• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രശ്മിയെ 80k അക്കൻ ആക്കി 'ആന്റി'ക്കാർ; സ്ലട്ട് ഷെയിമിനെ ട്രോൾ എന്ന് വിളിച്ച് ആഘോഷം, പാവാടകഴുകൽ ആഭാസം

  • By Desk

രശ്മി നായരുടെ പേരിലാണ് ഇപ്പോള്‍ ഐസിയുവില്‍ തര്‍ക്കം മുറുകുന്നത്. അധിക്ഷേപ പരമായ കമന്റുകളും ട്രോളുകളും ഇറക്കിയവരെ ബാന്‍ ചെയ്തുകൊണ്ടായിരുന്നു ഐസിയു അഡ്മിന്‍സ് നടപടി എടുത്തത്.

രശ്മി നായരുടെ പേരിൽ ഐസിയുവിൽ കൂട്ടത്തല്ല്; സ്ത്രീവിരുദ്ധത പൊളിച്ചത് പിടിച്ചില്ല? ഒടുവിൽ ആന്റി ഐസിയു

എന്തായാലും ഐസിയു ബാന്‍ ചെയ്തവരെല്ലാം കൂടി ആന്റി ഐസിയു എന്ന പേരില്‍ പുതിയ ട്രോള്‍ ഗ്രൂപ്പ് ഉണ്ടാക്കി. എന്നാല്‍ അവിടെ നടക്കുന്നത് സ്ലട്ട് ഷെയിമിങ്ങിന്റെ അങ്ങേയറ്റം ആണ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിന്റെ പേരില്‍ രശ്മി നായരെ അധിക്ഷേപിച്ച് ട്രോള്‍ എന്ന പേരില്‍ ഇറക്കുന്ന ആഘോഷം ആണ് അവിടെ നടക്കുന്നത്. സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റം.

ഒരാള്‍ക്ക് വേണ്ടി

ഒരാള്‍ക്ക് വേണ്ടി

വെറും ഒരു മെമ്പര്‍ക്ക് വേണ്ടി നൂറ് കണക്കിന് ട്രോളന്‍മാരെ ബാന്‍ ചെയ്തു എന്നാണ് ആക്ഷേപം. അങ്ങനെ ബാന്‍ കിട്ടിയവരെക്കൊണ്ട് പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയ ആന്റി ഐസിയുടെ മരണ മാസ്സ് ആണത്രെ.

ഡെറ്റോള്‍ സോപ്പ്

ഡെറ്റോള്‍ സോപ്പ്

ഡെറ്റോള്‍ സോപ്പും 80k യും ഒക്കെ ആണ് ഇവിടത്തെ താരങ്ങള്‍. ചോക്ലേറ്റ് സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെ പൊളിക്കാന്‍ രശ്മി ഇറക്കിയ ട്രോളിലാണ് ഡെറ്റോള്‍ സോപ്പിനെ കുറിച്ച് പറയുന്നത്.

എണ്‍പതിനായിരത്തിന്റെ കഥ

എണ്‍പതിനായിരത്തിന്റെ കഥ

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രശ്മിയും രാഹുലും അറസ്റ്റിലായപ്പോള്‍ ആണ് എണ്‍പതിനായിരത്തിന്റെ കഥ വരുന്നത്. എണ്‍പതിനായിരം രൂപയാണ് രശ്മിയുടെ റേറ്റ് എന്നായിരുന്നു അന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പക്ഷേ ആ കേസില്‍ പിന്നീട് എന്ത് സംഭവിച്ചു എന്നാണ് അന്വേഷിക്കേണ്ടത്.

പാവാട കഴുകല്‍

പാവാട കഴുകല്‍

80k അക്കന്‍ എന്നാണ് രശ്മിയെ പരിഹസിച്ചുകൊണ്ട് ഇവര്‍ വിശേഷിപ്പിക്കുന്നത്. അക്കന്റ പാവാട കഴുകല്‍ ആണത്രെ ഇപ്പോള്‍ ഐസിയു അഡ്മിന്‍സിന്റെ പണി.

