കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹജീവിയാണ് സയാന്‍ മാലിക്കിനെക്കൊണ്ട് ആ തീരുമാനം എടുപ്പിച്ചത്!!!

Google Oneindia Malayalam News

സയാന്‍ മാലിക്കിനെ കുറിച്ച് കേട്ടിട്ടില്ലേ... വിഖ്യാത ഗായകരില്‍ ഒരാളായ സയാന്‍ മാലിക്ക്. 'വണ്‍ ഡയറക്ഷന്‍' എന്ന ബാന്റിന്റെ ഭാഗമായിരുന്നു മാലിക്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒറ്റയ്ക്കാണ്. ബാന്റ് വിട്ടു.

പാകിസ്താനില്‍ വേരുകളുള്ള സയാന്‍ മാലിക്ക് എന്തുകൊണ്ടാണ് ബോയ് ബാന്റ് എന്നറിയപ്പെട്ടിരുന്ന വണ്‍ ഡയറക്ഷന്‍ വിട്ടത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയ ഒരു ചോദ്യമായിരുന്നു. 23 വയസ്സിന്റെ ചെറുപ്പത്തില്‍ ആ കൂട്ടിക്കൂട്ടം നേടിയത് അവിശ്വസനീയമായ വിജയങ്ങളായിരുന്നല്ലോ!

ഇപ്പോള്‍ സയാന്‍ മാലിക് വെളിപ്പെടുത്തുകയാണ് ആ സത്യം.... എന്തുകൊണ്ടാണ് താന്‍ വണ്‍ ഡയറക്ഷന്‍ വിട്ടത്? അതിന് കാരണം ഒരു അന്യഗ്രഹ ജീവിയാണത്രെ...

സയാന്‍ മാലിക്

സയാന്‍ മാലിക്

ലോകപ്രശസ്ത ഗായകനും ഗാനരചയിതാവും ആണ് സയാന്‍ മാലിക്. പ്രായം വെറും 23 വയസ്സ്. പാകിസ്താനിയായ പിതാവും ബ്രിട്ടീഷുകാരിയായ മാതാവും.

ദ എക്‌സ് ഫാക്ടര്‍

ദ എക്‌സ് ഫാക്ടര്‍

സംഗീത റിയാലിറ്റി ഷോ ആയ എക്‌സ് ഫാക്ടറിലൂടെയാണ് സയാന്‍ മാലിക് ശ്രദ്ധ നേടുന്നത്. എക്‌സ് ഫാക്ടറിന്റെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും അതാണ് മാലിക്കിന്റെ ജീവിതം മാറ്റി മറിച്ചത്.

വണ്‍ ഡയറക്ഷന്‍

വണ്‍ ഡയറക്ഷന്‍

എക്‌സ് ഫാക്ടറിലെ മത്സരാര്‍ത്ഥികളായ ഹാരി സ്റ്റൈല്‍, നിയാല്‍ ഹോറാന്‍, ലിയാം പേയ്ന്‍, ലൂയിസ് ടോംലിന്‍സന്‍ എന്നിവര്‍ക്കൊപ്പം പേര്‍ന്നാണ് 2010 ല്‍ മാലിക് വണ്‍ ഡയറക്ഷന്‍ എന്ന ബാന്റ് തുടങ്ങുന്നത്.

ബോയ് ബാന്റ്

ബോയ് ബാന്റ്

സംഗതി ക്ലിക്ക് ആയി. വണ്‍ ഡയറക്ഷന്റെ പ്രശസ്തി ബ്രിട്ടന്റെ അതിരുകള്‍ ലംഘിച്ച് പുറത്ത് കടന്നു. പക്ഷേ കാര്യങ്ങള്‍ മാറി മറിഞ്ഞു.

മാലിക് വിട്ടു

മാലിക് വിട്ടു

അഞ്ച് വര്‍ഷത്തിന് ശേഷം, 2015 ല്‍ സയാന്‍ മാലിക് വണ്‍ ഡയറക്ഷന്‍ വിട്ടു. പിന്നെ ഒറ്റയ്ക്കായി സംഗീത പരിപാടികള്‍.

റെക്കോര്‍ഡ്

റെക്കോര്‍ഡ്

ഒറ്റയ്ക്കായപ്പോള്‍ വണ്‍ ഡയറക്ഷനേക്കാള്‍ പേരെടുത്തു സയാന്‍ മാലിക്. ഒറ്റയ്ക്ക് പുറത്തിറക്കിയ ആദ്യ ആല്‍ബം തന്നെ വമ്പന്‍ ഹിറ്റ് ആയി. ബ്രിട്ടനില്‍ മാത്രമല്ല, അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും എല്ലാം നമ്പര്‍ വണ്‍. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്.

കാരണം എന്താ?

കാരണം എന്താ?

സയാന്‍ മാലിക് എന്തുകൊണ്ട് വണ്‍ ഡയറക്ഷന്‍ വിട്ടു എന്നതായിരുന്നു ഏവരുടേയും ചോദ്യം. അന്ന് അത് പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ മാലിക് ആ സത്യം വെളിപ്പെടുത്തി!!!

അന്യഗ്രഹ ജീവി

അന്യഗ്രഹ ജീവി

ഒരു അന്യഗ്ര ജീവിയാണ് തന്നോട് വണ്‍ ഡയറക്ഷന്‍ വിടാന്‍ ആവശ്യപ്പെട്ടത് എന്നാണ് സയാന്‍ മാലിക് പറയുന്നത്. അന്യഗ്രഹ ജീവി ഭൂമിയില്‍ എത്തിയാണോ അത് പറഞ്ഞത്?

 സ്വപ്‌നത്തിലാണ്

സ്വപ്‌നത്തിലാണ്

സംഗതി സ്വപ്‌നമാണ്. സ്വപ്‌നത്തില്‍ അന്യഗ്രഹ ജീവി തന്നോട് സംസാരിച്ചു. അങ്ങനെ താന്‍ ബാന്റ് വിടാന്‍ തീരുമാനിച്ചു എന്നാണ് സയാന്‍ മാലിക്കിന്റെ വിശദീകരണം.

തിരിച്ചുവരുമോ?

തിരിച്ചുവരുമോ?

അന്യഗ്രഹ ജീവി പറഞ്ഞതുകൊണ്ട് വണ്‍ ഡയറക്ഷന്‍ വിട്ടു... ഇനി ബാന്റിലേയ്ക്ക് തിരിച്ചുവരാന്‍ അന്യഗ്ര ജീവി പറഞ്ഞാല്‍ അതും കേള്‍ക്കുമോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

English summary
Believe it not, singer Zayn Malik says an alien told him to leave the boy band, One Direction. The 23-year-old singer said the first time he realized he wanted to embark on a solo career was when an extraterrestrial being spoke to him in dreams, reported E! online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X