India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആക്ഷന്‍ ഹീറോയ്ക്ക് നടക്കാനാവില്ലെ': ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് ആശങ്കകള്‍ നിലനിന്നിരുന്നെങ്കിലും വളരെ മികച്ച രീതിയിലായിരുന്നു ഇത്തവണത്തെ ശബരിമല തീർത്ഥാടനം പൂർത്തിയായത്. നിയന്ത്രണങ്ങളോടെ തന്നെ കൂടുതല്‍ തീർത്ഥാടകർക്ക് അയപ്പ ദർശനം നടത്താന്‍ സാധിച്ചു. വലിയ പരാതിയും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ പ്രധാന തീർത്ഥാടനകാലം പൂർത്തിയാക്കാന്‍ കഴിഞ്ഞത് ദേവസ്വം ബോർഡിനും ആശ്വാസമായി. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മകര വിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കള്‍ ശബരിമലയില്‍ നേരിട്ടെത്തെ വിലയിരുത്തകുയം ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തിയിരുന്നു. ബോളിവുഡ് താരമായ അജയ് ദേവ്ഗണ്‍ ആയിരുന്നു ഇത്തവണ ശബരിമല ദർശനത്തിന് എത്തിയ പ്രമുഖരില്‍ ഒരാള്‍. എന്നാല്‍ ഇപ്പോള്‍ ഈ സന്ദർശനത്തിന്റെ പേരില്‍ അദ്ദേഹം ഇപ്പോള്‍ പരിഹസിക്കപ്പെടുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍

അജയ് ദേവ്ഗണ്‍ ശബരിമലയില്‍

ജനുവരി 13 നായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദർശനത്തിന് എത്തിയത്. രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെ സന്നിധാനത്ത് എത്തി പതിനെട്ടാം പടി ചവിട്ടിക്കയറി അയ്യപ്പ ദർശനം നടത്തുകയായിരുന്നു. സന്നിധാനത്ത് എത്തിയ അദ്ദേഹം തന്ത്രി മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു. അജയ് ദേവ്ഗണിനെ എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരവാര്യർ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

 14 പേരടങ്ങുന്ന സംഘം

14 പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അജയ് ദേവ്ഗണ്‍ ശബരിമലയില്‍ നിന്നും മടങ്ങി. ബോളിവുഡ് താരം ഇത് നാലാം തവണയാണ് സന്നിധാനത്ത് എത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിനൊരുങ്ങുന്നതിനിടെയാണ് താരം ദർശനത്തിന് എത്തിയത്.

നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്ക്

അതേസമയം, താരം നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്ക് എത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തെ പലരും ഇപ്പോള്‍ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ആളുകൾ കസേരയിലിരുത്തി (ഡോളി) ചുമന്നായിരുന്നു താരത്തെ മല കയറ്റിയത്. ആളുകള്‍ അജയ് ദേവ്ഗണിനെ കസേരയില്‍ ചുമന്ന് കൊണ്ടുപോവുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കനത്ത സുരക്ഷയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ആളുകള്‍ ചുമക്കുന്ന കസേരയില്‍ ഇരുന്നുകൊണ്ട് ശബരിമല ദർശനം നടത്തിയതിനെയാണ് പലരും വിമർശിക്കുന്നത്.

ക്ഷേത്ര ദർശനത്തിന് മുന്നോടിയായി

ക്ഷേത്ര ദർശനത്തിന് മുന്നോടിയായി ആവശ്യമായ എല്ലാ ആചാരങ്ങളും അദ്ദേഹം പാലിച്ചിരുന്നു. '' ദർശനത്തിന് മുന്നോടിയായി 11 ദിവസം അദ്ദേഹം തറയിൽ പായയില്‍ ഉറങ്ങി, കറുത്ത വസ്ത്രം ധരിച്ചു, ദിവസവും രണ്ട് നേരം അയ്യപ്പപൂജ നടത്തി, വെളുത്തുള്ളി/ഉള്ളി ഇല്ലാതെ സസ്യാഹാരം മാത്രം കഴിച്ചു. ചെല്ലുന്നിടത്തെല്ലാം നഗ്നപാദനായി നടന്നു. ഈ ദിവസങ്ങളില്‍ പെർഫ്യൂമോ മദ്യമോ ഉപയോഗിച്ചില്ല"- ഒരു ശ്രോതസ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സ്‌ക്രീനിലെ ശക്തമായ കഥാപാത്രം

സ്‌ക്രീനിലെ ശക്തമായ കഥാപാത്രം ചെയ്യുന്ന താരത്തിന് യഥാർത്ഥ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ നടക്കാൻ പോലും കഴിയില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. വളരെ ഭക്തി പൂർവ്വമാണ് അദ്ദേഹം ശബരിമലയില്‍ ദർശനം നടത്തിയത്. എന്നാല്‍ കഴിയാവുന്ന ആരും ശബരിമലയിലെ കാനന പാത ചവിട്ട് തന്നെ അയ്യപ്പ ദർശനത്തിന് എത്തുന്നതാണ് പുണ്യം. എന്നാല്‍ അജയ് ദേവ്ഗമിന് എന്തുകൊണ്ത് അത് സാധിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നു.

സിനിമയിൽ, അദ്ദേഹം ഓടി 200 പേരെ ഇടിക്കും,

"സിനിമയിൽ, അദ്ദേഹം ഓടി 200 പേരെ ഇടിക്കും, പക്ഷേ യഥാർത്ഥതില്‍ ഒരടി പോലും നടക്കാൻ കഴിയില്ല. ഇത് കാൽമുട്ട് ആർത്രൈറ്റിസ് ആണ്'' - എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. മറ്റു ചിലരാവട്ടെ വിവേക് ഓബ്റോയി നടന്ന് തന്നെ ശബരിമലയ കയറുന്നത് ചൂണ്ടിക്കാട്ടിയിട്ടായിരുന്നു ചിലരുടെ വിമർശം. പുണ്യമായ ആ കാനനപാത വിവേക് ​​ഒബ്‌റോയ് 18 വർഷമായി നടന്നാണ് കയറിയതെന്നും നെറ്റിസണ്‍സ് കുറിക്കുന്നു.

cmsvideo
  മുളവടിയിൽ 4 പേർ ചുമന്ന് മല കയറുന്ന അജയ് ദേവ്ഗൺ | Oneindia Malayalam
  English summary
  After Ajay Devgan Sabarimala Visit Pictures Viral, Netizens Trolled The Action Superstar, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X