• search

'അമ്മ' അല്ല, 'മാമ' ...ആണ്‍മേല്‍ക്കോയ്മ പന്നികള്‍, അതുക്കും മേലെ ഒരു ഫുള്‍ഫോം കൂടി

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

    സഹപ്രവര്‍ത്തകയായ നടിയെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഈ കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിറകെ ആയിരുന്നു അന്ന് അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

    ആ കേസില്‍ ഇപ്പോഴും കാതലായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുകയും ചെയ്യും. അതിനിടെ ആണ് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ പുതിയ ഭരണസമിതി തീരുമാനിച്ചത്. രൂക്ഷമായ പ്രതികരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

    അമ്മ

    അമ്മ

    അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്‌സ് എന്നാണ് അമ്മയുടെ പൂര്‍ണ രൂപം. അത് വേണമെങ്കില്‍ മാമ - മലയാളം അസോസിയേഷന്‍ ഓഫ് മൂവി ആര്‍ട്ടിസ്റ്റിസ്- എന്നും ആക്കാം എന്നാണ് പരിഹാസം.

    ഷാഹിന പറയുന്നത്

    മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ വിമര്‍ശകയും ആയ ഷാഹിന നഫീസ കുറച്ച് കൂടി രൂക്ഷമായ രീതിയില്‍ ആണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അമ്മയുടെ പേര് മാറ്റേണ്ടതില്ലെന്നാണ് ഷാഹിനയുടെ പക്ഷം. ചെറിയൊരു തിരുത്ത് വരുത്തിയാല്‍ മാത്രം മതിയത്രെ.

    ആണ്‍മേല്‍ക്കോയ്മ പന്നികള്‍

    അമ്മ എന്ന പേരില്‍ ആണ്‍മേല്‍ക്കോയ്മ പന്നികള്‍ ചേര്‍ന്നൊരു സംഘടന ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നാണ് ഹരീഷ് വാസുദേവന്റെ രൂക്ഷ വിമര്‍ശനം. അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് തങ്ങള്‍ എത്രത്തോളം സ്ത്രീ വിരുദ്ധരാണെന്ന ബോധ്യം ഇല്ലെന്നും അത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണെന്നും ഹരീഷ് ആരോപിക്കുന്നുണ്ട്.

    ആ സംഘടന മുഴുവന്‍ ദിലീപ് ആണ്

    ദിലീപിനെ ആ സംഘടനയിലേക്ക് തിരിച്ചെടുക്കുക തന്നെ ആയിരുന്നു വേണ്ടത് എന്നാണ് മനില സി മോഹന്റെ പരിഹാസം. സൂക്ഷിച്ച് നോക്കൂ... മമ്മൂട്ടി ദിലീപാണ്, മോഹന്‍ലാല്‍ ദിലീപാണ്, ഊര്‍മിള ഉണ്ണിയും ദിലീപ് ആണ്. ആ സംഘടന മുഴുവന്‍ ഒറ്റ ദിലീപ് അല്ലേ എന്നും മനില ചോദിക്കുന്നു. ഒരു ദിലീപിനെ മാത്രം പുറത്ത് നിര്‍ത്തിയതുകൊണ്ട് എന്ത് സംഭവിക്കാനാണ് ആ സംഘടനാ ദിലീപിന് എന്നാണ് പരിഹാസം.

    മാതൃ സ്‌നേഹത്തിന്റെ മനോഹര രഹസ്യങ്ങള്‍

    പരിഹാസം കൊണ്ട് തന്നെയാണ് ശ്രീചിത്രന്‍ എംജെയും അമ്മയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് അമ്മയ്ക്ക് വിഷയമല്ല. റേപിസ്റ്റ് മകന്‍ തിരിച്ചുവരുന്നതാണ് പ്രധാനം. മാതൃ സ്‌നേഹത്തിന്റെ മനോരഹസ്യങ്ങള്‍ ആര്‍ക്കറിയാം എന്ന്...

    തിരിച്ചെടുക്കാന്‍ വേണ്ടി

    മുറിവുണക്കാന്‍ വേണ്ടി മുറിവുണ്ടാക്കുന്നവന്‍ ദൈവം.

    നിവരാന്‍ വേണ്ടി കുനിയുന്നവന്‍ ഭഗീരഥന്‍ പിള്ള

    തിരിച്ചെടുക്കാന്‍ വേണ്ടി പുറത്താക്കുന്നവര്‍ അമ്മ- ബാലു കളത്തിലിന്റെ പരിഹാസം ഇങ്ങനെയാണ്.

    മലയാള സിനിമയിലെ അമ്മ

    ആണ്‍മക്കളുടെ വൃത്തികേടുകള്‍ കണ്ടില്ലെന്ന് നടിക്കുകയും, പെണ്‍മക്കളുടെ കണ്ണീരിനോട് മുഖം തിരിച്ച് നില്‍ക്കുകയും ചെയ്യുന്ന ഒരമ്മ. അതാണ് മലയാള സിനിമയിലെ 'അമ്മ'- രാജന്‍ ജോസഫിന്റെ വിമര്‍ശനം ഇങ്ങനെയാണ്.

    മറുപടി പറയേണ്ടവര്‍

    നാസികള്‍ക്ക് നേരെ സ്വിറ്റ്‌സര്‍ലാന്‍ഡ് പാലിച്ച നിഷ്പക്ഷത പോലെ മോഹന്‍ലാലും മമ്മൂട്ടിയും ഊളകളുടെ മൗനം പാലിച്ചു എന്നത് തനിക്കൊരു വിഷയമേ അല്ലെന്ന് അനുപമ മോഹന്‍ പറയുന്നു. എന്നാല്‍ മുകേഷ്, ഇന്നസെന്റ് ഗണേഷ് തുടങ്ങിയ ജനപ്രതിനിധികള്‍ ഉത്തരം നല്‍കേണ്ടതുണ്ട് എന്നാണ് അനുപമയുടെ പക്ഷം.

    അന്തസ്സുറ്റ മറുപടി

    ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ ശക്തമായ പ്രതികരണം ആണ് ഡബ്ല്യുസിസി എടുത്തിട്ടുള്ളത്. ഇത്രയും അന്തസ്സുറ്റ ഒരു മറുപടി കൊടുക്കാന്‍ തലയെടുപ്പും ആത്മശേഷിയും ഉള്ള സ്ത്രീ കൂട്ടായ്മയ്‌ക്കേ കഴിയൂ എന്നാണ് ശാരദക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.

    ആര്‍എസ്എസ്സും അമ്മയും

    അമ്മ എന്നത് ആത്യന്തികമായി ഒരു സ്ത്രീ വിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ് എന്നാണ് രശ്മി നായരുടെ വിലയിരുത്തല്‍. ദിലീപിനെ പുറത്താക്കിയത് തന്നെ ആ സംഘടനയുടെ പൊതുസ്വഘാവത്തിന് കടകവിരുദ്ധമായ നടപടി ആയിരുന്നു. ആര്‍എസ്എസ്സുകാര്‍ മതേതരര്‍ ആകരണം എന്ന് പറയുന്നത് പോലെ ആണ് അമ്മയില്‍ ജനാധിപത്യം വേണം എന്ന് പറയുന്നത് എന്നാണ് രശ്മിയുടെ പരിഹാസം.

    English summary
    Amma's decision to take back Dileep criticised by social media

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more