കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനടിക്കും ഉമ്മനടിക്കും കട്ട പ്രതികാരം.. എന്താണ് പിണറായടി അഥവാ പിണുവടി... കൊള്ളാലോ വീഡിയോൺ!!

  • By Kishor
Google Oneindia Malayalam News

കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും യാത്ര ചെയ്തതോടെയാണ് കുമ്മനടി എന്ന പ്രയോഗം ഉണ്ടായത്. ബി ജെ പി പ്രസിഡണ്ടിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഒരു പണി കിട്ടി. അതാണ് ഉമ്മനടി. എങ്കിൽ എന്താണ് ഈ പിണറായടി അഥവാ പിണുവടി, സോഷ്യൽ മീഡിയ അർബൻ ഡിക്ഷ്ണറിയിൽ കയറ്റിയ ഈ വാക്കുകൾ വന്ന വഴി നോക്കൂ...

<strong>സംഘികളെ പൊളിച്ചടുക്കി എംബി രാജേഷ്.. പക്ഷേ ഇല്ലാത്ത ദളിതനെ പോളിറ്റ് ബ്യൂറോയിൽ 'തള്ളിക്കയറ്റി'യത് പാളി!! പൊങ്കാലയിട്ട് സംഘികള്‍!!</strong>സംഘികളെ പൊളിച്ചടുക്കി എംബി രാജേഷ്.. പക്ഷേ ഇല്ലാത്ത ദളിതനെ പോളിറ്റ് ബ്യൂറോയിൽ 'തള്ളിക്കയറ്റി'യത് പാളി!! പൊങ്കാലയിട്ട് സംഘികള്‍!!

എന്താണ് കുമ്മനടി

എന്താണ് കുമ്മനടി

വിളിക്കാതെ വരുന്ന ആൾ, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ആൾ എന്നൊക്കെയുള്ള അർഥത്തിലാണ് കുമ്മനടി എന്ന വാക്ക് പ്രശസ്തമായത്. കല്യാണത്തിന് കുമ്മനടിച്ചവൻ, ടിക്കറ്റെടുക്കാൻ കാശില്ലാതെ കുമ്മനടിച്ചവർ എന്നിങ്ങനെ പോകുന്നു ഇത്. ആയിരക്കണക്കിന് ട്രോളുകൾക്കൊപ്പം അര്‍ബണ്‍ ഡിക്ഷണറിയിലും ഈ വാക്ക് പ്രത്യക്ഷപ്പെട്ടു. ഓൺലൈൻ മാധ്യമങ്ങൾ ഇത് വാർത്തയുമാക്കി. കുമ്മൻ, കുമ്മനൈസ് തുടങ്ങിയ വാക്കുകളും ഉണ്ട്.

എന്താണ് ഉമ്മനടി?

എന്താണ് ഉമ്മനടി?

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യലാണ് കുമ്മനടിയെങ്കിൽ, ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാല്‍ അതാണ് ഉമ്മനടി. കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് അണികളുടെ തിരക്ക് മൂലം, ടിക്കറ്റെടുത്തിട്ടും മെട്രോയിൽ യാത്ര ചെയ്യാൻ പറ്റാതെ വന്നത്. ഉമ്മൻ ചാണ്ടിയുടെ മെട്രോ യാത്ര കാരണം കൊച്ചിയില്‍ വലിയ തോതില്‍ ഗതാഗത സ്തംഭനം തന്നെയുണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ.

എന്താണ് പിണറായടി?

എന്താണ് പിണറായടി?

മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബി ജെ പി അധ്യക്ഷനായ കുമ്മനം രാജശേഖരനെ ഏറ്റവും കൂടുതൽ ട്രോൾ ചെയ്തത് സി പി എം അനുഭാവികളാണ്. എങ്കിൽ അവർക്കിരിക്കട്ടെ ഒരു പണി എന്ന തരത്തിലാണ് പിണറായടി. പിണുവടി എന്നീ വാക്കുകൾ സോഷ്യൽ മിഡിയയിൽ പ്രചരിച്ചത്. സംഭവിക്കാൻ ഒരിക്കലും സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ തള്ളുന്നതിനെയാണ് പിണുവടി എന്ന് പറയുന്നത്.

നാനാർഥങ്ങൾ

നാനാർഥങ്ങൾ

എന്നാൽ വെറും ഒരു അർഥം മാത്രമല്ല പിണുവടി എന്ന വാക്കിനുളളത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച വാൾ, മദ്യനിരോധനം, എല്ലാവർക്കും വീട്, എല്ലാവർക്കും പെൻഷൻ എല്ലാം ശരിയാക്കൽ എന്നിങ്ങനെയുള്ള തള്ളിന്റെ അങ്ങേയറ്റമാണ് ഒരർഥം. മെട്രോ റെയിലിൽ കണ്ടത് പോലെ ആരാന്റെ കൊച്ചിന്റെ അച്ഛനാവുക എന്നതും സർവ്വനാശത്തിന്റെ കാരണമാവുക എന്നതും പിണുവടിയുടെ അർഥങ്ങളാണ് എന്ന് സോഷ്യൽ മീഡിയ പറയുന്നു.

പിണുത്തരം കാണിക്കുക

പിണുത്തരം കാണിക്കുക

ഒരു വ്യക്തിയെ പ്രൊജക്ട് ചെയ്ത് കാര്യങ്ങൾ നീക്കുകയും അവസാനം ഫലപ്രാപ്തിയിൽ ആ വ്യക്തിയെ തള്ളിമാറ്റി ഫലം അനുഭവിക്കുകയും ചെയ്യുക.
സമാനമായ ചൊല്ല്- അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കുക. വീ എസിനെ കാണിച്ചാണ് പിണു തെരെഞ്ഞെടുപ്പ് നേരിട്ടത്. - പിണറായി വിജയൻ മുഖ്യമന്ത്രിയായതിനെ കളിയാക്കാൻ ഉപയോഗിക്കുന്നതാണ് ഈ വാക്കെന്ന് സോഷ്യൽ മീഡിയ.

English summary
After Kummanadi now Pinuvadi or Pinarayadi finds place in Urban Dictionary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X