കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോൺ മൂവി ഏറ്റവും പോസിറ്റീവ് മൂവി; പറഞ്ഞത് പെൺകുട്ടി, പിന്നീട് സോഷ്യൽ മീഡിയയിൽ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'പോൺ മൂവിയാണ് ഏറ്റവും പോസിറ്റീവായ മൂവി', നടിക്ക് സോഷ്യൽ മീഡിയയിൽ തെറിവിളി | Oneindia Malayalam

പോൺ മൂവിയാണ് ഏറ്റവും പോസിറ്റീവായ മൂവിയെന്ന് പറഞ്ഞതിന് പെൺകുട്ടിക്ക് നേരെ സോഷ്യയൽ മീഡിയയിൽ തെറിയഭിഷേകം. മാധ്യമപ്രവർത്തകയായ അനു ചന്ദ്രയ്ക്ക് നേരെയാണ് സൈബർ 'ആങ്ങളമാരുടെ' കടന്നാക്രമണം നടന്നിരിക്കുന്നത്. തെറിയഭിഷേകത്തിനെതിരെ അനുചന്ദ്ര കൃത്യമായ മറുപടിയും പറഞ്ഞിട്ടുണ്ട്.

സാഹചര്യമനുസരിച്ചു പോണ്‍ വീഡിയോ അതിന്റെതായ പക്വതയോടെ തന്നെ ആസ്വദിക്കുവാനുള്ള പ്രാപ്തി എനിക്കുണ്ട്. അത് തുറന്നു പറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ട്. വേര്‍ബല്‍ ആക്രണമണം നേരിടേണ്ടി വരുമ്പോള്‍ അത് തുറന്നു കാണിക്കുവാനുമുള്ള ധൈര്യവും ഉണ്ടെന്നാണ് അനുചന്ദ്ര മറുപടിയുമായി രംഗത്തെത്തിയത്. തന്റെ തുണ്ടുപടം ഇറക്കെടി... തുടങ്ങിയ നീജമായ ഭാഷയിലാണ് അനു ചന്ദ്ര സൈബർ ആക്രമണം നേരിടേണ്ടണി വന്നത്. ഫേസ്ബുക്കിലൂടെ ആക്രമണത്തിനെതിരെ അനു ചന്ദ്ര പറയുന്നത് ഇങ്ങനെയാണ്....

ആണധികാരബോധത്തോടുള്ള പുച്ഛം

ആണധികാരബോധത്തോടുള്ള പുച്ഛം

പോണോഗ്രാഫിയെ പറ്റി തുറന്നു എഴുതുമ്പോൾ, പോയി അതിൽ അഭിനയിച്ചു നിന്റെ തുണ്ടുപടം ഇറക്കെടി എന്നു പറയുന്നതിന് പുറകിലെ ആണാധികാരബോധത്തോടുള്ള പുച്ഛം തുറന്നു തന്നെ അറിയിക്കട്ടെ. പുരുഷന് ഇല്ലാത്തതും സ്ത്രീക്ക് മാത്രമുള്ളതുമായ "മാനം" എന്ന വ്യവസ്ഥിതിയുടെ ചട്ടക്കൂടിനകത്തു നിന്ന് പുറത്തു കടന്ന് കെട്ടുപാടുകൾ പൊട്ടിച്ച് പോണോഗ്രാഫിയെ അനുകൂലിച്ചു കൊണ്ട് നിലപാട് പറയുന്ന പെണ്ണിന് നേരെ മിനിമം സദാചാരവാദികളുടെ വെർബൽ ആക്രമണം എങ്കിലും കൂടിയേ തീരൂ. അതാണല്ലോ കപടസദാചാരവാദികളുടെ അലിഖിത നിയമവുമെന്ന് അനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

സെക്സ് മനുഷ്യന്റെ വൈകാരിക സത്ത

മനുഷ്യന്റെ വൈകാരികസത്തയായ സെക്സിനെ കുറിച്ച്,അത്തരം വികാരങ്ങളേയോ ആഗ്രഹങ്ങളേയോ പോണോഗ്രാഫിയെയോ കുറിച്ച് ഒരു പെണ്ണിന് തുറന്നെഴുത്തുവാനോ, അഭിപ്രായം രേഖപ്പെടുത്തുവാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ അല്ലെങ്കിൽ തന്റെ വൈകാരിക ജീവിതത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളെ നിഷേധിക്കപ്പെടുകയോ ചെയ്താൽ അത് അടിച്ചമര്ത്താൻ ശ്രമിച്ചാൽ അന്തര്മൂകമായ ധാര്മികപീഡനത്തിലേക്ക്‌ അവളെ നായിക്കുവാനുള്ള ശ്രമം കൂടിയാണത്. അതിനു പുറത്തു കടന്നു കൊണ്ട് അത്തരം തുറന്നുപറച്ചിലുകൾ പെണ്ണ് കൂടി നടത്തുമ്പോൾ ആണാധികാരത്തിന്റ വയലൻസ് ഇരട്ടിക്കുന്നത് വല്ലാത്ത വിധത്തിൽ ഇപ്പോൾ അറിയുന്നുണ്ടെന്നും അനു പറയുന്നു.

