കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയുടെ ബുർജ് ഖലീഫയിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. എന്തിനാണ് ഈ ആക്രമണം?

സരിത നായരെ താൻ നേരിട്ട് കണ്ടിട്ട് പോലുമില്ല എന്നാണ് അബ്ദുളളക്കുട്ടി പറഞ്ഞത്.

  • By Muralidharan
Google Oneindia Malayalam News

മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് എപി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായർ വെളിപ്പെടുത്തിയത് കേട്ട് മലയാളികൾ ഒന്നടങ്കം ഞെട്ടിയതാണ്. രാഷ്ട്രീയ പകപോക്കലാണ് അബ്ദുള്ളക്കുട്ടിക്കെതിരെ നടന്നത് എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്.

ഇന്ത സ്പീഡ് പോതുമാ എന്നാ കൊഞ്ചം വേണമാ.. ബോൾട്ട് കുമ്മനത്തിന്റെ ജനരക്ഷയാത്രയുടെ സ്പീഡിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ, ട്രോളെന്ന് പറഞ്ഞാൽ എമ്മാതിരി ട്രോൾ!!ഇന്ത സ്പീഡ് പോതുമാ എന്നാ കൊഞ്ചം വേണമാ.. ബോൾട്ട് കുമ്മനത്തിന്റെ ജനരക്ഷയാത്രയുടെ സ്പീഡിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ, ട്രോളെന്ന് പറഞ്ഞാൽ എമ്മാതിരി ട്രോൾ!!

സരിത നായരെ താൻ നേരിട്ട് കണ്ടിട്ട് പോലുമില്ല എന്നാണ് അബ്ദുളളക്കുട്ടി പറഞ്ഞത്. സരിതയുടെ പരാതിയിൽ കേസ് എങ്ങും എത്തിയില്ലെങ്കിലും ഇതിന്റെ പേരില്‍ അബ്ദുളള്ളക്കുട്ടിക്ക് ഒരുപാട് നാണക്കേടുകൾ സഹിക്കേണ്ടി വന്നു. ഇതാ ബുർജ് ഖലീഫയിൽ വെച്ച് എടുത്ത പഴയൊരു ഫോട്ടോയിലും സരിത നായരുടെ പേര് പറഞ്ഞ് അബ്ദുള്ളക്കുട്ടിയെ ആക്രമിക്കുകയാണ് ചിലർ.

സോളാർ കേസ് വീണ്ടും

സോളാർ കേസ് വീണ്ടും

സോളാർ കേസിലെ പ്രതികളിലൊരാളായ സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കേസെടുക്കാനൊരുങ്ങുമ്പോഴാണ് എ പി അബ്ദുള്ളക്കുട്ടിയുടെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അബ്ദുള്ളക്കുട്ടി ബുര്‍ജ് ഖലീഫയിൽ നിൽക്കുന്ന ഒരു ഫോട്ടോയാണിത്.

സരിത നായരുണ്ടോ

സരിത നായരുണ്ടോ

ബുർജ് ഖലീഫയുടെ മുകളിൽ എന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലിട്ട ഫോട്ടോയിലാണ് സരിത ഇല്ലേ എന്ന് ചോദിച്ച് ഒരാൾ കമന്‍റിട്ടത്. ഇതിന് മറുപടിയയായി നല്ല ചീത്തയാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഇതോടെ സരിത നായരെ ബന്ധപ്പെടുത്തി പല പല കമന്റുകളായി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിൽ.

എന്തിനാണ് ഈ ആക്രമണം?

എന്തിനാണ് ഈ ആക്രമണം?

എ പി അബ്ദുള്ളക്കുട്ടി ‌തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു എന്ന് സരിത ആവർത്തിച്ചു പറഞ്ഞിരുന്നു. കേസ് അതിന്റെ വഴിക്ക് പോകുന്നത് മനസിലാക്കാം. എന്നാൽ അബ്ദുള്ളക്കുട്ടിയെ പിന്നാലെ നടന്ന് ഇങ്ങനെ ആക്രമിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കും. കേട്ടാൽ അറക്കുന്ന തെറിവാക്കുകൾ വരെ പറഞ്ഞാണ് ആക്രമണം.

സരിതയെ കണ്ടിട്ടില്ല

സരിതയെ കണ്ടിട്ടില്ല

സരിത എന്ന സ്ത്രീയെ താന്‍ കണ്ടിട്ട് പോലും ഇല്ലെന്നാണ് എപി അബ്ദുള്ളക്കുട്ടി അന്ന് പറഞ്ഞത്. അന്ന് സരിത ബലാത്സംഗ കേസ് ഫയല്‍ ചെയ്ത ഏക നേതാവാണ് അബ്ദുള്ളക്കുട്ടി. തന്റെ മക്കളുടെ പേരില്‍ ആണയിട്ടുകൊണ്ടാണ് അബ്ദുള്ളക്കുട്ടി ആരോപണങ്ങള്‍ നിഷേധിച്ചത്. സരിതയുടെ ആരോപണം മാനസികമായി തളര്‍ത്തിയിരുന്നു എന്നും കുടുംബ സമേതം നാടുവിടേണ്ടി വന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സരിതയുടെ പരാതി

സരിതയുടെ പരാതി

സോളാര്‍ പദ്ധതിയെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മാസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് സരിതയുടെ പരാതി. കന്റോണ്‍മെന്റ് പോലീസാണ് സരിതയുടെ പരാതിയില്‍ കേസെടുത്തത്. സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ സരിത തയ്യാറാകാത്തതിനെ തുടർന്ന് കോടതിക്കു മുന്പാകെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നടപടി സ്വീകരിക്കേണ്ടി വന്നിരുന്നു.

ഇതാണാ പോസ്റ്റ്

ഫേസ്ബുക്കിൽ ആളുകൾ കുത്തിപ്പൊക്കുകയും വാട്സ് ആപ്പിൽ ഷെയർ ചെയ്യുകയും ചെയ്യുന്ന ആ പോസ്റ്റ് ഇതാണ്.

English summary
AP Abdullakutty's Facebook photo at Burj Khalifa and comments go viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X