കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് സിനിമയെ തകർക്കാൻ ഗൂഢാലോചനയോ?? പിന്നിലെ കാരണം മനസ്സിലാക്കാമെന്ന്.. ഒളിയമ്പെയ്ത് സംവിധായകൻ

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീല എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായതാണ്. എന്നാല്‍ ദിലീപിന് എതിരായ വികാരം അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ച ഘട്ടത്തില്‍ രാമലീല പുറത്തിറക്കി. സിനിമ സാമ്പത്തിക വിജയം നേടുകയും ചെയ്തു. എന്നാല്‍ സിനിമയുടെ വ്യാജന്‍ നെറ്റിലിറക്കി ചിലര്‍ ദിലീപിന് പണി കൊടുത്തു. ഇതിനെതിരെ സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുകയാണ്.

ലക്ഷങ്ങളുടെ സ്വർണവുമായി നടി മുങ്ങി.. കാമുകനെ ഉപയോഗിച്ച് പോലീസ് തന്ത്രം.. ഒടുക്കം പിടിയിൽലക്ഷങ്ങളുടെ സ്വർണവുമായി നടി മുങ്ങി.. കാമുകനെ ഉപയോഗിച്ച് പോലീസ് തന്ത്രം.. ഒടുക്കം പിടിയിൽ

എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടിഎന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

വ്യാജൻ പരക്കുന്നു

വ്യാജൻ പരക്കുന്നു

തിയറ്ററുകളില്‍ നല്ല രീതിയില്‍ രാമലീല മുന്നേറുന്നതിന് ഇടയ്ക്കാണ് ചിത്രത്തിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റിലെത്തിയത്. ടോറന്റ് സൈറ്റില്‍ നിന്നാണ് വ്യാജന്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

നിർണായക രംഗങ്ങൾ പുറത്ത്

നിർണായക രംഗങ്ങൾ പുറത്ത്

രാമലീലയുടെ ക്ലൈമാക്‌സ് അടക്കം നിര്‍ണായകമായ രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി.

നഷ്ടം കോടികളുടേത്

നഷ്ടം കോടികളുടേത്

കോടികള്‍ മുടക്കി രാമലീല നിര്‍മ്മിച്ച ടോമിച്ചന്‍ മുളക്പാടത്തിന് വലിയ നഷ്ടമാണ് ഈ വ്യാജന്റെ പ്രചാരണം വരുത്തി വെയ്ക്കുക. വ്യാജന്‍ പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.

പൈറസിക്കെതിരെ സംവിധായകൻ

പൈറസിക്കെതിരെ സംവിധായകൻ

ഈ സാഹചര്യത്തിലാണ് അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുന്നത്. പലരീതിയില്‍ രാമലീലയെ തകര്‍ക്കാനും അതിന്റെ അണിയറ പ്രവര്‍ത്തകരെ ദ്രോഹിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

വ്യാജൻ തകർക്കുന്നു

വ്യാജൻ തകർക്കുന്നു

അരുണ്‍ ഗോപി പറയുന്നത് ഇതാണ്- ഏതൊക്കെ തരത്തിലാണ് നമ്മളെ ദ്രോഹിക്കുന്നത്. ഇന്റര്‍നെറ്റില്‍ രാമലീലയുടെ വ്യാജന്‍ അപ്ലോഡ് ചെയ്ത് തകര്‍ക്കുകയാണ് പലരും. നമ്മുടെ പൈറസി ടീം റിമൂവ് ചെയ്ത് തളര്‍ന്നു.

ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക

ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക

മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയേറെ വ്യാജന്‍ അപ്ലോഡ് ചെയ്യപ്പെട്ട സിനിമ വേറെ ഉണ്ടാവില്ല. കാരണം നമുക്ക് മനസ്സിലാക്കാം. കഴിയുമെങ്കില്‍ ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക.

ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക

ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക

സ്വന്തം മകന്‍ രാമലീല അപ്ലോഡ് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കരഞ്ഞ് നിലവിളിച്ച ഒരു അമ്മയുടെ നിലവിളി മനസ്സില്‍ കിടന്ന് വിഷമിപ്പിക്കുന്നു. ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക. അപേക്ഷയാണ്.

ദിലീപ് അത്തരക്കാരനല്ല

ദിലീപ് അത്തരക്കാരനല്ല

നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അരുൺ ഗോപി പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്തെന്ന് നമുക്കറിയില്ല. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ദിലീപ് അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും അരുണ്‍ ഗോപി പറയുന്നു. താന്‍ മനസ്സിലാക്കിയ ദിലീപ് അത്തരക്കാരനല്ല.

യാഥാര്‍ത്ഥ്യം മറ്റെന്തോ ആണ്

യാഥാര്‍ത്ഥ്യം മറ്റെന്തോ ആണ്

നടിക്ക് സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ആണ്. അതിന്റെ യാഥാര്‍ത്ഥ്യം മറ്റെന്തോ ആണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അരുണ്‍ ഗോപി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആ സഹോദരിക്ക് നീതി ലഭിക്കണം

ആ സഹോദരിക്ക് നീതി ലഭിക്കണം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ പുറത്ത് വരണം. ആക്രമണത്തിന് ഇരയായ ആ സഹോദരിക്ക് നീതി ലഭിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു

പോലീസിന് തെറ്റുകള്‍ സംഭവിക്കാം

പോലീസിന് തെറ്റുകള്‍ സംഭവിക്കാം

പോലീസിന് തെറ്റുകള്‍ സംഭവിച്ചതായി ചരിത്രമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാളെ നീതിപീഠം ദിലീപ് തെറ്റുകാരനാണ് എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് താനും അത് വിശ്വസിച്ചേ മതിയാകൂ.

ഇത്രയും കാലത്തെ വിശ്വാസം

ഇത്രയും കാലത്തെ വിശ്വാസം

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല. അത് തന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇത്രയും കാലത്തെ വിശ്വാസമാണെന്നും അരുണ്‍ ഗോപി പറയുകയുണ്ടായി.

English summary
Director Arun Gopi's reaction to piracy activitiess against Ramaleela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X