ആ അസ്വസ്ഥത എന്നെ ബാധിക്കുന്ന കാര്യമല്ല

ഇഷ്ടമില്ലാത്തത് പറയുന്ന പെണ്ണിനെ ലൈംഗീക പരാമർഷത്തോടെ അസഭ്യം പറയുകയും, ബലാത്സംഗം ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയുന്ന ആണാധികാരം പേറുന്ന മലയാളി സൈബർ ഇടങ്ങളിൽ പെണ്ണ് സെക്സിനെ കുറിച്ച് പറയുമ്പോൾ നെറ്റി ചുളിക്കുന്നതിനു പുറകിലെ മനശാസ്ത്രം അപലപനീയം തന്നെ. പോൺഹബ്ബിന്റെ കണക്കുപ്രകാരം പോൺ തിരയുന്നവരുടെ എണ്ണത്തില് ഇന്ത്യ നാലാം സ്ഥാനത്തു എത്തി നിൽക്കുമ്പോൾ ഒരു പെണ്ണ് അത് കാണുന്നെന്നു പറയുമ്പോൾ, അതിനെ കുറിച്ച് എഴുതുമ്പോൾ നിങ്ങൾക്കിത്ര അസ്വസ്ഥത അനുഭവപ്പെടുന്നു എങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല. സാഹചര്യമനുസരിച്ചു പോൺ വീഡിയോസ് അതിന്റെതായ പക്വതയോടെ തന്നെ ആസ്വദിക്കുവാനുള്ള പ്രാപ്തി എനിക്കുണ്ട്.അത് തുറന്നു പറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ട്.അത് കൊണ്ട്തന്നെ ആണാധികാരത്തിന്റെ വേർബൽ ആക്രണമണം നേരിടേണ്ടി വരുമ്പോൾ അത് തുറന്നു കാണിക്കുവാനുമുള്ള ധൈര്യവും ഉണ്ട്.

ആർഷ ഭാരത സംസ്ക്കാരം


അതിന്റെ പേരിലുള്ള സൈബർ ആക്രമണത്തിന്റെ അസ്വസ്ഥത എല്ലായിപ്പോഴും കടിച്ചമർത്തി സഹിക്കേണ്ട കാര്യം എനിക്കില്ല. ഇനിയും ഇതേ പേരിൽ നിങ്ങൾക്കിത്ര ചൊറിച്ചിൽ അനുഭവപ്പെടുന്നു എങ്കിൽ നിങ്ങൾ സ്വയം ചൊറിയാൻ തയ്യാറാവുകയെ നിവൃത്തിയുള്ളൂ. അങ്ങനെ ആർഷഭാരത സംസ്കാരം ഇന്ബോക്സിലും കമന്റ് ബോക്സിലുമായി നിറക്കുകയും, തെറിവിളികളായി പറയുകയും പഠിപ്പിക്കുകയും ചെയ്തോളൂ. അവകാശങ്ങൾക്കുവേണ്ടി പ്രതിരോധം തീർക്കുവാൻ ഞാനും തയ്യാറായിക്കൊള്ളാം. കാരണം ഇവിടെ നിലനിൽക്കുക എന്നത് കൂടി ആവശ്യമാണല്ലോ എന്ന് പറഞ്ഞ അനു ചന്ദ്ര, പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് ഇനി ഒരു വിശദീകരണം ഉണ്ടായിരിക്കുന്നതല്ല എന്നു കൂടി അറിയിക്കുന്നു എന്നു പറഞ്ഞാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

<strong>ബിന്റോ പരീക്ഷയില്‍ തോറ്റിരുന്നു, കേരള സിലബസിലേക്ക് മാറ്റാന്‍ പറഞ്ഞു!! പിതാവിന്റെ വെളിപ്പെടുത്തല്‍!!</strong>ബിന്റോ പരീക്ഷയില്‍ തോറ്റിരുന്നു, കേരള സിലബസിലേക്ക് മാറ്റാന്‍ പറഞ്ഞു!! പിതാവിന്റെ വെളിപ്പെടുത്തല്‍!!

<strong>സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ...</strong>സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ...

English summary
Anu Chandra's facebook post about social media attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X