്ച് കാലമായി മലയാളത്തില്‍ ഉള്ളതാണ്. ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം.

അപ്രഖ്യാപിത വിലക്കുകള്‍

എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും എല്ലാം അപ്രഖ്യാപിത വിലക്കുകളും ഏര്‍പ്പെടുത്തുന്നുണ്ടത്രെ. ചിലര്‍ ആ വിലക്കുകളെയെല്ലാം മറികടന്ന് ശക്തരായ ചരിത്രവും ഉണ്ട്.

സൂപ്പര്‍ താരങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇത്തരം വിഷയങ്ങളില്‍ പരസ്യമായി നിലപാട് എടുക്കാറില്ല എന്നാണ് പറയുന്നത്. ശക്തമായ നിലപാടോടെ ഒരു സംഘം ഉയര്‍ന്ന് വന്നാല്‍ തീരാവുന്നതേയുള്ള ഇപ്പോഴത്തെ 'ഗുണ്ടായിസം'

സ്ത്രീ സംഘടന

ഒരര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ പുതിയതായി തുടങ്ങിയ വനിത സംഘടന നിലവിലെ അപ്രമാദിത്തങ്ങളോടുള്ള ഒരു പ്രതികരണം കൂടിയാണ്.

English summary
Why Bhavana cornered in Malayalam Cinema? Who is playing to down Adventures of Omanakkuttan in theaters?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X