കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിയെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റ്... പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. പണ്ട് പ്രതിപക്ഷത്തിരുന്നപ്പോള്‍ യുപിഎ സര്‍ക്കാരിനെതിരെ നരേന്ദ്ര മോദി എഴുതിയ ട്വീറ്റുകളില്‍ കുറേയെണ്ണം പിന്നെ തിരിഞ്ഞു കൊത്തിയിരുന്നു. ഇപ്പോള്‍ അതാണ് അമൃതാനന്ദമയിയുടേയും അവസ്ഥ.

Read Also: 'കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ക്ക് ഒരിക്കലും ആരേയും രക്ഷിക്കാനാവില്ലെന്നായിരുന്നു അമൃതാനന്ദമയിയുടെ ട്വീറ്റ്. വണ്‍ ഹു ഡിപെന്‍ഡ്‌സ് ഓണ്‍ അദേഴ്‌സ് കനോട്ട് സേവ് എനിവണ്‍- എന്ന് ഇംഗ്ലീഷ്.

ഇപ്പോള്‍ അമൃതാനന്ദമയിയുടെ ജീവന്‍ രക്ഷിക്കാന്‍ സെഡ് കാറ്റഗറി സുരക്ഷ!!! അപ്പോള്‍ പിന്നെ വിമര്‍ശകര്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ...

പഴയ ട്വീറ്റ്

മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ക്ക് ഒരിക്കലും ആരേയും രക്ഷിക്കാനാവില്ലെന്നാണ് അമൃതാനന്ദമയി മുമ്പ് ട്വീറ്റ് ചെയ്തത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

അത്ര പഴയതല്ല

പഴയ ട്വീറ്റ് എന്ന് പറഞ്ഞാല്‍ ഒരുപാട് പഴയതാണെന്ന് കരുതണ്ട. കഴിഞ്ഞ മാര്‍ച്ച് മാസം 23 -ാം തിയ്യതി ആയിരുന്നു ആ ട്വീറ്റ് വന്നത്.

ഇങ്ങനെ സെല്‍ഫ് ട്രോള്‍ അടിക്കുന്ന അമ്മയെ ട്രോള്‍ മലയാളം മുതലാളിക്ക് പാര്‍ട്ണര്‍ ആയി എടുത്തുകൂടെ എന്നാണ് വിപിന്‍ പാണപ്പുഴ ചോദിക്കുന്നത്.

ക്ലാസ്സിക് സെല്‍ഫ് ട്രോള്‍ എന്നാണ് സുധീഷ് സുധാകരന്‍ ഇതിനെ വിശേഷിപ്പിച്ചത്. മോദിയുടെ പ്രിയപ്പെട്ട ആള്‍ദൈവം- ആരാധകരുടെ രക്ഷക- എന്നാണ് വിശേഷണം.

 പണ്ട് മോദിക്ക് കിട്ടിയത്

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരിക്കെ നരേന്ദ്ര മോദി ചെയ്ത ട്വീറ്റുകള്‍ പിന്നീട് അദ്ദേഹത്തെ തന്നെ തിരിഞ്ഞ് കൊത്തിയിട്ടുണ്ട്. ഇതിപ്പോള്‍ ഏതാണ്ട് അതുപോലെ തന്നെ ആയി.

കേരളത്തില്‍ നിന്ന്

സെഡ് കാറ്റഗറി സുരക്ഷയുള്ള കേരളത്തിലെ ഏകവ്യക്തിയാണ് ഇപ്പോള്‍ അമൃതാനന്ദമയി. യോഗ ഗുരു ബാബ രാംദേവിനും സെഡ് കാറ്റഗറി സുരക്ഷയാണ് ഉള്ളത്.

ആശ്രമത്തിനും സുരക്ഷ

അമൃതാനന്ദമയിക്ക് മാത്രമല്ല, ആശ്രമത്തിനും ഉണ്ട് സുരക്ഷ ഇതിനായി 40 സിആര്‍പിഎഫുകാരെ ആണ് നിയോഗിക്കുക. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് മാത്രം 24 പേര്‍ ഉണ്ടാകും.

സോഷ്യല്‍ മീഡിയയില്‍ പരിഹാസം

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസമാണ്. ആള്‍ ദൈവത്തിന് എന്തിനാണ് സുരക്ഷ എന്നാണ് ചോദ്യം.

ഭീഷണിയുണ്ടോ?

അമൃതാനന്ദ മയിക്ക് സുരക്ഷ ഭീഷണി ഉണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഭക്തരുടെ രക്ഷകയായ 'അമ്മയ്ക്ക്' എന്ത് സുരക്ഷാ ഭീഷണി എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

English summary
Amritanandamayi's old tweet's screenshot spreading on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X