സോപ്പിനെ പറ്റി

സോപ്പിനെ പറ്റി

ഞാനൊന്ന് അറിഞ്ഞ് വിളയാടിയാല്‍ പത്ത് മാസം കഴിഞ്ഞേ നീയൊക്കെ ഫ്രീ ആകൂ എന്നതായിരുന്നു ചോക്ലേറ്റിലെ ആ ഡയലോഗ്. 'ഡാ കൊച്ചെറുക്കാ, ഒരു ഡെറ്റോള്‍ സോപ്പ് വാങ്ങി നന്നായൊന്ന് കുളിച്ചിച്ച് അടുത്ത പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുക്കും. പിന്നെ പത്ത് വര്‍ഷം കഴിഞ്ഞാലും നീ ഫ്രായാകില്ല'- ഇതായിരുന്നു രശ്മിയുടെ ട്രോള്‍.

അത്യാഹിതന്‍

അത്യാഹിതന്‍

ഐസിയുവിനെ അത്യാഹിതന്‍ എന്നും ആക്കിയിട്ടുണ്ട് ആന്റി വിഭാഗം. ട്രോള്‍ റിപ്പബ്ലിക്കിലും ചിലര്‍ക്ക് ബാന്‍ കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.

ട്രോളെന്ന് പറഞ്ഞാല്‍

ട്രോളെന്ന് പറഞ്ഞാല്‍

എന്ത് തോന്നിവാസം എഴുതിവച്ചാലും അതിനെ ട്രോള്‍ എന്ന് വിളിക്കാന്‍ പറ്റുമോ? അപ്പോള്‍ പിന്നെ സപ്പോര്‍ട്ടിന്റെ കാര്യം ഒക്കെ പറയാന്‍ കാരണം ന്തൊയിരിക്കും,

അധിക്ഷേപം

അധിക്ഷേപം

ശരിക്കും രശ്മിക്ക് നേരെ ലൈംഗിക അധിക്ഷേപം തന്നെ ആണ് ഈ ട്രോളുകളില്‍ എല്ലാം ഉള്ളത്. അവരുടെ പേര് പരസ്യമായി പറയുന്നില്ല എന്നേ ഉള്ളൂ.

ഡിസ്‌കൗണ്ടിന്റെ കഥ

ഡിസ്‌കൗണ്ടിന്റെ കഥ

രശ്മിയുടെ റേറ്റിന്റെ കഥ സൃഷ്ടിച്ച അതേ പോലീസ് തന്നെ ആണ് ആ ഡിസ്‌കൗണ്ട് കഥയും ഉണ്ടാക്കിയത്. എന്നിട്ട് ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. പക്ഷേ ആന്റിക്കാര്‍ക്ക് അതൊക്കെ ധാരാളം ആണ്.

പരിഹാസം അല്ല

പരിഹാസം അല്ല

ട്രോളുകളുടെ അടിസ്ഥാനം പരിഹാസം തന്നെ ാണ്. എന്നാല്‍ ഇതിനെ പരിസാഹം എന്നൊന്നും വിളിക്കാന്‍ പറ്റില്ല എന്നതാണ് സത്യം.

ഡിസ്‌കൗണ്ടിന് വേണ്ടി

ഡിസ്‌കൗണ്ടിന് വേണ്ടി

ഡിസ്‌കൗണ്ടിന് വേണ്ടിയാണ് ഐസിയു അഡ്മിന്‍സ് രശ്മിക്ക് പിന്തുണ കൊടുക്കുന്നത് എന്നാണ് ഇവരുടെ മറ്റൊരു ആക്ഷേപം.

വീണ്ടും അധിക്ഷേപം

വീണ്ടും അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപങ്ങളെ പൊതുവെ കൊള്ളാവുന്ന ട്രോള്‍ ഗ്രൂപ്പുകള്‍ ഒന്നും പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ ഇത് എത്രത്തോളം കടന്ന കയ്യാണെന്ന് ഓര്‍ത്ത് നോക്കൂ.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

രശ്മിയെ അധിക്ഷേപിക്കുന്നു എന്നത് മാത്രമല്ല, സ്ത്രീ വിരുദ്ധതയുടെ അങ്ങേ അറ്റമാണ് ഈ ഗ്രൂപ്പിലെ പല ട്രോളുകളും.

