കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ തളർന്നു, തളർത്തി, ഞാൻ നശിച്ചു, ഞാൻ മരിച്ചുപോയി...മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി- അൻസിബ പറയുന്നു

Google Oneindia Malayalam News

കേരളത്തില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണം നേരിട്ട സിനിമ താരങ്ങളില്‍ ഒരാളാണ് അന്‍സിബ ഹസ്സന്‍. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ പ്രശസ്തയായ നടിയാണ് അന്‍സിബ. ദൃശ്യത്തിന് ശേഷം ആയിരുന്നു അന്‍സിബ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടത്.

'എന്ത് വേണമെങ്കിലും പറയും, ആരും കണ്ടുപിടിക്കില്ല എന്നുളളതാണോ', ഡബ്ല്യൂസിസി ക്യാംപെയ്നിൽ ഭാവന'എന്ത് വേണമെങ്കിലും പറയും, ആരും കണ്ടുപിടിക്കില്ല എന്നുളളതാണോ', ഡബ്ല്യൂസിസി ക്യാംപെയ്നിൽ ഭാവന

മംമ്ത മോഹന്‍ദാസ് അല്ല, സുഹൃത്തുക്കള്‍ വിളിക്കുന്നത് മംമ്ത മോദിയെന്ന് ; കാരണം ആ യാത്രകളെന്ന് നടിമംമ്ത മോഹന്‍ദാസ് അല്ല, സുഹൃത്തുക്കള്‍ വിളിക്കുന്നത് മംമ്ത മോദിയെന്ന് ; കാരണം ആ യാത്രകളെന്ന് നടി

അഹാനയുടെ 'ബീഫ് കറി' വിശേഷം!!! ചോദ്യങ്ങളും ട്രോളുകളുമായി സോഷ്യല്‍ മീഡിയ... ബീഫില്‍ എന്താണ് പ്രശ്‌നംഅഹാനയുടെ 'ബീഫ് കറി' വിശേഷം!!! ചോദ്യങ്ങളും ട്രോളുകളുമായി സോഷ്യല്‍ മീഡിയ... ബീഫില്‍ എന്താണ് പ്രശ്‌നം

ആ സൈബര്‍ ആക്രമണങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു എന്നാണ് അന്‍സിബ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കി അഭിമുഖത്തിലാണ് അന്‍സിബ ആ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ചിത്രീകരണ പൂർത്തിയായ ദൃശ്യം 2 വിലും അൻസിബ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശദാംശങ്ങള്‍...

തളര്‍ത്തിക്കളഞ്ഞു

തളര്‍ത്തിക്കളഞ്ഞു

സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഒരു ചിരിയോടെ അന്‍സിബ പറഞ്ഞത് ഇങ്ങനെ ആയിരുന്നു- ' ഞാന്‍ തളര്‍ന്നു, തളര്‍ത്തി, ഞാന്‍ നശിച്ചു, ഞാന്‍ മരിച്ചുപോയി'.

ഇപ്പോള്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് എങ്കിലും ആ സമയം ഏറെ ദുര്‍ഘടം പിടിച്ചതായിരുന്നു എന്ന് അന്‍സിബ വ്യക്തമാക്കുന്നുണ്ട്.

സൈബര്‍ ബുള്ളിയിങ്ങിന്റെ തുടക്കം

സൈബര്‍ ബുള്ളിയിങ്ങിന്റെ തുടക്കം

കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ ആയിരുന്നു എന്നാണ് അന്‍സിബ പറയുന്നത്. 2013 ല്‍ ആയിരുന്നു ദൃശ്യം റിലീസ് ചെയ്തത്. ആ സമയത്തായിരുന്നു സോഷ്യല്‍ മീഡിയകളൊക്കെ വേറെ രീതിയിലേക്ക് വളര്‍ന്നത്.

കല്യാണം കഴിഞ്ഞെന്ന് വരെ

കല്യാണം കഴിഞ്ഞെന്ന് വരെ

ഇതിനിടെ തന്റെ കല്യാണം കഴിഞ്ഞു എന്ന് വരെ പ്രചാരണമുണ്ടായി. ഒളിച്ചോടി പോയി കല്യാണം കഴിച്ചു എന്നായിരുന്നു പ്രചാരണം. ബന്ധുക്കള്‍ പോലും ഇത് വിശ്വസിക്കുന്ന സ്ഥിതിയുണ്ടായി എന്നും അന്‍സിബ പറയുന്നുണ്ട്. ബന്ധുക്കളോടെല്ലാം നമുക്ക് സത്യം ബോധ്യപ്പെടുത്താം, ബാക്കിയുള്ള എത്ര പേരോട് ഇതൊക്കെ പറയാന്‍ പറ്റും എന്നാണ് അന്‍സിബയുടെ ചോദ്യം.

ഇല്ലാതാക്കിക്കളയുന്ന രീതിയില്‍

ഇല്ലാതാക്കിക്കളയുന്ന രീതിയില്‍

ദൃശ്യത്തിന് ശേഷം കാര്യമായ അവസരങ്ങളൊന്നും ഇല്ലാതെ നിരാശയായി ഇരിക്കുന്ന സമയമായിരുന്നു. അതിന്റെ കൂടെ കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തുകളും എല്ലാം അതി ഭീകരമായിരുന്നു. നമുക്ക് അറിയാത്ത ആളുകളാണ് ഇതെല്ലാം ചെയ്യുന്നത്. പക്ഷേ, അതൊക്കെ വായിക്കുമ്പോള്‍ വല്ലാതെ സങ്കടം തോന്നുമായിരുന്നു എന്ന് അന്‍സിബ പറയുന്നു.

