കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംപ്രേഷണത്തിന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 1995 സെപ്തംബര്‍ 30 ന് ആയിരുന്നു ആദ്യത്തെ വാര്‍ത്താ ബുള്ളറ്റിന്റെ സംപ്രേഷണം. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിന്റെ വാര്‍ത്താ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് ഏഷ്യാനെറ്റ് ന്യസിനുള്ളത്.

ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്

ഏഷ്യാനെറ്റിന് ശേഷം സ്വകാര്യ ടെലിവിഷന്‍ മേഖലയില്‍ വാര്‍ത്തകളുമായി ഒരുപാട് ചാനലുകള്‍ രംഗത്ത് വന്നു. സൂര്യ ടിവി, കൈരളി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങി ന്യൂസ് 18 കേരളം വരെ എത്തി നില്‍ക്കുന്നു കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രം. ഇടക്കാലത്ത് ഇന്ത്യാവിഷന്‍ അല്ലാതെ മറ്റൊരു വാര്‍ത്താ ചാനലും ഏഷ്യാനെറ്റ് ന്യൂസിന് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നില്ല.

ചരിത്രം കുറിച്ച ലൈവ് വാര്‍ത്ത

ചരിത്രം കുറിച്ച ലൈവ് വാര്‍ത്ത

1995 സെപ്തംബര്‍ 30 ന് വൈകീട്ടായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. ഇന്ത്യയില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ തത്സമയ വാര്‍ത്താ ബുള്ളറ്റിന്‍ സംപ്രേഷണം ചെയ്യപ്പെട്ടു. വൈകുന്നേരം ഏഴരയ്ക്കായിരുന്നു ആ ലൈവ് വാര്‍ത്താ സംപ്രേഷണം തുടങ്ങിയത്.

ഫിലിപ്പീന്‍സില്‍ നിന്ന്

ഫിലിപ്പീന്‍സില്‍ നിന്ന്

ഉപഗ്രഹ അപ് ലിങ്കിങ് സംവിധാനം ഇന്ത്യയില്‍ അക്കാലത്ത് സ്വകാര്യ ചാനലുകള്‍ക്ക് ലഭ്യമായിരുന്നില്ല. അതുകൊണ്ട് ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിക് ബേയില്‍ നിന്നായിരുന്നു സംപ്രേഷണം ചെയ്തത്. സിംഗപ്പൂരില്‍ നിന്നും 1999 ല്‍ ചെന്നൈയില്‍ നിന്നും സംപ്രേഷണം തുടങ്ങി. അതിന് ശേഷം ആണ് തിരുവനന്തപുരത്ത് നിന്ന് വാര്‍ത്താ സംപ്രേഷണം തുടങ്ങുന്നത്.

24 മണിക്കൂര്‍ വാര്‍ത്ത

24 മണിക്കൂര്‍ വാര്‍ത്ത

2003 ല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്. ഇതേ വര്‍ഷം തന്നെ ആയിരുന്നു ഇന്ത്യാവിഷന്റെ തുടക്കവും. 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണത്തില്‍ കേരളത്തിന്റെ ചരിത്രം ഈ രണ്ട് ചാനലുകളുമായി അത്രയേറെ ഇഴചേര്‍ന്നുകിടക്കുന്നതാണ്.

സ്വതന്ത്ര ന്യൂസ് ചാനല്‍

സ്വതന്ത്ര ന്യൂസ് ചാനല്‍

ഏഷ്യാനെറ്റ് എന്ന പ്രധാന ചാനലിന്റെ ഭാഗമായിട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസും ഉണ്ടായിരുന്നത്. പിന്നീട് 2009 ല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര വാര്‍ത്താചാനല്‍ ആയി മാറുന്നത്. സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ നിക്ഷേപം പ്രധാന ചാനലില്‍ എത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

വെല്ലുവിളി ഉയര്‍ത്തിയവര്‍

വെല്ലുവിളി ഉയര്‍ത്തിയവര്‍

കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തിനിടയില്‍ വാര്‍ത്താമേഖലയില്‍ ഏഷ്യാനെറ്റ് ന്യൂസിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന് പറയാം. ഒരുഘട്ടത്തില്‍ ഇന്ത്യാവിഷന്‍ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയര്‍ത്തിയത്. ഏറ്റവും ഒടുവില്‍ ട്വന്റി ഫോര്‍ ന്യൂസും റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിറകില്‍ എത്തിയിട്ടുണ്ട്.

കണ്ണാടിയിലൂടെ തുറന്ന കാഴ്ചകള്‍

കണ്ണാടിയിലൂടെ തുറന്ന കാഴ്ചകള്‍

കാല്‍ നൂറ്റാണ്ടിനിടെ ഒരുപാട് വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്തു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ടിഎന്‍ ഗോപകുമാര്‍ അവതരിപ്പിച്ചിരുന്ന 'കണ്ണാടി' എന്ന പ്രതിവാര പരിപാടിയായിരുന്നു. ഏറെ അംഗീകാരങ്ങള്‍ നേടിയ കണ്ണാടിയിലൂടെ ഒരുപാട് വിഷയങ്ങള്‍ ജനശ്രദ്ധ നേടുകയും ചെയ്തു.

ബഹിഷ്‌കരണം

ബഹിഷ്‌കരണം

രാഷ്ട്രീയ പാര്‍ട്ടികള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്ന സാഹചര്യങ്ങളും കേരളത്തിലുണ്ടായി. ആദ്യം ബിജെപി നേതാക്കളായിരുന്നു ബഹിഷ്‌കരിച്ചത്. ഇപ്പോള്‍ സിപിഎം നേതാക്കളും ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ ജനാധിപത്യപരമായ അവസരം നിഷേധിക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎം ബഹിഷ്‌കരണം.

Recommended Video

cmsvideo
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36
ഉടമ

ഉടമ

ജ്യൂപ്പിറ്റര്‍ ക്യാപിറ്റല്‍ വെഞ്ച്വേഴ്‌സിന്റെ ഉടമസ്ഥതയില്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭ എംപിയും ദേശീയ വക്താവും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് ജ്യൂപ്പിറ്റര്‍ ക്യാപിറ്റല്‍ ചെയര്‍മാന്‍. എംജി രാധാകൃഷ്ണന്‍ ആണ് നിലവിലെ എഡിറ്റര്‍ ഇന്‍ ചീഫ്.

റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും വാർത്താചാനലുകളും; സ്വർണക്കടത്ത് മുതൽ മെച്ചം 24 ന്

English summary
Asianet News celebrates 25 years in News Broadcasting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X