വേറെ ഒന്നും ഇല്ലേ

വേറെ ഒന്നും ഇല്ലേ

ആശയപരമായി നേരിടാന്‍ ആകാത്തതുകൊണ്ട് അധിക്ഷേപ പരമായി നേരിടുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

എന്തിന്റെ അടിസ്ഥാനത്തില്‍

എന്തിന്റെ അടിസ്ഥാനത്തില്‍

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അധിക്ഷേപ പരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്‍കേണ്ടത് ഇതൊക്കെ സൃഷ്ടിക്കുന്നവര്‍ തന്നെ ആണ്.

രാഹുലിനേയും

രാഹുലിനേയും

രശ്മി നായരെ മാത്രമല്ല, ഭര്‍ത്താവ് രാഹുല്‍ പശുപാലനേയും ഇവര്‍ വെറുതേ വിടുന്നില്ല.

ധരിച്ച് വച്ചിരിക്കുന്നത്

ധരിച്ച് വച്ചിരിക്കുന്നത്

രശ്മിയുടെ ആ ട്രോള്‍ മറുപടി വായിച്ചിട്ട് ഇവരൊക്കെ ധരിച്ച് വച്ചിരിക്കുന്നത് എന്താണെന്നാണ് പിടികിട്ടാത്തത്. ലൈംഗികാതിക്രമത്തെ ഇവര്‍ കണക്കാക്കുന്നത് വേറെ എന്തോ ആയിട്ടാണ് എന്ന് തോന്നുന്നു.

കാര്യം പിടികിട്ടിയില്ല

കാര്യം പിടികിട്ടിയില്ല

എന്തിന്റെ പേരിലാണ് ഗ്രൂപ്പില്‍ നിന്ന് ബാന്‍ കിട്ടിയത് എന്ന് പോലും മനസ്സിലാക്കാത്തവരാണ് പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രകടനങ്ങള്‍.

പാവാടക്കൂട്ടം

പാവാടക്കൂട്ടം

അന്താഷ്ട്ര ചളു യൂണിയനെ അന്താരാഷ്ട്ര പാവാടക്കൂട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. 80 k വിട്ടൊരു കളിയ്ക്കും ഇവര്‍ ഇല്ലെന്ന് തോന്നുന്നു.

എന്തിന്റെ പേരിലായാലും

എന്തിന്റെ പേരിലായാലും

ഗ്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരിലുള്ള മനോവിഷമം തീര്‍ക്കുന്നതാണോ ഈ ട്രോളുകള്‍ എന്ന് ആര്‍ക്കായാലും സംശയം തോന്നും. പക്ഷേ എന്തിന്റെ പേരിലായാലും ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ ആവില്ല.

മര്യാദക്ക് ജീവിക്കുന്ന സ്ത്രീകള്‍

മര്യാദക്ക് ജീവിക്കുന്ന സ്ത്രീകള്‍

മര്യാദക്ക് ജീവിക്കുന്ന സ്ത്രീകള്‍ എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിച്ചത് എന്താണാവോ? പുരുഷന്‍ എന്ത് തോന്നിവാസം കാണിച്ചാലും അതൊക്കെ സഹിച്ച് ജീവിക്കുന്നവരാണോ മര്യാദക്ക് ജീവിക്കുന്ന സ്ത്രീകള്‍.

യോഗ്യതയാണ് പ്രശ്‌നം

യോഗ്യതയാണ് പ്രശ്‌നം

സ്ത്രീ വിരുദ്ധതയെ ട്രോളുന്നത് അല്ലത്രെ പ്രശ്‌നം. അത് രശ്മി ചെയ്യുന്നതാണത്രെ ഇവരുടെ പ്രശ്‌നം.

മാനം പോയെന്നോ

മാനം പോയെന്നോ

സത്യത്തില്‍ ഡെറ്റോള്‍ സോപ്പിന് അത്യാവശ്യം മാനം കിട്ടുകയാണ് ചെയ്തത്.

അതുപോലും മനസ്സിലാവില്ല

അതുപോലും മനസ്സിലാവില്ല

പറഞ്ഞത് എന്ത് അര്‍ത്ഥത്തിലാണ് എന്ന് മനസ്സിലാകാത്തവരെ ആണല്ലോ ഇതുവരെ ട്രോളന്‍മാരെന്ന് പറഞ്ഞ് ഐസിയു ഗ്രൂപ്പില്‍ നിലനിര്‍ത്തിയിരുന്നത് എന്ന് ആലോചിക്കുമ്പോഴാണ്....

English summary
Slut Shaming to Reshmi R Nair in New troll group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X