അറപ്പ് തോന്നിയ ദൃശ്യങ്ങള്‍

അറപ്പ് തോന്നിയ ദൃശ്യങ്ങള്‍

ചിലര്‍ ചിത്രങ്ങളെടുത്ത്, അതില്‍ ചില ശരീര ഭാഗങ്ങള്‍ മാത്രം സൂം ചെയ്തും മോര്‍ഫ് ചെയ്തും ഒക്കെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യും. അത് കാണുമ്പോള്‍ അറപ്പ് തോന്നുമായിരുന്നു എന്നും അന്‍സിബ പറയുന്നുണ്ട്. സിനിമയിലെ ദൃശ്യങ്ങള്‍ പോലും ഇത്തരത്തില്‍ മോശമായി ഉപയോഗിക്കുന്നുണ്ട് എന്നും അന്‍സിബ പറയുന്നു.

ചങ്ക് തകര്‍ക്കുന്ന ഹെഡ്ഡിങ്ങുകള്‍

ചങ്ക് തകര്‍ക്കുന്ന ഹെഡ്ഡിങ്ങുകള്‍

ഇങ്ങനെ ചെയ്യുന്നതിനൊപ്പം കൊടുക്കുന്ന തലക്കെട്ടുകളെ കുറിച്ചും അന്‍സിബ പറയുന്നത്. ' ഹെഡ്ഡിങ് ഒക്കെ കണ്ടാല്‍ നമ്മുടെ ചങ്ക് തകര്‍ന്ന് പോകും' എന്നാണ് അന്‍സിബയുടെ തന്നെ വാക്കുകള്‍. പറയാന്‍ പറ്റാത്ത തരം തലക്കെട്ടുകളൊക്കെയാണ് കൊടുക്കുന്നത് എന്നും അന്‍സിബ പറയുന്നു.

അവഗണിച്ചു, പക്ഷേ

അവഗണിച്ചു, പക്ഷേ

കുറേ ആയപ്പോള്‍ താന്‍ ഇതെല്ലാം അവഗണിക്കാന്‍ തുടങ്ങി. എന്നാല്‍ വീട്ടുകാര്‍ക്കും അടുപ്പമുള്ളവര്‍ക്കും എല്ലാം വലിയ വിഷമമാകും. ചില സൈറ്റുകളിലൊക്കെ നേരിട്ട് വിളിച്ച് ഡിലീറ്റ് ചെയ്യിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് അന്‍സിബ പറയുന്നു.

മതത്തെക്കുറിച്ച്

മതത്തെക്കുറിച്ച്

വ്യാജവാര്‍ത്തകള്‍ ഒരുപാട് വന്നിട്ടുണ്ട്. ഏതെങ്കിലും മതത്തെക്കുറിച്ചോ സംഭവത്തെ കുറിച്ചോ താന്‍ ആര്‍ക്കും അഭിമുഖവും കൊടുത്തിട്ടില്ല, പ്രസ്താവനയും നടത്തിയിട്ടില്ല. പക്ഷേ, താന്‍ അങ്ങനെ പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകളും തലക്കെട്ടുകളും വന്നു. പലരും പല രീതിയില്‍ പ്രതികരിക്കാനും തുടങ്ങി. എന്നാല്‍ താന്‍ അതൊന്നും അറിയുന്നുപോലും ഉണ്ടായിരുന്നില്ല എന്നാണ് അന്‍സിബ പറയുന്നത്.

ഫുള്‍ടൈം സൈബര്‍ സെല്ലില്‍ ഇരിക്കേണ്ടി വരും

ഫുള്‍ടൈം സൈബര്‍ സെല്ലില്‍ ഇരിക്കേണ്ടി വരും

ഇങ്ങനെയൊക്കെ തുടര്‍ച്ചയായി ഒരുപാട് സംഭവങ്ങള്‍ വരുമ്പോള്‍ എങ്ങനെയാണ് പരാതി നല്‍കുക എന്നാണ് അന്‍സിബ ചോദിക്കുന്നത്. അല്ലെങ്കില്‍ പരാതി കൊടുക്കാന്‍ വേണ്ടി മാത്രം ഫുള്‍ ടൈം സൈബര്‍ സെല്ലില്‍ ഇരിക്കേണ്ടി വരും എന്നാണ് അന്‍സിബയുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് മാത്രമല്ല

സ്ത്രീകള്‍ക്ക് മാത്രമല്ല

സൈബര്‍ ആക്രമണം നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്നും അന്‍സിബ പറയുന്നു. ഒരുപാട് പുരുഷന്‍മാരും ഇതിന്റെ ഇരകളാണ്. കുറേപേര്‍ അതിന്റെ പേരില്‍ ജീവിതം തന്നെ അവസാനിപ്പിച്ചിട്ടുണ്ട് എന്നും അന്‍സിബ പറയുന്നു.

English summary
Ansiba Hassan shares her cyberspace experience throughout the years as an actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X